For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമ്പിയെ കാണാന്‍ ദേവിയും ബാലനും; എല്ലാം എല്ലാവരും അറിയുന്നു! അപ്പുവിന്റെ ചിരി കണ്ണീരിലേക്ക്

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും അനിയന്മാരുടേയും അനിയത്തിമാരുടേയുമെല്ലാം ലോകം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടേത് കൂടിയാണ്. സ്ഥിരം കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി തമാശും റൊമാന്‍സുമൊക്കെയുള്ള പരമ്പരയ്ക്ക് യുവാക്കള്‍ പോലും ആരാധകരായുണ്ട്. റേറ്റിംഗിലും മുന്നില്‍ തന്നെയാണ് സാന്ത്വനത്തിന്റെ സ്ഥാനം. വളരെ രസകരവും സംഭവബഹുലവുമായ രംഗങ്ങളാണ് ഇപ്പോള്‍ പരമ്പരയില്‍ അരങ്ങേറുന്നത്.

  പാവടയിൽ സ്റ്റൈലൻ ലുക്കിൽ നിരഞ്ജന, ചിത്രം കാണൂ

  തമ്പിയില്‍ നിന്നും കടം വാങ്ങിയ പണം തിരികെ നല്‍കാനാകാതെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നിരിക്കുകയാണ് ശങ്കരനും സാവിത്രിയ്ക്കും. തന്റെ ശങ്കരമാമയ്ക്ക് നേരിടേണ്ടി വരുന്ന കഷ്ടപ്പാടില്‍ ഒരു കരുത്തായി മാറുകയാണ് ശിവന്‍. ആരുമറിയാതെ തന്നെ ശങ്കരമാമയുടെ കടം വീട്ടാനും തമ്പിയില്‍ നിന്നും വീട് തിരികെ വാങ്ങാനുമുള്ള ശ്രമത്തിലാണ് ശിവന്‍. ഇതിന്റെ ഭാഗമായി ആരുമറിയാതെ ശങ്കരനെ പാര്‍പ്പിച്ചിരിക്കുകയാണ് ശിവന്‍.

  നേരത്തെ ശങ്കരമാമയ്ക്ക് നല്‍കാനായി അഞ്ജുവിന് മാമന്‍ നല്‍കിയ സ്വര്‍ണം തന്റെ സുഹൃത്തിനെന്ന പേരില്‍ ശിവന്‍ വാങ്ങിയിരുന്നു. ഇത് വളരെ നാടകീയമായ രംഗങ്ങളിലേക്കാണ് വരും ദിവസങ്ങളില്‍ സാന്ത്വനം വീടിനെ കൊണ്ടു പോവുക എന്ന് വ്യക്തമായിരിക്കുകയാണ്. താന്‍ കടന്നു പോകുന്ന മാനസികാവസ്ഥ ആരേയും അറിയിക്കാതെ കൊണ്ട് നടക്കുകയാണ് ശിവന്‍. എന്നാല്‍ ശിവന്റെ മുഖത്തു നിന്നും ആ മനസ് അഞ്ജു വായിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശിവനോട് അഞ്ജു ചോദിക്കുന്നുണ്ടെങ്കിലും ശിവന് ഒന്നും വെളിപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

  അതേസമയം തമ്പിയെ കാണാനായി തയ്യാറെടുക്കുകയാണ് ശങ്കരനും ശത്രുവും. പകുതി പണവുമായി തമ്പിയെ കണ്ട് വീട് തിരികെ വാങ്ങുകയാണ് ഇരുവരുടേയും ലക്ഷ്യം ഇങ്ങനെ ശിവനെ ഞെട്ടിക്കാം എന്നാണ് ശത്രു പറയുന്നത്. എന്നാല്‍ ഇതേസമയം മറ്റൊരു നീക്കവുമായി ജയന്തിയും സാവിത്രിയും തയ്യാറെടുക്കുന്നുണ്ട്. ജയന്തിയും സാവിത്രിയും സാന്ത്വനം വീട്ടിലെത്തി അഞ്ജുവിനെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. താന്‍ മൂലമുണ്ടായ പ്രശ്‌നം വേഗം പരിഹരിക്കാനായി ജയന്തിയാണ് സാവിത്രിയ്ക്ക് ബുദ്ധി ഉപദേശിച്ച് കൊടുക്കുന്നത്. അഞ്ജുവിന്റെ പക്കല്‍ നിന്നും ആരുമറിയാതെ സ്വര്‍ണം വാങ്ങി, ഏതെങ്കിലും ജ്വല്ലറിയില്‍ കൊണ്ടു പോയി വിറ്റ് തമ്പിയുടെ കടം വീട്ടി വീടിന്റെ താക്കോല്‍ തിരികെ വാങ്ങാമെന്നാണ് സാവിത്രിയോട് ജയന്തി പറയുന്നത്.

  എന്നാല്‍ ഇതേസമയം മറ്റൊരു സംഭവത്തിന് കൂടി സാന്ത്വനം വീട് സാക്ഷ്യം വഹിക്കുകയാണ്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അച്ഛനെ അറിയിക്കണമെന്ന് അപ്പു ആഗ്രഹിച്ചിരുന്നു. അപ്പുവിന്റെ ഈ ആഗ്രഹം നിറവേറ്റാനായി താനും ബാലനും തമ്പിയെ കാണാനായി പോവുകയാണ്. നേരത്തെ അഞ്ജുവിനോട് മാത്രമായിരുന്നു ദേവി ഇക്കാര്യം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തങ്ങള്‍ വീട്ടിലേക്ക് പോകുന്ന വിവരം ദേവി അപ്പുവിനെ അറിയിച്ചിരിക്കുകയാണ്. സന്തോഷത്തോടെ അപ്പു ദേവിയ്ക്ക് ഉമ്മ നല്‍കുകയും ചെയ്യുന്നുണ്ട്.

  Also Read: എടീ, നീ എന്ന് വിളിക്കാനും എന്റെ കാറ് തല്ലിപ്പൊളിക്കാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്: ഗായത്രി

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  അതേസമയം ഇത് പരമ്പരയിലെ നാടകീയമായ മുഹൂര്‍ത്തങ്ങൡലേക്ക് നയിക്കുമെന്നുറപ്പായിരിക്കുകയാണ്. അഞ്ജുവിന്റെ പക്കല്‍ നിന്നും സുഹൃത്തിന് നല്‍കാനായി ശിവന്‍ സ്വര്‍ണം വാങ്ങിയെന്ന് അറിയുമ്പോള്‍ സാവിത്രിയുടെ പ്രതികരണം എന്തായിരിക്കുമെന്നും ജയന്തി തന്റെ കുബുദ്ധിയുപയോഗിച്ച് ഈ അവസരം മുതലെടുക്കുമോ എന്നതാണ് ഒരു സംശയം. തമ്പിയുടെ വീട്ടില്‍ വച്ച് ശങ്കരമാമയെ ദേവിയും ബാലനും കാണുമ്പോള്‍ എന്ത് സംഭവിക്കും എന്നതും കണ്ടറിയണം. അതേസമയം തമ്പി ശങ്കരമാമയേയും സാവിത്രിയേയും ഇറക്കി വിട്ട വാര്‍ത്ത അറിയുന്നതോടെ സാന്ത്വനം വീടാകെ ഇളകി മറിയുമെന്നുപ്പാണ്. അപ്പുവും അഞ്ജുവും തമ്മിലുള്ള സ്‌നേഹത്തെ ഇതെങ്ങനെ ബാധിക്കുമെന്നതും കണ്ടറിയേണ്ടതാണ്. ആരാധകര്‍ തങ്ങളുടെ ആകാംഷ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

  Read more about: serial
  English summary
  Santhwanam To Get Dramatic Every Body Is Going To Know The Truth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X