India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോകുന്നവര്‍ ഇല്ലേ? സീരിയലുകളുടെ നിലവാരത്തെ കുറിച്ച് എഫ് ജെ തരകന്‍

  |

  ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് സീരിയലാണ് കുടുംബവിളക്ക്. റേറ്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്ന സീരിയലിന് എല്ലായിടത്ത് നിന്നും വലിയ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. സീരിയലിലെ നായിക സുമിത്രയ്ക്കും അവരുടെ അമ്മായിയച്ഛന്‍ ശിവദാസ മേനോനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. സീരിയലിലെ അച്ഛച്ചന്‍ ആയ ശിവദാസ മേനോനെ അവതരിപ്പിക്കുന്നത് നടന്‍ എഫ് ജെ തരകനാണ്. 37 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് തരകന്‍ അഭിനയത്തിലേക്ക് എത്തുന്നത്.

  ഇപ്പോഴിതാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബവിളക്ക് സീരിയലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അതിനൊപ്പം സീരിയലുകളുടെ നിലവാര തകര്‍ച്ചയെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ്.

  'കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി താന്‍ കുടുംബവിളക്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം തുടര്‍ച്ചയായി ഏഷ്യാനെറ്റില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള സീരിയലാണ് 'കുടുംബവിളക്ക്'. സാത്വികനും നിഷ്‌കളങ്കനുമാണ് ശിവദാസമേനോനെ (അച്ഛച്ഛന്‍). അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം എല്ലാവരും ഇഷ്ടന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. എനിക്കും ഏറെ ഇഷ്ടമുള്ളതും, അഭിമാനം ഉണ്ടാക്കുന്നതുമായ ഒരു ഉത്തമ കഥാപാത്രം കൂടിയാണ് ശിവദാസ മേനോന്‍. അതേ സമയം കുടുംബവിളക്കിലെ നെഗറ്റീവ് കഥാപാത്രങ്ങളെ പോലും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താരം പറയുന്നത്.

  സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളും വില്ലന്‍ വേഷം ചെയ്യുന്നവരുമായ സിദ്ധാര്‍ഥ്, സരസ്വതിയമ്മ, വേദിക, അനിരുദ്ധ് തുടങ്ങിയവരെ ഒക്കെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. തനിക്ക് ഏറെ പ്രശസ്തിയും അഭിനയമുഹൂര്‍ത്തവും സമ്മാനിച്ച പരമ്പര കൂടിയാണ് കുടുംബവിളക്ക്. അതിന് ഏഷ്യാനെറ്റ് ചാനലിനോടും, നിര്‍മ്മാതാക്കളോടും, അവസരം നല്‍കിയ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസ് പേരൂര്‍ക്കടയോടും കടപ്പെട്ടിരിക്കുന്നുവെന്നാണ് എഫ് ജെ തരകന്‍ പറയുന്നത്.

  ഒരു കുഞ്ഞിനെ കൂടി നോക്കിക്കൂടായിരുന്നോ? അച്ഛനും അമ്മയോടും താനിത് ചോദിക്കാറുണ്ടെന്ന് ശിവാനി മേനോന്‍

  അതേ സമയം ടെലിവിഷന്‍ സീരിയല്‍ നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരെ കുറിച്ചും താരം സംസാരിച്ചിരുന്നു. എന്റെ അഭിപ്രായത്തില്‍ ആ വാദഗതി തികച്ചും കാപട്യമാണ്. സീരിയലുകളില്‍ വരുന്ന കഥകള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങളെ ആധാരമാക്കി രചിച്ചവയാണ്. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവര്‍ ഇല്ലേ? അങ്ങനെ പോകുന്നവരെ ന്യായീകരിക്കുന്ന അച്ഛനമ്മാര്‍, ഒപ്പം പോകുന്ന മക്കള്‍ ഒക്കെ അനവധിയാണ്.

  ഗര്‍ഭിണിയായി 5-ാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തിലെന്ന് നേഹ അയ്യർ

  ഭര്‍ത്താവിനെയും, പിഞ്ചുകുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം തള്ളിയിട്ടു പോകുന്ന എത്രയോ സ്ത്രീകളെ നമ്മള്‍ കാണുന്നു ദിനംതോറും. അസൂയ കുത്തിനിറച്ച മനസ്സുമായി സ്വന്തം സഹോദരന്റെ ധര്‍മപത്‌നിക്ക് ദോഷം മാത്രം ആഗ്രഹിച്ചു നടക്കുന്ന എത്രയോ സ്ത്രീകളെ കാണുന്നു. അതുപോലെ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. നമ്മള്‍ നേരിട്ട് പറയാന്‍ മടിക്കുന്നത് പച്ചക്ക് സീരിയിലിലൂടെ പറയുന്നു എന്ന് മാത്രം. കുടുംബവിളക്കില്‍ തന്നെയുള്ള കഥ തികച്ചും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ്. സീരിയലുകള്‍ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല.

  ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam

  കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളുടെ മെസേജുകള്‍ തന്നെ തേടി വരാറുണ്ട്. ഭൂരിപക്ഷവും, 'അങ്കിളേ കുടുംബവിളക്ക് എന്റെ കഥയാണ്. ഞാനും ഒരു സുമിത്രയാണ്, മീരചേച്ചിയെ ചോദിച്ചതായി പറയുമോ' എന്നൊക്കെ ആയിരിക്കും. നമ്മുടെസമൂഹത്തില്‍ വിരളമായതു ശിവദാസമേനോന്മാരാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. 2014 മുതല്‍ ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന താരം ആദ്യമായി അഭിനയിക്കുന്നത് സൂര്യ ടിവിയിലെ ഭാഗ്യലക്ഷ്മി എന്ന സീരിയലാണ്. പിന്നീട് ഏഷ്യാനെറ്റിലെ പരസ്പരം, ചന്ദനമഴ, എന്നീ സീരിയലുകളും ഈശ്വരന്‍ സാക്ഷിയായി, അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങള്‍, വാനമ്പാടിഎന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

  English summary
  Kudumbavilakku Fame F J Tharakan Opens Up About Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X