'എന്നെ മുഴുവനായി നശിപ്പിച്ചു; ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളതല്ലല്ലോ നമ്മുടെ ജീവിതം': സജി നായർ പറയുന്നു

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടൻ സജി ജി നായര്‍. നിരവധി പരമ്പരകളിൽ തിളങ്ങിയിട്ടുണ്ട് നടൻ. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് വിട്ടു നിന്ന താരം ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദയിൽ ആണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധേയമായ വേഷമാണ് പരമ്പരയിൽ നടൻ കൈകാര്യം ചെയ്യുന്നത്.

അതേസമയം, വ്യക്തിജീവിതത്തിലെ കുറെ കാര്യങ്ങളുടെ പേരിൽ നടൻ വാർത്തകളിൽ നിറഞ്ഞിരുന്നു. നടി ശാലു മേനോനായിരുന്നു സജിയുടെ ഭാര്യ. എന്നാല്‍ അടുത്തിടെ ഇരുവരും പിരിഞ്ഞിരുന്നു. ഇതോടെയാണ് വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് ഒരു അഭിമുഖത്തിൽ വിവാഹബന്ധം പിരിഞ്ഞതിനെ കുറിച്ചൊക്കെ ശാലു മേനോൻ മനസ് തുറന്നിരുന്നു.

അഭിനയത്തിൽ ആണ് തന്റെ പൂർണ ശ്രദ്ധ

ഇപ്പോഴിതാ, തനിക്കും പലതും പറയാനുണ്ട് എന്നാൽ സമയം ആകുമ്പോൾ എല്ലാം പറയാം എന്ന് പറയുകയാണ് സജി. ഇപ്പോൾ അഭിനയത്തിൽ ആണ് തന്റെ പൂർണ ശ്രദ്ധയെന്നും നടൻ പറയുന്നു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.

ഞാനും തിരിച്ചു പറയാൻ തുടങ്ങിയാൽ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതെയാകും. കുറച്ചധികം പറയാനുണ്ട്, പറയാനുള്ള സമയമാകുമ്പോൾ എല്ലാം പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ എനിക്കിപ്പോൾ പറയാനുള്ളു. എന്റെ ശ്രദ്ധ ഇപ്പോൾ അഭിനയത്തിലാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ സമയമില്ലെന്നും സജി പറയുന്നു.

32 വർഷമായി അഭിനയ മേഖലയിൽ ഉണ്ട്

താൻ എല്ലാ ഭാഷകളിലും പ്രോജക്ടുകൾ ചെയ്യാൻ തയ്യാറാണ്. സീരിയൽ ആണ് കൂടുതൽ ശ്രദ്ധിക്കാൻ താത്പര്യം, അതിന് ഭാഷകൾ ഒന്നും പ്രശ്നം ആയി തോന്നുന്നില്ല. നല്ല പ്രോജക്ടുകൾക്കായി കാത്തിരിക്കുകയാണ്. 32 വർഷമായി അഭിനയ മേഖലയിൽ ഉണ്ട്. നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. അത് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും നടൻ പറഞ്ഞു.

പലരുടേയും മുഖംമൂടികൾ തിരിച്ചറിഞ്ഞ വർഷമാണ്

അതേസമയം, അടുത്തിടെ സോഷ്യൽ മീഡിയയിൽ സജി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. പുതുവർഷത്തെ വരവേറ്റ് കൊണ്ടായിരുന്നു കുറിപ്പ്. '2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വർഷമാണെന്നും സജി പറഞ്ഞു. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികൾ തിരിച്ചറിഞ്ഞ വർഷമാണ്, എന്നെ സ്നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്മ ആഗ്രഹിക്കുന്നവരേയുമൊക്കെ തിരിച്ചറിഞ്ഞ വർഷം,'

ചതിച്ചവർക്ക് നന്ദി

ഭയന്നോടാൻമനസ്സില്ല. ചതിച്ചവർക്ക് നന്ദി, പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചതിന്, കൂടെ നിന്നവർക്കും സഹായിച്ചവർക്കും നന്ദി, എന്നെ സ്നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാൻ,' എന്നാണ് അദ്ദേഹം കുറിച്ചത്.

ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലു മേനോനും സജി നായരും അടുക്കുന്നത്. ആ ബന്ധം തുടര്‍ന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2016 ലായിരുന്നു ഇവരുടെ വിവാഹം.

17 കൊല്ലം സ്ഥിരം നാരദനായി അഭിനയിച്ചിട്ടുണ്ട്

ഏഴ് കൊല്ലത്തെ പ്രൊഫഷണല്‍ നാടകത്തിന് ശേഷമാണ് സജി സീരിയല്‍ ലോകത്തേക്ക് എത്തുന്നത്. കൃഷ്ണകൃപാസാഗരം മുതല്‍ സ്വാമി അയ്യപ്പന്‍ വരെയുള്ള നിരവധി പുരാണ സീരിയലുകളില്‍ നടൻ അഭിനയിച്ചു. നാരദനായി അഭിനയിച്ചാണ് സജി കയ്യടി നേടിയത്. 17 കൊല്ലം സ്ഥിരം നാരദനായി അഭിനയിച്ചിട്ടുണ്ട് സജി. യുഗപുരുഷന്‍ മുതല്‍ മഹാഗുരുവരെ കുമാരനാശാനായും അഭിനയിച്ചു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X