twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയലില്‍ നൈറ്റി ഇട്ട് വരുന്ന നായിക വേറെ ഉണ്ടാവില്ല; സ്വന്തം സുജാത റേറ്റിങ്ങ് കൂടാനുള്ള കാരണമിതാണ്

    |

    സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഹിറ്റ് സീരിയലാണ് സ്വന്തം സുജാത. വേറിട്ട കഥയുമായി ആരംഭിച്ചതാണെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇഷ്ടത്തിലാണ് സീരിയലിന്റെ കഥ മുന്നോട്ട് പോയതെന്ന് പറയുകയാണ് നടന്‍ കിഷോര്‍ സത്യ. സീരിയലിലെ നായക കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത് കിഷോറാണ്. തുടക്കത്തില്‍ റേറ്റിങ്ങ് പോലുമില്ലാതിരുന്ന സീരിയലിന് പിന്നീട് അത് ലഭിച്ചത് എങ്ങനെയാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കിഷോര്‍ പറയുന്നു.

    'കൊവിഡിന്റെ തുടക്ക സമയത്ത് എന്ത് ചെയ്യണം എന്നിങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ് സ്വന്തം സുജാതയില്‍ നിന്നും ഓഫര്‍ വരുന്നത്. അങ്ങനെയാണ് വീണ്ടും സീരിയലിലേക്ക് എത്തിയത്. ഞാന്‍ ടെലിവിഷനില്‍ എപ്പോഴും ചെയ്തിരുന്നത് ആര്‍ക്കും റോള്‍ മോഡല്‍ ആക്കാന്‍ പറ്റുന്ന ഭര്‍ത്താവിന്റെ വേഷങ്ങളായിരുന്നു. സുജാതയിലേക്ക് വരുമ്പോള്‍ കഥ വ്യത്യസ്തമാണ്. ട്രാന്‍സിലും ഡയമണ്ട് നെക്ലേസിലുമൊക്കെ ഫഹദ് ചെയ്യുന്നത് പോലൊരു കഥാപാത്രമാണെന്നാണ് തിരക്കഥാകൃത്ത് എന്നോട് പറഞ്ഞിരുന്നത്. അയാള്‍ അയാളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുകയാണ്. ഒരു വെല്ലുവിളി പോലെയാണ് ഞാനത് ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

    പണ്ട് കഥാപരമായിട്ടും സൗന്ദര്യപരമായിട്ടും നല്ല സീരിയലുകള്‍ ഉണ്ടായിരുന്നു. വ്യത്യസ്തമായി ചെയ്യണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. കൊവിഡ് വന്ന് ബിസിനസ് പൊളിഞ്ഞ് ഇരിക്കുകയായിരുന്നു ഞാന്‍. അന്ന് അഞ്ചാറ് കിലോ കുറഞ്ഞ്, താടി ഒക്കെ നീട്ടി വളര്‍ത്തി. അത് സീരിയലിലെ കഥാപാത്രത്തിലേക്കും ആക്കി. ചന്ദ്ര ആണെങ്കില്‍ അഞ്ച് കിലോ വെയിറ്റ് ഒക്കെ കൂട്ടുകയും നൈറ്റിയാണ് കഥാപാത്രത്തിന് വേണ്ടി ധരിച്ചത്. നൈറ്റി ഇട്ട ഒരു നായികയെ പോലും മലയാള സീരിയലില്‍ കണ്ടെന്ന് വരില്ല.

    sujatah

    ഞാനാണെങ്കില്‍ കൈലി മുണ്ടും ബനിയനുമൊക്കെ ഇട്ട് വളരെ റിയലിസ്റ്റിക്കായി മാറി. പശുവും കോഴിയുമൊക്കെ ഉണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പ്രേക്ഷകര്‍ അത് കണ്ടില്ല. അതോടെ ടിആര്‍പി റേറ്റിങ്ങില്‍ താഴെ പോവുകയും ചെയ്തു. ഒന്നുകില്‍ സീരിയല്‍ നിര്‍ത്താം. അല്ലെങ്കില്‍ സ്ഥിരം സീരിയലുകളിലെ പോലെ ആക്കേണ്ടിയും വരും. അങ്ങനെ ഞങ്ങള്‍ മാറ്റം വരുത്തിയതോടെ ഇപ്പോള്‍ സൂര്യ ടിവിയിലെ സീരിയലുകളില്‍ ഒന്നാം സ്ഥാനത്ത് പോവുകയാണ്.

    ഒരു കുഞ്ഞിനെ കൂടി നോക്കിക്കൂടായിരുന്നോ? അച്ഛനും അമ്മയോടും താനിത് ചോദിക്കാറുണ്ടെന്ന് ശിവാനി മേനോന്‍ഒരു കുഞ്ഞിനെ കൂടി നോക്കിക്കൂടായിരുന്നോ? അച്ഛനും അമ്മയോടും താനിത് ചോദിക്കാറുണ്ടെന്ന് ശിവാനി മേനോന്‍

    എന്ത് കൊണ്ടാണ് സീരിയലുകളുടെ നിലവാരം പോകുന്നത് എന്ന് കൂടി കിഷോര്‍ വ്യക്തമാക്കി. ഇതൊരു ബിസിനസ് ആണ്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് തന്നെ കൊടുക്കണം എന്ന് നമ്മള്‍ നിര്‍ബന്ധിതര്‍ ആവുകയാണ്. പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് കാണാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ മാത്രമേ നല്ലത് വരികയുള്ളു. 22 എപ്പിസോഡുകള്‍ ഞങ്ങള്‍ നന്നായി ചെയ്തിട്ടും പ്രേക്ഷകര്‍ അത് നിരാകരിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുല്ലപ്പൂവൊക്കെ ചൂടി, പട്ട് സാരി ഉടുത്തും ലിപ്സ്റ്റിക് ഇട്ടും ഉറങ്ങുന്ന ആളുകളെ കണ്ട് ശീലിച്ചത് കൊണ്ടാണോ, അങ്ങനെയാവണം എന്ന് വിചാരിക്കുന്നത് കൊണ്ടാണോന്ന് അറിയില്ല. എന്തായാലും പ്രേക്ഷകര്‍ കുറേ കൂടി നന്നായാല്‍ മാത്രമേ നല്ല സീരിയലുകളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്നാണ് കിഷോര്‍ പറയുന്നത്.

     ഇനി സബീന അബ്ദുള്‍ ലത്തീഫ് അല്ല ലക്ഷ്മിപ്രിയ ആണെന്ന് ആ നിമിഷം വരെ അറിയില്ലായിരുന്നു, വിവാഹത്തെ കുറിച്ച് നടി ഇനി സബീന അബ്ദുള്‍ ലത്തീഫ് അല്ല ലക്ഷ്മിപ്രിയ ആണെന്ന് ആ നിമിഷം വരെ അറിയില്ലായിരുന്നു, വിവാഹത്തെ കുറിച്ച് നടി

    അതേ സമയം സ്വന്തം സുജാത തുടക്കം ഒട്ടും കൊള്ളില്ലെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. കണ്ടിരിക്കാന്‍ തോന്നിയാല്‍ അല്ലേ റേറ്റിംഗ് കിട്ടു. പണ്ടത്തെ സീരിയലുകളിലൊക്കെ നൈറ്റിയും കൈലിയും ഒപ്പം നല്ല കഥയും ആയിരുന്നു. പക്ഷെ സ്വന്തം സുജാത കഥ വളരെ ബോറിങ് ആയിട്ടാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. നോര്‍മല്‍ ഫാമിലിയെ കാണിക്കുമ്പോള്‍ അതിനൊത്ത രീതിലുള്ള സ്റ്റോറി വേണം. ആളുകള്‍ക്ക് വേണ്ടത് എന്റര്‍ടൈന്‍മെന്റ് ആണ്. കുടുംബവിളക്ക്, സാന്ത്വനം ഒന്നും ഈ പറയുന്ന പോലെ വലിയ മേക്കപ്പ് ഇല്ല. ആഡംബരo ഒന്നും ഇല്ല, എന്നിട്ടും റേറ്റിംഗ് ഉണ്ട്. എന്നുമാണ് കമന്റില്‍ പറയുന്നത്.

    Recommended Video

    ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam

    സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോകുന്നവര്‍ ഇല്ലേ? സീരിയലുകളുടെ നിലവാരത്തെ കുറിച്ച് എഫ് ജെ തരകന്‍

    English summary
    Serial Actor Kishor Sathya Opens Up About Swantham Sujatha Serial Rating
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X