തമ്പിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശിവന്‍; ആടിയുലഞ്ഞ് സാന്ത്വനം വീട്, ഇനി സങ്കടക്കാഴ്ച

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഓരോ ദിവസം കൂടുന്തോറും കൂടുതല്‍ സംഭവബഹുലവും ജനപ്രിയയവുമായി മാറുകയാണ് സാന്ത്വനം. യുവാക്കളടക്കം പരമ്പരയുടെ ആരാധകരുണ്ട്. പാണ്ഡ്യന്‍ സ്‌റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. സംപ്രേക്ഷണം തുടങ്ങി നാളുകള്‍ക്കുള്ളില്‍ ആരാധകരെ നേടിയ പരമ്പര വളരെ പെട്ടെന്നു തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയും ചെയ്തു. ഇപ്പോഴും ആ കുതിപ്പ് തുടരുകയാണ് പരമ്പര. തമാശയും റൊമാന്‍സും ആക്ഷനുമൊക്കെയായി ആരാധകരെ രസിപ്പിക്കാനുള്ളതെല്ലാം പരമ്പരയിലുണ്ട്.

ഇപ്പോഴിതാ വളരെ സങ്കീര്‍ണവും നാടകീയവുമായ രംഗങ്ങള്‍ക്കാണ് സാന്ത്വനം പരമ്പര സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ശങ്കരനേയും സാവിത്രിയേയും തമ്പി വീട്ടില്‍ നിന്നും ഇറക്കി വിട്ടതുമായി ബന്ധപ്പെട്ട രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പരമ്പരയില്‍ അരങ്ങേറിയത്. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ശങ്കരനും സാവിത്രിയ്ക്കും സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നത്. ഈ വിവരം ശിവന് മാത്രമേ അറിയുകയുള്ളൂ. വീട്ടിലെ ആരുമറിയാതെ കടം വീട്ടാം എന്നാണ് ശിവന്‍ ശങ്കരന് നല്‍കിയിരിക്കുന്ന വാക്ക്.

ശിവന്‍ അറിയാതെ

ഈ വാക്ക് പാലിക്കാനായി അഞ്ജുവിന്‍്‌റെ സ്വര്‍ണം തന്റെ സുഹൃത്തിന് എന്ന പേരില്‍ ശിവന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഉടനെ തന്നെ നടന്നതെല്ലാം സാന്ത്വനം വീട്ടിലെ മറ്റുള്ളവരെല്ലാം അറിയുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അതേസമയം തമ്പിയും ശിവനും തമ്മില്‍ കയ്യാങ്കളിയും നടക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ശിവന്‍ അറിയാതെ തന്നെ കടം കൊടുക്കാനുള്ള പണത്തിന്റെ പകുതി തുക നല്‍കി വീട് തിരികെ വാങ്ങാം എന്ന ശത്രുവിന്റെ ഉപദേശം സ്വീകരിച്ച് തമ്പിയെ കാണാനായി പോവുകയാണ് ശങ്കരന്‍. ശത്രുവും കൂടെയുണ്ട്.

കഴുത്തിന്  കുത്തിപ്പിട്ടിച്ച് ശിവന്‍

എന്നാല്‍ പകുതി പണം തന്നാല്‍ മതിയാകില്ലെന്നും തന്ന പണം മൊത്തമായിട്ടും വേണമെന്നുമാണ് തമ്പി പറയുന്നത്. പിന്നാലെ തമ്പി ശങ്കരനെ തന്റെ വീട്ടില്‍ നിന്നും പുറത്തേക്ക്് തള്ളി ഇറക്കി വിടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ശിവന്‍ സംഭവം അറിയുന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. സംഭവം അറിഞ്ഞതോടെ ദേഷ്യത്തോടെ തമ്പിയെ കാണാനായി ശിവന്‍ തമ്പിയുടെ വീട്ടിലേക്ക് എത്തുകയാണ്. തമ്പിയുടെ കഴുത്തിന് കുത്തിപ്പിട്ടിച്ച് ശിവന്‍ ദേഷ്യപ്പെടുന്നതായും കാണാന്‍ സാധിക്കുന്നത്. ഇതോടെ തന്റെ മാമന് വേണ്ടി എന്തിനും തയ്യാറാകുന്ന മരുമകനായി മാറുകയാണ് ശിവന്‍.

അപ്പുവും അഞ്ജുവും

എന്നാല്‍ ഇതേസമയം തന്നെ അപ്പു ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത തമ്പിയെ അറിയിക്കാനായി ഇറങ്ങിയിരിക്കുകയാണ് ദേവിയും ബാലനും. വളരെ സന്തോഷത്തോടെയാണ് അപ്പുവും അഞ്ജുവും ബാലനേയും ദേവിയേയും യാത്രയാക്കുന്നത്. ഇവര്‍ തമ്പിയുടെ വീട്ടില്‍ എത്തുന്നതോടെ സത്യാവസ്ഥ എല്ലാം അറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ അച്ഛന്‍ ശങ്കരമാമയേയും സാവിത്രിയേയും ഇറക്കി വിട്ടുവെന്നതിനോട് അപ്പു എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നും സ്വന്തം അച്ഛനും അമ്മയും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് അറിയുന്നതോടെ അഞ്ജു എങ്ങനെയാകും പ്രതികരിക്കുക എന്നതും കണ്ടറിയണം.

Recommended Video

Prithviraj and Tovino to join in Dulquer's Kurup movie | FIlmiBeat Malayalam
ചങ്കുറപ്പുള്ള മരുമകന്‍


ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ ജയന്തിയാണെന്ന് എല്ലാവരും അറിയുന്നത് കാണാന്‍ വെയ്റ്റിങ്, ഇന്ന് ശിവേട്ടന്‍ പൊളിക്കും. ഇതിപ്പോ എല്ലാരും തമ്പിടെ അടുത്തേക്കാണല്ലോ. ശിവേട്ടന് ശങ്കരമ്മാമയെ തൊട്ടാല്‍ സഹിക്കില്ല എന്ന് ഇപ്പോ മനസിലായി, ശിവേട്ടന്റെ താണ്ഡവം കാണാന്‍ കട്ട വെയ്റ്റിങ്. തമ്പിക്കുള്ള പണി ശിവേട്ടനും ജയന്തിക്കുള്ളത് അമ്മായിയും കൂടി കൊടുത്താല്‍ പൊളി, 'എടോ തമ്പി ' എന്ന് വിളിച്ചപ്പോഴുള്ള ശിവേട്ടന്റെ മുഖത്തെ കലിപ്പ് പൊളി, ശിവേട്ടനെ പോലെ ചങ്കുറപ്പുള്ള മരുമകന്‍ ഉണ്ടാകുമ്പോള്‍ ശങ്കരമാമ പേടിക്കേണ്ട ആവിശ്യമില്ല, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X