ഞങ്ങള്‍ സുരക്ഷിതരായി വീട്ടില്‍ തന്നെയുണ്ട്, അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല; പ്രതികരിച്ച് സീതാകല്യാണം താരങ്ങള്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകളുടേയും സീരിയലുകളുടേയുമെല്ലാം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് മിക്ക സൂപ്പര്‍ ഹിറ്റ് പരമ്പരകളും ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. എന്നാല്‍ ഇതിനിടെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ചിത്രീകരണം നടത്തിയതിനെ തുടര്‍ന്ന് സീതാകല്യാണം പരമ്പരയിലെ താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

സിമ്പിള്‍ ലുക്കിലും സെക്‌സിയായി രാഖി സാവന്ത്; ചിത്രങ്ങള്‍ കാണാം

പിന്നാലെ ഇപ്പോഴിതാ പരമ്പരയിലെ താരങ്ങള്‍ തന്നെ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു പരമ്പരയുടെ ചിത്രീകരണം നിയമവിരുദ്ധമായി നടന്നതെന്നും തുടര്‍ന്ന് സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. അരിയൂര്‍ പോലീസായിരുന്നു താരങ്ങളെ അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

സേഫ് തങ്ങള്‍

എന്നാല്‍ തങ്ങള്‍ സേഫ് ആണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറിയിച്ചു കൊണ്ട് താരങ്ങള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സീരിയലിലെ പ്രധാന താരമായ ധന്യ മേരി വര്‍ഗ്ഗീസ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം താനും സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, റനീഷ റഹ്‌മാന്‍ എന്നിവരും വര്‍ക്കലയില്‍ ഉണ്ടായിരുന്നില്ലെന്നും ധന്യ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

താരങ്ങളെല്ലാം വീട്ടില്‍

പിന്നാലെ പരമ്പരയിലെ മറ്റ് താരങ്ങളായ ജിത്തുവും റനീഷയും പ്രതികരണങ്ങളുമായി എത്തിയിരുന്നു. തങ്ങള്‍ വീട്ടില്‍ തന്നെയുണ്ടെന്നും അതേസമയം വാര്‍ത്ത ശരിയാണെന്നും എന്നാല്‍ താന്‍ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം വീട്ടില്‍ സുരക്ഷിതരായി ഇരിക്കുകയാണെന്നും ജിത്തു അറിയിച്ചു. താരങ്ങളുടെ പ്രതികരണം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ചിത്രീകരണം നടത്തിയതിന് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രേക്ഷകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

 പറഞ്ഞതല്ലേ വേണ്ടാ വേണ്ടാ എന്ന്


നേരത്തെ പറഞ്ഞതല്ലേ വേണ്ടാ വേണ്ടാ എന്ന്, കേള്‍ക്കാതെ പോയതല്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇങ്ങനെ വലിച്ച് നീട്ടാതെ പരമ്പര അവസാനിപ്പിച്ചുകൂടെ എന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം പരമ്പര വളരെ സങ്കീര്‍ണമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കല്യാണിനെ കണ്ടെത്താനും തിരികെ കൊണ്ടുവരാനും സീതയ്ക്ക് സാധിച്ചിട്ടില്ല. പരമ്പരയിലെ നായകനായ കല്യാണിനെ അവതരിപ്പിച്ച അനൂപ് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായിരുന്നു. താരം നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.

സീതാകല്യാണം

വളരെ സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെയായിരുന്നു സീതാകല്യാണം കടന്നു പോയിരുന്നത്. രാജലക്ഷ്മി സീതക്കെതിരെ നടത്തുന്ന കരുനീക്കങ്ങള്‍ സീത എങ്ങനെ ചെറുക്കുമെന്ന് കാണാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സീരിയലുകളുടേയും ചിത്രീകരണം നിര്‍ത്തിവച്ചത്. സമാനമായ സാഹചര്യത്തില്‍ മലയാളം ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ചിത്രീകരണവും നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഷോ തുടര്‍ന്നതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് സ്റ്റുഡിയോ സീല്‍ ചെയ്യുകയും അണിയറ പ്രവര്‍ത്തകര്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു.

Read more about: dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X