വരൻ വധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു, ഇത് ആചാരത്തിൽ ഉൾപ്പെടുത്തേണ്ടത് തന്നെ; സൂരജിന്റെ കുറിപ്പ് വൈറൽ

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് ശ്രദ്ധനേടുന്നത്. പരമ്പരയിൽ നിന്ന് ഇടയ്ക്ക് വെച്ച് പിന്മാറിയെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൂരജ്. നിലവില്‍ സീരിയൽ വിട്ട് സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം.

ഷാജൂൺ കാര്യൽ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് സൂരജ്. നേരത്തെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ ഒരു ചെറിയ വേഷത്തിൽ സൂരജ് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.

സൂരജിന്റെ പുതിയ പോസ്റ്റ്

അതേസമയം, സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ചെത്താറുള്ള നടൻ കൂടിയാണ് സൂരജ്. സൂരജിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്.

സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭി മുരളിയുടെ വിവാഹം സംബന്ധിച്ചാണ് നടന്റെ പോസ്റ്റ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുട്ടിക്കാലം മുതലേ വിദേശിയെ വിവാഹം ചെയ്യണമെന്നായിരുന്നു അഭിയുടെ ആഗ്രഹം. അതനുസരിച്ച് യൂറോപ്പുകാരനായ ഡയാനെയാണ് അഭി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തേണ്ടത്

കളരി പഠിക്കാനെത്തിയ ദയാനും അഭിയും ഇതിനിടെ പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ചടങ്ങുകൾക്കിടെ മാലയിട്ടതിന് ശേഷമായി അഭി ഡയാന്റെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. തിരിച്ച് ഡയാനും അഭിയുടെ കാലില്‍ തൊട്ട് വണങ്ങി.

അത് വേണ്ട കാര്യം തന്നെയാണെന്നും ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തേണ്ടത് തന്നെയാണെന്നും പറഞ്ഞാണ് സൂരജിന്റെ കുറിപ്പ്. ഫേസ്ബുക്ക് പങ്കുവെച്ച സൂരജിന്റെ അഭിപ്രായം ഇതിനകം വൈറലാണ്. വിശദമായി വായിക്കാം.

ദൈവികമായ ഒരു അടിത്തറ നല്ലതാണ്

'എല്ലാവർക്കും നമസ്കാരം, "കല്യാണം" ഞാൻ ഒരുപാട് കല്യാണത്തിന് ഫോട്ടോകൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് എല്ലാ മതത്തിലുള്ള കല്യാണവും അതിന്റെ ആചാരങ്ങളും എനിക്കറിയാം. ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇതൊക്കെ എന്തിനാണ് പക്ഷേ ദൈവികമായ ഒരു അടിത്തറ നല്ലതാണ്, വിശ്വാസമാണ് അത് നടക്കട്ടെ. പക്ഷേ അതിൽ ഉൾപ്പെടുത്താത്ത ഒരു ആചാരമാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ കാണിക്കുന്നത് .

നമ്മൾ അടിമകളല്ല

സത്യത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു കാര്യമാണിത്. ഇത് ആചാരത്തിൽ ഉൾപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്. പരസ്പരമുള്ള ബഹുമാനം, തുല്യരാണ് നമ്മൾ, പരസ്പരം നമ്മൾ അടിമകളല്ല എനിക്കും നിനക്കും തുല്യ സ്വാതന്ത്ര്യമാണ് ഈ ലോകത്ത് ജീവിക്കാൻ.

പരസ്പരം സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും, പരസ്പരമുള്ള വിട്ടുവീഴ്ചകളും, ക്ഷമയും ഒക്കെയാണ് മുന്നോട്ടുള്ള ജീവിതത്തിൽ ഏറ്റവും ആവശ്യം. ഇങ്ങനെയൊരു ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല. നിങ്ങൾ ഓരോരുത്തരായി തുടങ്ങിയാൽ മതി. എന്റെ മാത്രം അഭിപ്രായമാണ് നിങ്ങൾക്ക് യോജിക്കാം യോജിക്കാതിരിക്കാം. നിങ്ങളുടെ സ്വന്തം സൂരജ് സൺ,' എന്നാണ് നടന്റെ കുറിപ്പ്.

അങ്ങനെ ചെയ്യരുത്

നിരവധി പേരാണ് സൂരജിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. വളരെ നല്ല അഭിപ്രായമാണ്. ഞാനും ഈ വീഡിയോ കണ്ടിരുന്നു. എന്റെ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാൽ ആ പയ്യൻ അങ്ങനെ ചെയ്യുമ്പോൾ അവിടെ നിന്നിരുന്ന ആരോ അങ്ങനെ ചെയ്യരുത് എന്ന് പറയുന്നുണ്ട്. അതുകേട്ട് ആ പയ്യൻ അങ്ങോട്ട് നോക്കിയെങ്കിലും വീണ്ടും ആ പെൺകുട്ടിയുടെ കാലിൽ നമസ്ക്കരിച്ചിട്ടാണ് എഴുന്നേറ്റത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X