തനിക്ക് എന്താടോ പ്രശ്നം, കുറേ നാളായല്ലോ? വിപ്പകുറ്റി ആയെങ്കിലത് എന്റെ അധ്വാനം; തുറന്നടിച്ച് നിരഞ്ജന്‍
താരങ്ങളുടെ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. മിക്ക താരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇഷ്ടതാരങ്ങളോടുള്ള സ്‌നേഹവും അവരുടെ പ്രകടനങ്ങളെ കുറിച്ചള്ള അഭിപ്രായവുമെല്ലാം അറിയിക്കാനായി ആരാധകരും എത്തുന്നത് പതിവാണ്.
സ്‌റ്റൈലിനൊരു പുതുമുഖം; കിടിലന്‍ ചിത്രങ്ങളുമായി നിമിക രത്‌നാകര്‍
എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരങ്ങളെ അപമാനിക്കാനും അധിക്ഷേപിക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്. അതിരുകടന്ന പ്രയോഗങ്ങള്‍ പോലും ചില താരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള സാഹചര്യത്തെ നേരിടുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ നിരഞ്ജന്‍ നായര്‍. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ബോഡി ഷെയ്മിങ്ങിനെതിരെ നിരഞ്ജന്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

മഴവില്‍ മനോരമയുടെ രാക്കുയില്‍ എന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നിരഞ്ജന്‍ ഇപ്പോള്‍. പതിവ് പോലെ പരമ്പരയില്‍ നിന്നുമുള്ള രംഗങ്ങള്‍ ചാനലിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഈ വീഡിയോകളുടെ കമന്റ് സെക്ഷനില്‍ നിരഞ്ജനെതിരെ കടുത്ത ബോഡി ഷെയ്മിംഗുമായി എത്തിയിരിക്കുകയാണ് ചിലര്‍. അധിക്ഷേപങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതോടെയാണ് നിരഞ്ജന്‍ തന്നെ പ്രതികരണവുമായി എത്തിയത്.

ചുണ കുട്ടി വന്നു. ആണിന്റെ അവതാരം. ഇനിയെങ്കിലും കണ്ടു പഠിക്ക് നിരഞ്ജാ, ഇങ്ങനെ ആവണം ഒരു നായകന്‍. അല്ലാതെ നിന്റെ കുടവയറും കണ്ണ് ഉരുട്ടലും അല്ല അഭിനയം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരത്തിലുള്ള നിരവധി കമന്റുകള്‍ ഇയാള്‍ വീഡിയോകളില്‍ സ്ഥിരമായി നടത്തിയിട്ടുണ്ട്. പിന്നാലെ നിരഞ്ജന് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്തു. പക്ഷെ ഇയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ നിരഞ്ജന്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

തനിക്ക് എന്താടോ പ്രശ്നം, കുറേ നാളയല്ലോ തുടങ്ങീട്ട്. ഞാന്‍ വീപ്പ കുറ്റി ആയിട്ടുണ്ടെങ്കില്‍ ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഞാന്‍ അങ്ങനെ ആകുന്നത്. ജീവിതത്തില്‍ ആദ്യമായി അല്ല നായക വേഷം കെട്ടുന്നത്. പിന്നെ ആദ്യം ഒറിജിനല്‍ ഐഡിയില്‍ നിന്നും വന്ന് സംസാരിക്കൂ എന്നായിരുന്നു ഇയാള്‍ക്ക് നിരഞ്ജന്‍ നല്‍കിയ മറുപടി.
ഒന്ന് കൂടി പറയുന്നു, ഞാന്‍ എനിക്കൊരു അവസരം തരുമോ എന്ന് ചോദിച്ച് ചെന്നത് അല്ല രാക്കുയില്‍. എന്നെ തേടി വന്നതാണ്. അതും ഈ വണ്ണം ഉള്ളെ ആളെയാണ് അവര്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ചത്. പലപ്പോഴും പ്രതികരിക്കാതെ ഇരുന്നത് തന്നെയാണ്. ജീവിതകാലം മുഴുവന്‍ ഈ ഫീല്‍ഡില്‍ തന്നെ നിന്നു കൊള്ളാം എന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. എന്നും നിരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video

പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടേയും നിരഞ്ജന്‍ പ്രതികരിച്ചു. അഴുക്കു വെള്ളത്തില്‍ കിടക്കുന്നത് അഭിമാനമായി കരുതുന്ന ചിലര്‍ സ്വന്തം മുഖം മറച്ചു വെച്ചു കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ആളുകളെ ആക്രമിക്കാനായി പതിയിരിക്കുന്ന ജീവികളെ എന്താണ് വിശേഷിപ്പിക്കുന്നത് എന്നായിരുന്നു അദ്ദേഹം നിരഞ്ജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു.


Click it and Unblock the Notifications