For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും കണ്ടാല്‍ ആ കുട്ടിയുടെ കൂടെ നിന്ന് ഫോട്ടോയെടുക്കണം; ഫാന്‍സിനെ കണ്ട് ഒളിച്ചിട്ടുണ്ടെന്ന് അഞ്ജു

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗോപിക അനില്‍. ആ പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചിതം അഞ്ജലി എന്ന പേരായിരിക്കും. സാന്ത്വനം എന്ന ജനപ്രീയ പരമ്പരയിലെ ജനപ്രീയ ജോഡിയാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലിയെന്ന് പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇരുവരുടേയും അടിപിടികളും സ്‌നേഹവുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗോപിക അനില്‍.

  Also Read: ദില്‍ഷ ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്‌തോ; ശരിക്കും സംഭവിച്ചത് ഇതാണ്...

  ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  സെറ്റില്‍ എപ്പോഴും വൈകിയെത്തുന്നയാളാണോ എന്ന് ചോദ്യത്തിന് വൈകിയെത്തേണ്ടി വന്നിട്ടില്ലെന്നാണ് ഗോപിക മറുപടി നല്‍കുന്നത്. സെറ്റില്‍ നിന്നും വിടുന്ന ക്യാബിലാണ് പോകുന്നത്. കൃത്യസമയത്ത് അത് വരികയും റെഡിയായി പോവുകയും ചെയ്യാറുണ്ട്. ഇഷ്ടമില്ലാത്ത പരിപാടികള്‍ക്ക് പോകേണ്ടി വരാറുണ്ടോ? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

  പോകേണ്ടി വന്നിട്ടുണ്ട്. അഭിനയം വിട്ട് മറ്റൊന്നും ഇഷ്ടമല്ല. ഷോയില്‍ അതിഥിയായി വിളിച്ചാലൊക്കെ ഒഴിവാക്കാറുണ്ട്. അതിലൊന്നും താല്‍പര്യമില്ല. അഭിനയത്തിനോടാണ് താല്‍പര്യം. അഭിനയിച്ച് കാണുന്നതിനേക്കാള്‍ ഇഷ്ടം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതാണെന്നും ഗോപിക പറയുന്നു. ഫാന്‍സിനെ കണ്ട് ഒളിക്കാറുണ്ടോ? എന്നായിരുന്നു അടുത്ത ചോദ്യം. ഒളിച്ചിട്ടുണ്ട് എന്നായിരുന്നു അതിന് ഗോപിക നല്‍കിയ മറുപടി.

  എനിക്ക് സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. എന്റെ സ്‌പേസ് എന്നതിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. തിരുവനന്തപുരത്താണെങ്കിലും റൂമില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഷൂട്ട് ഇല്ലെങ്കില്‍ പോലും സുഹൃത്തുക്കളോട് ഷൂട്ട് ഇല്ലെന്ന് പറഞ്ഞ് റൂമില്‍ ഇരിക്കാറുണ്ടെന്നും താരം പറയുന്നു. മാല ബള്‍ബൊക്കെയിട്ട് എന്റേതായ സ്‌പേസിലിരുന്ന് വായിക്കുകയോ എഴുതുകയോ സിനിമ കാണുകയോ ചെയ്യാനാണിഷ്ടം. യാത്ര ഒറ്റയ്ക്ക് ചെയ്യാനാണ് ഇഷ്ടമെന്നും താരം പറയുന്നു. പിന്നാലെ തനിക്കുണ്ടായ ഒരനുഭവവും താരം പങ്കുവെക്കുകയാണ്.

  ഒരു തവണ ട്രെയിനില്‍ കോഴിക്കോടേക്ക് പോവുകയാണ്. ജനശദാബ്തിയില്‍ ആണ്. അതില്‍ ചെയര്‍ കാര്‍ ആണ്. ഞാന്‍ ചെന്നിരുന്നപ്പോള്‍ തൊട്ടടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. ഞാന്‍ പുറത്തേക്കൊക്കെ നോക്കിയിരിക്കുന്നതിനിടെ ഒരു കുട്ടി അടുത്ത് വന്നിരുന്നു. ഫാന്‍സിനോട് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷെ യാത്രയിലുടനീളം സംസാരിച്ചു കൊണ്ടിരിക്കേണ്ടി വരുമോ എന്ന് കരുതി മാസ്‌കും കണ്ണടയും വച്ച് മുടി മുന്നിലോട്ട് ഇട്ട് ഫോണില്‍ നോക്കിയിരുന്നു. അതിനാല്‍ ആ കുട്ടിയ്ക്ക് മനസിലായില്ലെന്നും ഗോപിക പറയുന്നു.

  ഇതിനിടെ ആ കുട്ടി യൂട്യൂബില്‍ സാന്ത്വനത്തിന്റെ ട്രെയിലറൊക്കെ കാണുന്നുണ്ടായിരുന്നുവെന്നും ഇതോടെ പാവം തോന്നിയെന്നും താരം പറയുന്നു. കണ്ടാല്‍ കോഴിക്കോട് എത്തുന്നത് വരെ സംസാരിക്കേണ്ടി വരുമോ എന്ന് ടെന്‍ഷനടിച്ചുവെന്നും താരം പറയുന്നു. അതേസമയം ആ കുട്ടി ഫോണില്‍ കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അച്ഛനോട് സംസാരിക്കുകയായിരുന്നു ചെയ്തതെന്നും താരം പറയുന്നു. ആ കുട്ടി ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ഗുഡ് ഗേള്‍ എന്ന് അഭിനന്ദിക്കുന്നതായും ഗോപിക പറയുന്നുണ്ട്.

  കോഴിക്കോട് എത്തിയപ്പോള്‍ താന്‍ മുടിയൊക്കെ കെട്ടി ബാഗും എടുത്ത് പുറത്തേക്കിറങ്ങി. അപ്പോള്‍ ആ കുട്ടി എന്താ അങ്ങനെ കാണിക്കുന്നത് നിന്നെ മനസിലായെന്ന് തോന്നുന്നുവെന്ന് അമ്മ പറഞ്ഞു. ഞാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആ പെണ്‍കുട്ടിയ്ക്ക് കത്തിയതെന്നും താരം പറയുന്നു. തനിക്ക് സങ്കടം തോന്നിയൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

  ഒരിക്കല്‍ താന്‍ കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു. ആ സമയത്ത് അച്ഛന് അറ്റാക്ക് വന്നിരുന്നു. രാത്രിയൊക്കെ ആശുപത്രിയില്‍ ഇരുന്ന ശേഷമാണ് തിരുവനന്തപുരത്തെത്തുന്നത്. താനാകെ ഡൗണ്‍ ആയിരുന്നുവെന്നും താരം പറയുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ ഇരുന്ന് കരയുകയായിരുന്നു. ആ സമയം ഒരു കുട്ടി അടുത്ത് വരികയും സെല്‍ഫി എടുത്തോട്ടെയെന്ന് ചോദിക്കുകയും ചെയ്തു. മാനസികമായി ഓക്കെയല്ലെങ്കിലും ഫേക്ക് ചെയ്ത് ചിരിച്ച് നിന്നുകൊടുക്കാറുണ്ട്. പക്ഷെ അന്ന് തനിക്ക് ഫേക്ക് ചെയ്യാന്‍ പോലും പറ്റുന്നൊരു മാനസികാവസ്ഥയായിരുന്നില്ലെന്നും അതിനാല്‍ സോറി ഞാന്‍ ഓക്കയല്ല, വേറൊരു സമയത്ത് എടുത്താല്‍ മതിയോ എന്ന് ചോദിച്ചുവെന്നും ഗോപിക പറയുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  താന്‍ പറഞ്ഞത് ആ കുട്ടിയ്ക്ക് മനസിലാവുകയും അവള്‍ പോവുകയും ചെയ്തുവെന്നും ഗോപിക പറയുന്നു. കണ്ണ് തുടച്ചിട്ട് ഫോട്ടോയെടുക്കാന്‍ പോലുമുള്ള മാനസികാവസ്ഥ തനിക്ക് അപ്പോഴുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ പിന്നെ സങ്കടം തോന്നിയെന്നും ആ കുട്ടിയെ ഒരിക്കല്‍ കൂടി കാണുകയാണെങ്കില്‍ ഫോട്ടോ എടുക്കാന്‍ പറ്റണേയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗോപിക പറയുന്നു.

  Read more about: Santhwanam
  English summary
  Santhwanam Star Gopika Anil Says She HId Herself From A Fan When She Was Traveling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X