For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം, അവള്‍ യാത്രയായി; വിങ്ങലായി സീമ ജി നായരുടെ കുറിപ്പ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശരണ്യ ശശി. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു ശരണ്യ. നാളുകളായി തന്റെ രോഗാവസ്ഥയെ ശരണ്യ മനക്കരുത്ത് കൊണ്ടും വേണ്ടപ്പെട്ടവരുടെ സ്‌നേഹത്തിന്റെ കരുത്തുകൊണ്ടും നേരിടുകയായിരുന്നു. എന്നാല്‍ അതിജീവനത്തിന്റെ ആ രാജകുമാരി ഇനിയില്ല. അര്‍ബുദ രോഗത്തെത്തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന ശരണ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് വെന്റിലേറ്ററില്‍ നിന്നും മാറ്റിയെങ്കിലും പനി വീണ്ടും വന്നു.

  ലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷം

  ശരണ്യയുടെ മരണത്തിന് പിന്നാലെ ആദരാഞ്ജലികളുമായി താരങ്ങളും സോഷ്യല്‍ മീഡിയയുമെത്തുകയാണ്. ഇപ്പോഴിതാ ശരണ്യയുടെ വിവരങ്ങള്‍ എല്ലാം ആരാധകരെ അറിയിക്കുകയും ശരണ്യയ്ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന നടി സീമ ജീ നായരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അധികമൊന്നും എഴുതാതെ ചുരുങ്ങിയ വാക്കുകളിലൂടെ, ചിത്രങ്ങളിലൂടെ തന്റെ ഉളളിലെ വേദന സീമ ജി നായര്‍ പങ്കുവെക്കുന്നുണ്ട്.

  ്പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവള്‍ യാത്രയായി എന്നാണ് സീമ ജി നായര്‍ കുറിച്ചിരിക്കുന്നത്. ശരണ്യയുടെ ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. ശരണ്യയ്ക്ക് ചുംബനം നല്‍കുന്ന ചിത്രങ്ങളും ശരണ്യയുടെ പഴയ ചിത്രവുമാണ് സീമ ജി നായര്‍ പങ്കുവച്ചിരിക്കുന്നത്. ചെറിയ വാക്കുകളിലൂടെ തന്റെ വികാരം പങ്കുവച്ച സീമ ജി നായരെ ആശ്വസിപ്പിക്കാനും ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  രോഗാവസ്ഥയില്‍ ശരണ്യയ്ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു സീമ ജി നായര്‍. ഒരു മകളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. ചികിത്സയ്ക്കും മറ്റും വേണ്ട സഹായങ്ങളൊരുക്കി അവര്‍ ശരണ്യയുടെ കൂടെ തന്നെ നിന്നു. ഈ സ്‌നേഹത്തിന് ശരണ്യ നല്‍കിയ ആദരമാണ് തന്റെ വീട് നല്‍കിയ സ്‌നേഹസീമ എന്ന് പേര് പോലും. വീടൊരുക്കാനും തുടര്‍ച്ചികിത്സയ്ക്കുമെല്ലാം സീമ ശരണ്യയുടെ കൂടെ തന്നെയുണ്ടായിരുന്നു.

  ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമായി അറിയുന്നത് കൊണ്ട് തന്നെ നിരവധി പേരാണ് കമന്റിലൂടെ പ്രതികരണവുമായി എത്തിയത്. 'തളരരുത്... നിങ്ങളെ കൊണ്ട് നോക്കാന്‍ പറ്റുന്നതിലും അപ്പുറം നിങ്ങള്‍ നോക്കിയിട്ടുണ്ട്... പകുതിക്കു വെച്ച് നിങ്ങള്‍ ഇട്ടിട്ട് പോയില്ല.. ആ സ്‌നേഹം ഞങ്ങള്‍ എല്ലാം കണ്ടതാണ്... ചേച്ചിക്ക് അത്രയേ ആയുസ് പടച്ചോന്‍ കൊടുത്തത് എന്ന് കരുതി സമാധാനിക്കുക.. ആ പ്രായത്തിനിടയിലും ആ പാവം ഒരുപാട് അനുഭവിച്ചു'. എന്നായിരുന്നു ഒരു കമന്റ്. ചില പ്രതികരണങ്ങളിലൂടെ,

  Also Read: നടി ശരണ്യ ശശി അന്തരിച്ചു, വേദനകളില്ലാത്ത ലോകത്തേക്ക് അതിജീവനത്തിൻ്റെ രാജകുമാരി യാത്രയായി

  'എല്ലാവരും പറഞ്ഞത് പോലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സീമ ചേച്ചിയുടെ മുഖം ആണ്.. നന്ദു എന്ന അനിയന്‍ പോയപ്പോള്‍ തന്നെ വളരെയധികം വിഷമിച്ച ചേച്ചിക്ക്, ഒരു മകളെ പോലെ കൊണ്ടു നടന്ന ശരണ്യയുടെ വിട വാങ്ങല്‍ നല്‍കുന്ന വിഷമം മനസ്സിലാക്കുന്നു.. ഒരു കാര്യം ഉണ്ട്.. ആ കുട്ടിയുടെ ദുരിത നാളുകളില്‍ ചേച്ചി പകര്‍ന്നു നല്‍കിയ സ്‌നേഹത്തിനു പകരം വയ്ക്കാന്‍ ഒന്നുമില്ല.. ആഡംബരത്തിന്റെയും PR WORK വഴിയും കിട്ടുന്ന SUPER STAR പദവികളെക്കാള്‍ എത്രയോ വലുതാണ് സീമ ചേച്ചി.. ചേച്ചിയുടെയും ശരണ്യയുടെ കുടുംബത്തിന്റെയും സങ്കടത്തില്‍ പങ്ക് ചേരുന്നു.. ശരണ്യയുടെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു'.

  കാന്‍സറിനോട് പൊരുതി ശരണ്യ വിടവാങ്ങി | FIlmiBeat Malayalam

  'ചേച്ചി വിഷമിക്കരുത്.. കൂടെ ഉണ്ടായിരുന്നല്ലോ എന്നും കട്ടക്ക് സ്വന്തം മകളെപ്പോലെ നോക്കികൊണ്ട് ... ഒരമ്മ കൊടുക്കുന്നതിലും അധികം സ്‌നേഹം കൊടുത്തുകൊണ്ട് അവളോടൊപ്പം മരണം വരെ കൂടെ ഉണ്ടായിരുന്നല്ലോ, അവളുടെ മരിക്കാത്ത ഓര്‍മ്മകള്‍ ഇനി എന്നും നമുക്കിടയില്‍ ഉണ്ടാവും... സഹോദരിക്ക് പ്രണാമം', 'അവരുടെ മനസ്സില്‍ സീമ ചേച്ചിക്കുള്ള സ്ഥാനം ഒരു പാട് വലുതാണ്. ഒരമ്മയുടെ എല്ലാ സ്‌നേഹവും അനുഭവിച്ച് അവര്‍ യാത്രയായി', കൂടെ നിന്നില്ലേ, അവസാന ശ്വാസം വരെ .... ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും ഒരുപാട് കൊടുത്തു കൊണ്ട്.... വേദനകളില്ലാത്ത ലോകത്തേക്ക് ഒരു മാലാഖയെ പോലെ അവള്‍ പറന്നകലട്ടെ ചേച്ചി''.

  Read more about: seema g nair
  English summary
  Seema G Nair Pens An Heartfelt Note About Saranya Sasi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X