For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിറന്നാള്‍ ദിവസം അഞ്ജുവിന് സമ്മാനവുമായി ശിവന്‍; മകളുടെ സ്‌നേഹം മനസിലാക്കി സാവിത്രി

  |

  സംപ്രേക്ഷണം തുടങ്ങിയ കാലം തൊട്ട് തന്നെ ആരാധകരുടെ മനസില്‍ ഇടം നേടിയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും കുടുംബം വളരെ പെട്ടെന്നു തന്നെ മലയാളികളുടെ കുടുംബമായി മാറുകയായിരുന്നു. റേറ്റിംഗിലും മുന്നിലുള്ള പരമ്പരയ്ക്ക് യുവാക്കള്‍ പോലും ആരാധകരായുണ്ട്. രസകരമായ സംഭവങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കമാണ് പരമ്പരയില്‍ ഇപ്പോാള്‍ അവതരിപ്പിക്കുന്നത്.

  അതീവ ഗ്ലാമറസായി ദുല്‍ഖറിന്റെ നായിക; എക്‌സ്ട്രാ ഹോട്ട് എന്ന് ആരാധകര്‍

  ചെറിയൊരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പിണക്കത്തിലാണ് അഞ്ജുവും ശിവനും. എന്നാല്‍ എന്താണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം എന്നറിയാതെ ബാലനും ദേവിയും ഹരിയുമെല്ലാം മറുവശത്ത് ആശങ്കപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കടന്നു വന്ന അഞ്ജുവിന്റെ പിറന്നാള്‍ എല്ലാത്തിനും ഉടനെ തന്നെ ഒരു പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ മറ്റൊരു പ്രശ്‌നത്തിന് കൂടി അറുതിയാവുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.

  Santhwanam

  ശിവനുമായുള്ള അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത് മുതല്‍ ശിവനോടുള്ള തന്റെ അനിഷ്ടം പ്രകടനമാക്കുകയും അഞ്ജുവിനേയും ശിവനേയും പിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് അഞ്ജുവിന്റെ അമ്മ സാവിത്രി. എന്നാല്‍ മകള്‍ക്ക് ശിവനോടുള്ള സ്‌നേഹം സാവിത്രി മനസിലാക്കുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ പിറന്നാളിന് ഗിഫ്റ്റ് നല്‍കാനും ആശംസ അറിയിക്കാനുമെന്ന വ്യാജേനെ എത്തി ശിവനെതിരെ ഏഷണി കയറ്റാനായി ജയന്തി എത്തുന്നുണ്ട്. ഈ സമയത്താണ് സാവിത്രി തന്റെ മകളുടെ ഇഷ്ടം അംഗീകരിക്കുന്നത്.

  അവന് ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി മോതിരം വരെ പണയം വെക്കാന്‍ തയ്യാര്‍ ആയവളല്ലേ നീ, എന്നിട്ട് അവന്‍ എന്താണ് തന്നതെന്നായിരുന്നു ജയന്തി അഞ്ജുവിനോട് ചോദിച്ചത്. ജയന്തിയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് അഞ്ജു. എന്നാല്‍ പിന്നീട് അഞ്ജുവിന് പിന്തുണയുമായി സാവിത്രി എത്തുകയാണ്. ഇവള്‍ക്ക് അവിടെ കഴിയണമെന്നാണെങ്കില്‍ ഞാനിനി ഒന്നിനുമില്ലെന്നാണ് സാവിത്രി പറയുന്നത്. ഇവളുടെ സന്തോഷമാണ് എന്റേയും സന്തോഷമെന്നും സാവിത്രി പറയുന്നുണ്ട്. പിന്നാലെ അഞ്ജുവിനുള്ള പിറന്നാള്‍ സമ്മാനവുമായി ശിവന്‍ എത്തുന്നതും ചിരിച്ചു കൊണ്ട് തന്നെ സാവിത്രി ശിവനെ സ്വീകരിക്കുന്നതും കാണാം.

  സാവിത്രി എന്തൊക്കെ പറഞ്ഞാലും ശിവേട്ടനെ കണ്ടപ്പോള്‍ ചിരിച്ചല്ലോ.. അത് കണ്ടപ്പോള്‍ സന്തോഷമായി, എന്തൊക്കെ പറഞ്ഞാലും സാവിത്രി അമ്മായി മകളെ നന്നായി സ്‌നേഹിക്കുന്ന അമ്മയാണ്. സാവിത്രി അമ്മായി ശിവേട്ടനെ കണ്ട് ചിരിച്ചത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി, എത്രയൊക്കെ പറഞ്ഞാലും അഞ്ജുചേച്ചിയോട് സാവിത്രി അമ്മിയിക്ക് ഒത്തിരി സ്‌നേഹമുണ്ട്, സാവിത്രി അഞ്ജുനോട് സംസാരിച്ചപ്പോള്‍ ഉള്ള ജയന്തിയുടെ എക്‌സ്പ്രഷന്‍, ജയന്തിടെ മുന്നില്‍ വെച്ച് സാവത്രി അമ്മായി പറയുന്നത് കേട്ട് സന്തോഷം ആയി. പാവം ജയന്തി ഒരു കലക്ക് കലക്കാന്‍ വന്നതാ പക്ഷേ പ്ലിങ്ങ് ആയി പോയി, അഞ്ജു ചേച്ചി അമ്മയെ കെട്ടിപിടിച്ചപ്പോള്‍ എന്തോ ഒരു ഫീല്‍. സാവിത്രി അമ്മായിയെ മോശമാക്കുന്നത് ജയന്തിയാണ്. പക്ഷേ ഇന്ന് ജയന്തി പ്ലിംഗ്, എന്നിങ്ങനെയാണ് പ്രൊമോ വീഡിയോയ്ക്ക് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.

  നഹീന്ന് പറഞ്ഞാ നഹീ...; ഈ നടന്മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് കരീന, കാരണം വിചിത്രം!

  ചേട്ടനൊപ്പം മണാലിയില്‍ ഡാന്‍സ് കളിച്ച് വിസ്മയ മോഹന്‍ലാല്‍ | FilmiBeat Malayalam

  അതേസമയം പിറന്നാള്‍ ദിവസം അഞ്ജുവിനെ ശങ്കരമാമ സാന്ത്വനം വീട്ടില്‍ കൊണ്ടു ചെന്നാക്കുന്നതായി കഴിഞ്ഞ ദിവസത്തെ പ്രൊമോ വീഡിയോ വ്യ്ക്തമാക്കിയിരുന്നു. ഇന്ന് അഞ്ജുവിനുള്ള പിറന്നാള്‍ സമ്മാനവുമായി ശിവന്‍ എത്തുകയും ചെയ്യുന്നുണ്ട്. തെറ്റിദ്ധാരണ മൂലം അഞ്ജുവില്‍ നിന്നും അകലാന്‍ ശ്രമിക്കുകയാണെങ്കിലും ശിവന്റെ മനസില്‍ അഞ്ജുവിനോടുള്ള സ്‌നേഹം പുറത്ത് വരുന്നുണ്ട്. ഇരുവരും ഉള്ളിലുള്ള സ്‌നേഹം തുറന്നു പറയുന്നതിനും ശിവാഞ്ജലി പ്രണയം പൂത്തുലയുന്നതും കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വഴിയാതെ അതുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  Read more about: serial
  English summary
  Santhwanam Sivan Comes With Gifts For Anjali On Her Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X