For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് മുമ്പ് റോഡില്‍ കിടന്ന് അടിയുണ്ടാക്കിയ കിഷോര്‍; ബസിലിരുന്ന് കണ്ട ഭാര്യ സരിത

  |

  കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കിഷോര്‍ പീതാംബരന്‍. ആരാധകര്‍ നെഞ്ചേറ്റിയ ഒരുപാട് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് കിഷോര്‍. നായകനായും സഹനടനായും വില്ലനായുമെല്ലാം കയ്യടി നേടിയ താരം. നാടകത്തില്‍ നിന്നുമാണ് കിഷോര്‍ പരമ്പരകളിലെത്തുന്നത്. സിനിമകൡും അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്‌നങ്ങളേയും കിഷോറിന് അതിജീവിക്കേണ്ടി വന്നു.

  Also Read: 'ഇടയ്ക്കിടയ്ക്ക് പനി വരാറുണ്ട്, കുറച്ച് കൂടിയ പനിയായിരുന്നു, ശ്വാസംമുട്ടലൊക്കെയുണ്ട്'; അസുഖത്തെ കുറിച്ച് അമൃത!

  ഇപ്പോഴിതാ തന്റെ കല്യാണത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് കിഷോര്‍. തന്റെ അച്ഛനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു കിഷോര്‍. താരത്തിനൊപ്പം കുടുംബവും കൂടെയുണ്ടായിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അച്ഛന്റെ കൂടെ ഇരുന്ന് മദ്യപിക്കുകയൊക്കെ ചെയ്തിരുന്നു. അച്ഛന്റെ കൂടെ ഇരുന്നാല്‍ എന്തെങ്കിലും അറിവു കിട്ടുമായിരുന്നുവെന്നും കിഷോര്‍ പറയുന്നുണ്ട്. ദ്യപാനം കൊണ്ടാണോ സരിതയുടെ അച്ഛന്‍ കല്യാണത്തിന് എതിര്‍ത്തതെന്ന അവതാരകന്‍ ചോദ്യത്തിന് ചിരിച്ചു കൊണ്ട് അതായിരിക്കില്ലെന്ന് കിഷോര്‍ പറയുന്നു. അതേസമയം തനിക്ക് അത്യാവശ്യം തല്ലുകൊള്ളിത്തരമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

  Also Read: അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു; തന്റെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ പറ്റി ഹരീഷ് പേരടി

  ഗുണ്ടായിസമല്ലായിരുന്നുവെന്നും തെറ്റ് കണ്ടാല്‍ ചോദിക്കും. ഗുണ്ടായിസം കാണിച്ചവര്‍ക്ക് അടി കൊടുത്തിട്ടുണ്ടെന്നും കിഷോര്‍ പറയുന്നു. സ്‌കൂളിലും നാട്ടിലുമൊക്കെ താന്‍ ഇഷ്ടമുള്ള തെമ്മാടിയായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്. സരിതയെ താന്‍ കാണുന്നത് കല്യാണം ഉറപ്പിച്ച ശേഷമാണ്. അച്ഛനാണ് കല്യാണം ഉറപ്പിച്ചത്. ഇങ്ങനൊരു കുട്ടിയുണ്ട്. വലിയ മണിമാളികയൊന്നുമല്ല. പിന്നെ നിനക്കാര് പെണ്ണ് തരാനാണെന്ന് പറഞ്ഞു.

  ആ സമയത്ത് പണിയില്ല, നാടകം കളിച്ച് നടക്കും. പക്ഷെ എല്ലാ പണിയ്ക്കും പോകും. വണ്ടിയോടിക്കും, അച്ഛന്റെ കോളേജില്‍ പഠിപ്പിക്കും, വന്താണിയെടുക്കാന്‍ പോകും. കല്യാണം കഴിക്കുമ്പോള്‍ 25 വയസാണ്. കുടുംബത്തിലുള്ളവരെല്ലാം ആ പ്രായത്തിലാണ് കല്യാണം കഴിച്ചത്.

  എന്നെ വേഗം കെട്ടിക്കണം എന്നത് അച്ഛന്റെ തീരുമാനമായിരുന്നു. ഞാന്‍ ചത്തു പോകുന്നതിന് മുമ്പ് കെട്ട് എന്ന് പറഞ്ഞുവെന്നാണ് കിഷോര്‍ പറയുന്നത്. കിഷോറിന്റെ നാട്ടിലെ വേലത്തരങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും പക്ഷെ കിഷോറിനെ വിലക്കാനൊുന്നും ആകില്ലെന്നും ഭാര്യ സരിത പറയുന്നുണ്ട്. ആ കരുത്ത് ഇപ്പോഴില്ലെന്നും അതിന്റെ വിഷമമാണെന്നും സരിത പറയുന്നുണ്ട്.

  മൂന്ന് വര്‍ഷം കൊണ്ട് നേരെ ഉള്‍ട്ട അടിച്ചുവെന്നും ഇപ്പോള്‍ ആരെങ്കിലും നോക്കിയാല്‍ തന്നെ പേടിച്ച് മാറി പോകുമെന്നുമാണ് കിഷോര്‍ പറയുന്നത്. കിഷോര്‍ റോഡില്‍ കിടന്ന് അടിയുണ്ടാക്കുന്നത് ഒരു ദിവസം ബസിലിരുന്ന് സരിത കണ്ടുവല്ലേയെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ താന്‍ കണ്ടിട്ടുണ്ടെന്നാണ് സരിത പറയുന്നത്. പിന്നാലെ നടന്ന് കിഷോര്‍ വ്യക്തമാക്കുന്നുണ്ട്.

  സരിതയുടെ കോളേജ് ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് അടിയുണ്ടാക്കിയതെന്നാണ് കിഷോര്‍ പറയുന്നത്. താന്‍ ഡിഗ്രി വരേയും അച്ഛന്റെ പാരലല്‍ കോളേജിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ സരിതയുടെ കോളേജിലെ പിള്ളേരോട് ഒരു ഈര്‍ഷ്യയുണ്ടായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്. തങ്ങളുടെ ജംഗ്ഷന്‍ വഴിയായിരുന്നു ബസ് പോയിരുന്നത്. രാവിലെ പോകുമ്പോള്‍ തങ്ങളുടെ കോളേജിലെ പെണ്‍കുട്ടികളെ കമന്റടിച്ചു. വൈകുന്നേരം തിരികെ വരുമ്പോള്‍ അവരെ ബസില്‍ നിന്നും വിളിച്ചിറക്കി തല്ലുകയായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്.

  ഇതെല്ലാം കണ്ടു കൊണ്ട് ബസിന്റെ സൈഡില്‍ സരിത ഇരിപ്പുണ്ടായിരുന്നുവെന്നും കിഷോര്‍ പറയുന്നു. എന്നാല്‍ അന്ന് കല്യാണം ഉറപ്പിച്ചത് തനിക്ക് അറിയുമായിരുന്നില്ലെന്നാണ് കിഷോര്‍ പറയുന്നത്. അച്ഛന്‍ കല്യാണം ആലോചിച്ചപ്പോള്‍ കുറച്ച് കഴിയും, മൂത്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞതേയുള്ളൂ. സരിതയുടെ കല്യാണം നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് പറഞ്ഞത്. ഇപ്പോള്‍ വേണ്ട ഡിഗ്രി കഴിഞ്ഞിട്ട് മതിയെന്നാണ് അച്ഛന്‍ പറഞ്ഞത്.

  ഡിഗ്രി കഴിഞ്ഞതും എങ്ങനോ ഇത് വീണ്ടും പൊന്തി വന്നു. ഇതാണെങ്കില്‍ മതിയെന്ന് അവള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ സരിതയുടെ അച്ഛനും അമ്മയും കരുതിയത് തങ്ങള്‍ പ്രണയത്തിലാണെന്നാണ്. എതിര്‍ത്താല്‍ പെണ്ണിറങ്ങി പോയാലോ എന്ന് കരുതി കല്യാണം നടത്തി തരാമെന്ന് അവര്‍ സമ്മതിച്ചു. അങ്ങനെ കോമ്പര്‍മൈസ് ആയ സമയത്താണ് ഈ അടി നടക്കുന്നത്. പക്ഷെ കോമ്പര്‍മൈസ് ആയതൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും കിഷോര്‍ പറയുന്നു.

  Read more about: serial
  English summary
  Serial Actor Kishore Peethambaran Talks About His Marriage With Wife Saritha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X