ഇത്തവണ ബിഗ് ബോസിലുണ്ടോ? ആരാധകന് മറുപടി നല്‍കി ശരണ്യ; ബിഗ് ബോസിലേക്കെന്ന് ഉറപ്പായി!

ബിഗ് ബോസ് മാലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 10 നാണ് ആറാം സീസണിന്റെ ലോഞ്ചിംഗ് എപ്പിസോഡ്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ചര്‍ച്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ആരൊക്കെയായിരിക്കും ബി്ഗ ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

പതിവ് പോലെ പ്രെഡിക്ഷന്‍ ലിസ്റ്റുമായി സോഷ്യല്‍ മീഡിയയും വ്‌ളോഗര്‍മാരുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. സിനിമ-സീരിയല്‍ രംഗത്തു നിന്നും പലരുടേയും പേരുകള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായി ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരൊക്കെയായിരിക്കും ഷോയില്‍ ഉണ്ടാവുക എന്നറിയാനായി സീസണ്‍ ആരംഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.

Saranya Anand

ഇതുവരെ പുറത്ത് വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ശക്തമായി കേള്‍ക്കുന്ന പേരുകളിലൊന്നാണ് ശരണ്യ ആനന്ദിന്റേത്. സീരിയല്‍ താരമായ ശരണ്യ താരമാകുന്നത് കുടുംബവിളക്കിലൂടെയാണ്. കുടുംബ വിളക്കിലെ വില്ലത്തിയായ വേദികയെ അവതരിപ്പിച്ചാണ് ശരണ്യ കയ്യടി നേടിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശരണ്യ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലും ശരണ്യ പങ്കെടുത്തിട്ടുണ്ട്. ഷോയില്‍ ശരണ്യയ്‌ക്കൊപ്പം ഭര്‍ത്താവു പങ്കെടുത്തിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വില്ലത്തിയാണെങ്കിലും ഓഫ് സ്‌ക്രീനില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശരണ്യ. ഇപ്പോഴിതാ തന്റെ ബിഗ് ബോസുമായി ബന്ധപ്പെട്ടൊരു ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശരണ്യ. താരം പങ്കുവച്ച പുതിയ ചിത്രത്തിന് താഴെയാണ് ഒരാള്‍ ഇത്തവണ ബിഗ് ബോസിലുണ്ടാകുമോ എന്ന് ചോദിച്ചത്.

കൂടുതലൊന്നും പറയാതെ ചിരിക്കുന്ന ഇമോജി മാത്രമായിട്ടായിരുന്നു ശരണ്യയുടെ മറുപടി. ഇതോടെ താരം ബിഗ് ബോസില്‍ ഉണ്ടാകുമെന്ന ആരാധകരുടെ സംശയം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഓഫ് സ്‌ക്രീനില്‍ ചിരിയും കളിയും തമാശയുമൊക്കെയായി നടക്കുന്ന ശരണ്യ ആനന്ദ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നാല്‍ അത് രസകരമായ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലം അത് അറിയണമെങ്കില്‍ മാര്‍ച്ച് 10 വരെ കാത്തിരിക്കണം.

ഇതിനിടെ മറ്റൊരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നവരില്‍ സാധാരണക്കാരായ രണ്ടു പേരുമുണ്ട്. ഇവരെ പുതിയ പ്രൊമോ വീഡിയോയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഷോ തുടങ്ങും മുമ്പു തന്നെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത്.

Saranya Anand

റസ്മിന്‍ ഭായ് ആണ് ആദ്യത്തെ മത്സരാര്‍ത്ഥി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചറാണ് റസ്മിന്‍. ഒപ്പം റൈഡിംഗിനോട് അതിയായ താല്‍പര്യമുള്ള ആളുമാണ് താനെന്നും റസ്മിന്‍ പ്രൊമോ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. നിഷാന എന്‍ ആണ് രണ്ടാമത്തെ കോമണര്‍. എന്നും എപ്പോഴും യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താനൊരു ഫ്രീക്കത്തി വീട്ടമ്മയാണെന്നും നിഷാന പറയുന്നുണ്ട്. ആയിരക്കണക്കിന് സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതില്‍ രണ്ടു പേരും സന്തോഷം അറിയിക്കുകയും ചെയ്യുന്നുണ്ട്.

ജസീല പര്‍വീണ്‍, ബിനീഷ് ബാസ്റ്റിന്‍, ഡയാന ഹമീദ്, അനീഷ നായര്‍, കൊല്ലം ഷാഫി, ഷിനു ശ്യാമളന്‍, ജാസ്മിന്‍ ജാഫര്‍, ജിന്റോ, മല്ലു ജെഡി തുടങ്ങിയവരുടെ പേരുകളും ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്.

More from Filmibeat

Read more about: Saranya Anand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X