For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനങ്ങാതെ സ്വാന്തനം; ട്രാക്ക് മാറ്റിയത് ഗുണമായോ? കുടുംബവിളക്കിനെ പിന്തള്ളി അമ്മയറിയാതെ രണ്ടാമത്

  |

  മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകപ്രീതി നേടിയെടുത്തവയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായ ശിവാജ്ഞലി ജോഡിയും ഹരിയും അപ്പുവും എല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെ സാന്ത്വനം മുന്നോട്ട് കുതിക്കുകയാണ്.

  ഹരിക്കും അപ്പുവിനും ഇടയിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കഥ നീങ്ങിയതെങ്കിൽ ഇപ്പോൾ അതെല്ലാം ഏറെക്കുറെ തീർന്നിരിക്കുകയാണ്. എന്നാൽ പ്രശ്‌നങ്ങൾക്ക് ഒരു കുറവുമില്ലാത്ത സ്വാന്തനം കുടുംബത്തിൽ പുതിയ പ്രശ്‌നങ്ങൾ തുടങ്ങാൻ പോവുകയാണ് എന്നാണ് പുതിയ പ്രോമോ നൽകുന്ന സൂചന. അതേസമയം, ടിആർപി റേറ്റിങ് ചാർട്ടിൽ സാന്ത്വനം കുതിപ്പ് തുടരുകയാണ്.

  Also Read: മുഖം ശരിയാവുന്നില്ല, ദിവസവും 20,000 രൂപ വരുന്ന മേക്കപ്പ് ചെയ്യണമെന്ന് അവർ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് അഭിരാമി

  കുടുംബവിളക്കിനെ പിന്തള്ളി ഓഗസ്റ്റിൽ മുന്നിൽ എത്തിയ സാന്ത്വനം അനങ്ങാതെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. താഴോട്ടുള്ള മറ്റു സീരിയലുകളുടെ എല്ലാം റേറ്റിങ്ങിൽ കാര്യമായ മാറ്റങ്ങൾ വന്നെങ്കിലും കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി ഒന്നാം സ്ഥാനം നിലനിർത്തി സാന്ത്വനം മുന്നോട്ട് കുതിക്കുകയാണ്.

  പ്രേക്ഷകരുടെ മറ്റൊരു ജനപ്രീയ പരമ്പരയായ കുടുംബവിളക്ക് ആവട്ടെ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സാന്ത്വനത്തിന് പിന്നിൽ ശക്തമായി നില നിന്നിരുന്ന കുടുംബവിളക്ക് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. റേറ്റിങ് പോയിന്റിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  പതിഞ്ഞ താളത്തിലാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്. ഇതാണ് കുടുംബവിളക്കിന് തിരിച്ചടി ആയതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പുതിയ നെഗറ്റീവ് കഥാപാത്രങ്ങളെ കൊണ്ടുവരുന്നതല്ലാതെ സുമിത്ര - രോഹിത് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തുന്നില്ല എന്നതും പ്രേക്ഷകരെ നിരാശരാക്കുന്നുണ്ട്. കഥയിൽ സുമിത്രയുടെ ജീവിതം കൂടുതൽ സംഘര്ഷങ്ങളിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

  നേരത്തെ വേദിക മാത്രമായിരുന്നു സുമിത്രയ്ക്ക് തലവേദന ആയിരുന്നതെങ്കിൽ, ഇപ്പോൾ മറ്റൊരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ്. സഞ്ജനയുടെ അച്ഛന്റെ രണ്ടാം ഭാര്യ സുശീലയാണിപ്പോൾ ശ്രീനിലയത്തിൽ സുമിത്രയ്ക്കെതിരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും കഥ സ്പീഡിൽ കൊണ്ടുപോയില്ലെങ്കിൽ റേറ്റിങ് ഇനിയും ഇടിയും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

  Also Read: 'എന്നാലും അമ്മാവനെ പിടിച്ച് അച്ഛനാക്കിയല്ലോ?, എങ്ങനെ ഇത്ര വിക‍ൃതമാക്കാൻ സാധിക്കുന്നു?'; ​ഗായത്രി അരുൺ!

  അതേസമയം കുടുംബവിളക്കിന്റെ ക്ഷീണം അമ്മയറിയാതെ പരമ്പരയ്ക്ക് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട് എന്നാണ് പുതിയ റേറ്റിങ്ങിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ചയിൽ കുടുംബവിളക്ക് നേടിയ റേറ്റിങ്ങിലേക്ക് എത്തിയിലെങ്കിലും ശക്തമായ എതിരാളിയായി അമ്മയറിയാതെ മാറിയിട്ടുണ്ട്.

  വിപർണ, അനുപമ, തരുണിമ ട്രാക്ക് മാറ്റി കഥയിലേക്ക് വന്നത് സീരിയലിന് ഗുണം ചെയ്തു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അദീനയുടെ കുടുംബ കാര്യങ്ങളും വിവാഹവും കൂടി ആയാൽ കഥ കൂടുതൽ ഉഷാറാവുമെന്നും റേറ്റിങിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. ആകെ മൊത്തം പകപോക്കൽ മാത്രമായി പോകുന്നത് കല്ലുകടിയാകുന്നുണ്ട് എന്ന അഭിപ്രായവും അവർക്കുണ്ട്.

  മൗനരാഗം സീരിയലിനും റേറ്റിങ് ചാർട്ടിൽ ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ നാലാം സ്ഥാനത്താണ് പരമ്പര. അതേസമയം ദയ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഏഴാം സ്ഥാനത്താണ് പരമ്പര ഇപ്പോൾ നിൽക്കുന്നത്. ടൈം സ്ലോട്ട് മാറ്റി കൊടുത്താൽ ദയ കൂടുതൽ മുന്നേറുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

  Read more about: serials
  English summary
  Santhwanam Serial Stays At The Top In Latest TRP Rating Ammayariyathe In Second - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X