For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും സിനിമയിലേക്ക് വിളിക്കാത്തതുകൊണ്ടാണ് സീരിയലിൽ ചുവടുറപ്പിച്ചത്-രാജീവ് പരമേശ്വരൻ

  |

  കുട്ടിക്കാലം മുതൽ മലയാളികൾ ആൽബം ​​ഗാനങ്ങളിലൂടെ കണ്ട് മനസിലേറ്റിയ നടനാണ് രാജീവ് പരമേശ്വർ. 'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം' എന്ന ​ഗാനത്തെ സ്നേഹിച്ചിരുന്നവരാരും രാജീവ് പരമേശ്വറിനെ മറക്കില്ല. ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ് എന്ന ആലൽബത്തിലേതായിരുന്നു ഈ ​ഗാനം. തൊണ്ണൂറുകളിൽ ജനിച്ചവർക്ക് നൊസ്റ്റാൾജിയ പകരുന്ന ​ഗാനം കൂടിയാണിത്. ​ആൽബം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും വീഡിയോയിലെ നായകൻ ഇപ്പോഴും ചുള്ളൻ പയ്യനാണ്.

  actor Rajeev Parameshwar, actor Rajeev Parameshwar photo, Rajeev Parameshwar, santhwanam serial, santhwanam serial asianet news, സാന്ത്വനം സീരിയൽ, സീരിയൽ നടൻ രാജീവ് പരമേശ്വർ, രാജീവ് പരമേശ്വർ ഫോട്ടോ

  ഒരുപാട് ആരാധികമാരെയാണ് ഈ ഒരു ​ആൽബം ​ഗാനത്തിലൂടെ രാജീവ് പരമേശ്വരൻ സ്വന്തമാക്കിയത്. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രാജീവ് ഇപ്പോൾ സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സീരിയൽ കുടുംബ ജീവിത വിശേഷങ്ങൾ പങ്കുവെക്കുന്ന രാജീവിന്റെ വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്.

  ദിലീപ് സിനിമ പാപ്പി അപ്പച്ചയിലെ വില്ലൻ വേഷം അവതരിപ്പിച്ച ശേഷം രാജീവിനെ പിന്നീട് സിനിമകളിൽ കണ്ടിരുന്നില്ല. അതിനുള്ള കാരണവും താരം വീഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെങ്കിലും ആരും തന്നെ കഥാപാത്രങ്ങൾക്ക് വേണ്ടി സമീപിക്കാറില്ലെന്നാണ് രാജീവ് പറയുന്നത്. അതുകൊണ്ടാണ് സീരിയലിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതുമെന്നും അദ്ദേഹം പറയുന്നു. എല്ലാമുണ്ടെങ്കിലും ചിലപ്പോൾ ഭാ​ഗ്യം തുണക്കാത്തതിനാൽ സിനിമപോലുള്ള മേഖലകളിൽ പലർക്കും എത്തിപ്പെടാൻ സാധിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

  Also Read: നിർമാതാവിന്റെ വാശി, മമ്മൂട്ടിയെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുളസീദാസ് പറയുന്നു

  സീരിയലുകളിലെ കഥാപാത്രങ്ങളോട് വളരെയേറെ ഇഷ്ടം തോന്നാറുണ്ടെന്നും പ്രേക്ഷകർ വീട്ടിലെ അം​ഗത്തെ പോലെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതെന്നും അതിൽ അതിയായ സന്തോഷം തോന്നാറുണ്ടെന്നും രാജീവ് പറയുന്നു. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ പ്രേക്ഷകർ പിന്നീട് എവിടെയങ്കിലും വെച്ച് കണ്ടാൽ അമർഷം പ്രകടിപ്പിക്കാറുണ്ടെന്നും ചിലർ കുപ്പിയെടുത്തെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും രാജീവ് പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അനു​ഗ്രഹമായിട്ടാണ് ഒന്നിനുമല്ലാതെ എന്ന ​ഗാനത്തെ കാണുന്നതെന്നും രാജീവ് പറയുന്നു. സീരിയലുകളിലെ വിവാഹം പോലുള്ള സംഭവങ്ങൾ നീണ്ടുനീണ്ട് പോകുമ്പോൾ ആരാധകർ നേരിട്ട് കാണുമ്പോൾ ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായതിനെ കുറിച്ചും രാജീവ് പറയുന്നു.

  actor Rajeev Parameshwar, actor Rajeev Parameshwar photo, Rajeev Parameshwar, santhwanam serial, santhwanam serial asianet news, സാന്ത്വനം സീരിയൽ, സീരിയൽ നടൻ രാജീവ് പരമേശ്വർ, രാജീവ് പരമേശ്വർ ഫോട്ടോ

  ഇപ്പോൾ സാന്ത്വനം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ ബാലേട്ടൻ എന്ന പക്വതയാർന്ന ഏട്ടൻ കഥാപാത്രത്തെയാണ് രാജീവ് അവതരിപ്പിക്കുന്നത്. ബാലേട്ടൻ കഥാപാത്രം അവതരിപ്പിക്കാൻ നിർമാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും തന്നെ സമീപിച്ചപ്പോൾ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും അത് അപ്പോൾ തന്നെ അവരുമായി പങ്കുവെക്കുകയും മറ്റ് അഭിനേതാക്കളുടെ പേരുകൾ ഈ കഥാപാത്രത്തിന് താൻ നിർദേശിച്ചിരുന്നുവെന്നും രാജീവ് പറയുന്നു. തന്നാൽ കഴിയുംവിധം ബാലേട്ടൻ എന്ന കഥാപാത്രത്തിന് പൂർണത നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് വിജയമായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നതെന്നും രാജീവ് പറയുന്നു.

  Also Read: 'ഭ​ഗവാന്റെ അനു​ഗ്രഹമാണ് എനിക്ക് മക്കൾ' പൃഥ്വിയും ഇന്ദ്രനും വ്യത്യസ്ഥരാണ്-മല്ലികാ സുകുമാരൻ

  സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കുടുംബത്തിലെ കൊച്ചുകൊച്ചു നിമിഷങ്ങളും പറഞ്ഞുപോകുന്ന പരമ്പരയാണ് സാന്ത്വനം. എന്നാല്‍ ഇത്രനാള്‍ മനോഹരമായ കുടുംബകഥ പറഞ്ഞുപോയിരുന്ന പരമ്പര ആകാംക്ഷയേറ്റുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ബാലൻ എന്ന കഥാപാത്രത്തെ രാജീവ് അവതരിപ്പിക്കുമ്പോൾ ശ്രീദേവിയായി വേഷമിട്ടിരിക്കുന്നത് ചിപ്പി തന്നെയാണ്. സൗമ്യനും മിതഭാഷിയുമായ ബാലനെ ആരാധകർക്കും വലിയ പ്രിയമാണ്.

  actor Rajeev Parameshwar, actor Rajeev Parameshwar photo, Rajeev Parameshwar, santhwanam serial, santhwanam serial asianet news, സാന്ത്വനം സീരിയൽ, സീരിയൽ നടൻ രാജീവ് പരമേശ്വർ, രാജീവ് പരമേശ്വർ ഫോട്ടോ

  എല്ലാത്തരം പ്രേക്ഷകരേയും സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര വീണ്ടും പ്രണയാര്‍ദ്രമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. തെറ്റിദ്ധാരണയുടെ പിണങ്ങലിനുശേഷം ശിവാഞ്ജവി വീണ്ടും ഒന്നിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന പ്രമോയിലും മറ്റും കാണുന്നത്. ശിവന്റെ അനിയനായ കണ്ണന്‍ ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചതും, അതിന്റെ ഉത്തരവുമായിരുന്നു 'ശിവാഞ്ജലി'ക്കിടയില്‍ പ്രശ്നമായി മാറിയത്. പിണങ്ങിപ്പോയ അ‍ഞ്ജലി തിരികെയെത്തിയപ്പോൾ വീട്ടിലെ എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു എതിരേറ്റത്. ഇനി മുന്നോട്ടുള്ള എപ്പിസോഡുകള്‍ പ്രണയാര്‍ദ്രമായി ആയിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നതും.

  മോഹന്‍ലാലിനെ കാണാന്‍ കരഞ്ഞ അമ്മയ്‌ക്കൊപ്പം ലാലേട്ടന്‍

  Also Read: പുതിയ രൂപത്തിൽ ഭാവത്തിൽ, മൃദുല വിജയ് ഇനി വീണയാകും

  Read more about: asianet serial malayalam
  English summary
  serial actor Rajeev Parameshwar says that no one is called to act in a movie and that is why he focused on the serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X