വിളിച്ചപ്പോള്‍ സംസാരിക്കാന്‍ തയ്യാറായില്ല; ഇപ്പോള്‍ എന്തിന് പ്രഹസനം? വിമര്‍ശനത്തിന് മറുപടി നല്‍കി സീമ

നടന്‍ ദിലീപ് ശങ്കറിന്റെ മരണം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടനാണ് ദിലീപ് ശങ്കര്‍. ജനപ്രീയ പരമ്പരകളില്‍ അഭിനയിച്ച് കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമായി മാറിയിരുന്നു ദിലീപ്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമായിരുന്നു താരം. അദ്ദേഹത്തിന്റെ മരണം ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

ദിലീപിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടി സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീലിപുമായുള്ള അടുപ്പം പങ്കുവെക്കുകയായിരുന്നു സീമ ജി നായര്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ. എന്നാല്‍ സീമയുടെ പോസ്റ്റ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ദിലീപ് ശങ്കര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന സീമയുടെ പരാമര്‍ശമാണ് വിമര്‍ശിക്കപ്പെടുന്നത്.

Seema G Nair

തന്റെ പോസ്റ്റിനെ വിമര്‍ശിച്ച് എത്തിയ ഒരാള്‍ക്ക് സീമ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. വിളിച്ചപ്പോള്‍ സംസാരിക്കാന്‍ തയ്യാറായില്ല. ദിവസങ്ങള്‍ക്ക് ശേഷവും തിരിച്ച് വിൡച്ചില്ല. ഇപ്പോള്‍ മരിച്ച ശേഷം ഇതെന്ത് പ്രഹസനമാണ് സീമേച്ചി' എന്നായിരുന്നു കമന്റ്. പിന്നാലെ താരം ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. ''നിങ്ങളോട് ഇതിന്റെ വിശദീകരണം തരേണ്ട കാര്യം ഇല്ല. പലര്‍ക്കും പല പ്രശ്‌നങ്ങളും ഉണ്ടാകും. എനിക്കും പല പ്രശ്‌നങ്ങള്‍ ഉണ്ടായിക്കാണും. അത് പ്രഹസനം അല്ല. അതിന് കാരണങ്ങള്‍ ഉണ്ടാകും'' എന്നായിരുന്നു സീമയുടെ മറുപടി.

എന്തെങ്കിലും അവസാന ആശ്രയത്തിനാകും ദിലീപേട്ടന്‍ ചേച്ചിയെ വിളിച്ചിട്ടുണ്ടാവുക എന്നായിരുന്നു മറ്റൊരു കമന്റ്. അല്ല. അങ്ങനെ ആരേയും ആശ്രയിക്കേണ്ട ആവശ്യം ദിലീപിനില്ല എന്നായിരുന്നു അതിന് സീമ നല്‍കിയ മറുപടി. സീമാ, ഇനിയെങ്കിലും ഫോണ്‍ വിളിച്ചാല്‍ എടുത്തു സംസാരിക്കണം. കാരണം മരണത്തിന് മുമ്പ് അവര്‍ക്ക് നമ്മോട് പറയാന്‍ പലതും ഉണ്ടാകും. അതു കേള്‍ക്കാതെ പോയാല്‍ വലിയ നഷ്ടം ആണ് ഉണ്ടാവുക,വിളിക്കുമ്പോള്‍ ഒന്ന് എടുക്കാമായിരുന്നു.. മരിച്ച വ്യക്തിയോട് നീ എങ്ങിനെ മരിച്ചു എന്ന് ചോദിക്കുന്നതിനോട് എന്ത് അര്‍ത്ഥമാണ് ഉള്ളത്. എന്നിങ്ങനെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.

Seema G Nair

''ആദരാഞ്ജലികള്‍. 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ. അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാന്‍ പറ്റിയില്ല ..ഇപ്പോള്‍ ഒരു പത്ര പ്രവര്‍ത്തകന്‍ വിളിച്ചപ്പോളാണ് വിവരം അറിയുന്നത്. എന്താണ് ദിലീപ് നിനക്ക് പറ്റിയത്. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര. എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികള്‍' എന്നായിരുന്നു സീമ ജി നായറുടെ കമന്റ്.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളിലാണ് ന‌ടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ​ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം നടൻ ഹോട്ടൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. സഹപ്രവർത്തകർ ഫോൺ ചെയ്തെങ്കിലും കിട്ടിയില്ല. തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ ഹോട്ടലിലേക്ക് അന്വേഷിച്ചെത്തി. പിന്നാലെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X