'സൂര്യയെപോലെയല്ല അൻഷിത... ഹൈപ്പറാണ്', വിശേഷങ്ങൾ പങ്കുവെച്ച് കൂടെവിടെ താരം

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയൽ. പ്രണയ കാഴ്ചക്കളും നാടകീയ സംഭവങ്ങളും നിറഞ്ഞ കൂടെവിടെ സീരിയിൽ ജൈത്രയാത്ര തുടരുകയാണ്. വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച സൂര്യയെന്ന ഒരു പാവം പെൺകുൺകുട്ടിയുടെ കഥയാണ് കൂടെവിടെ ചർച്ച ചെയ്യുന്നത്. അൻഷിതയാണ് സീരിയലിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻഷിതയ്ക്കൊപ്പം ബിപിൻ ജോർജും ഋഷി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read: തെന്നിന്ത്യയിൽ ചർച്ചയായ താര വിവാഹങ്ങളും വിവാഹമോചനങ്ങളും

സൂര്യയുടെ അധ്യാപകനാണ് ഋഷി. സൂര്യയ്ക്ക് എല്ലാ പിന്തുണയുമായി കോളജിൽ ഒപ്പം നിൽക്കുന്നതും ഋഷിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. ഉള്ളിൽ പ്രണയം സൂക്ഷിക്കുന്നവരാണ് സൂര്യയും ഋഷിയും എന്നാൽ പലവിധ പ്രതിബന്ധങ്ങളാൽ മനസ് തുറന്ന് സംസാരിക്കാനോ ഒന്നാകാനോ ഇവർക്ക് സാധിക്കുന്നില്ല. കൂടെവിടെ സീരിയലിന് നിരവധി ആരാധകരാണുള്ളത്. പലപ്പോഴും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നില്ലെ സീരിയൽ എന്ന് കാണിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രം​ഗത്തെത്താറുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ഋഷി-സൂര്യ പ്രണയം കാണാൻ സാധിക്കാത്തതിന്റെ അമർഷവും പ്രേക്ഷകർ പ്രകടിപ്പിക്കാറുണ്ട്. എങ്കിലും സീരിയലിന് ലഭിക്കുന്ന ആരാധക പിന്തുണ വലുതാണ്.

Also Read: 'ചികിത്സയിലായിരുന്നു, അതിനാൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല', നവ്യാ നായർ

അൻഷിത സൂര്യയെപോലെയാണോ

ഇപ്പോൾ സീരിയലിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൻഷിത കൂടെവിടെ സീരിയൽ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സൂര്യ കൈമൾ എന്ന കോളജ് വിദ്യാർഥിയാണ് സീരിയലിൽ അൻഷിതയുടെ കഥാപാത്രം. സൂര്യയെന്ന കഥാപാത്രവും താനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അൻഷിത പറയുന്നത്. താൻ ഹൈപ്പർ ആക്ടീവും സൂര്യ കൈമൾ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അൻഷിത പറയുന്നത്. കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

പ്രേക്ഷകരുടെ സ്നേഹം

കോഡക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്. അൻഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അൻഷിത എല്ലാവരും പറയുന്നതുപോലെ അൽപം ഹൈപ്പർ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തുപോകുമ്പോൾ വലിയ സ്നേഹമാണ് പലരിൽ നിന്നും പ്രത്യേകിച്ച് അമ്മമാരിൽ നിന്നും ലഭിക്കുന്നതെന്നും അൻഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവർക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞു.

Recommended Video

ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
കൂടുതൽ സീരിയലുകൾ ചെയ്യാൻ ആ​ഗ്രഹം

മുന്നോട്ടും സീരിയൽ ചെയ്യണമെന്നാണ് ആഗ്രഹമെന്നും തന്റെ ഉമ്മയ്ക്ക് ഹോട്ടൽ തുടങ്ങണമെന്നാണ് ആഗ്രഹമുണ്ടെന്നും അതിനാൽ ഭാവിയിൽ ഒരു ഹോട്ടൽ ആരംഭിക്കുമെന്നും താരം പറയുന്നു. ഉമ്മി നല്ലൊരു കുക്കാണെന്നും അൻഷിത വ്യക്തമാക്കി. യാത്ര ചെയ്യാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പ്രത്യേകിച്ച് രാത്രിയിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെന്നും അൻഷിത പറഞ്ഞു. ഒഴിവ് സമയങ്ങളിൽ ഉറങ്ങാനും ഭക്ഷണം കഴിക്കാനുമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും കൂടെവിടെ താരം പറയുന്നു. സീരിയയിലെ നായകൻ ബിപിൻ ജോർജുമായും അദിതി ടീച്ചറുടെ വേഷം ചെയ്യുന്ന ശ്രീധന്യയോട് ബഹുമാനവും സ്നേഹവുമാണ് തനിക്കെന്നുമുള്ളതെന്നും അൻഷിത പറഞ്ഞു. ഋഷി എന്ന കഥാപാത്രത്തെ കാണുമ്പോൾ നമ്മുടെ കോളജുകളിലും ഋഷിയെപോലുള്ള അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നാറുണ്ടെന്നും അൻഷിത പറയുന്നു. സീരിയലിൽ വന്നശേഷം ഒരുപാട് പ്രേക്ഷക പിന്തുണ ലഭിക്കുന്നുവെന്നത് ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അൻഷിത പറഞ്ഞു. നല്ല കഥാപാത്രങ്ങളുള്ള കൂടുതൽ സീരിയലുകൾ ചെയ്യാനാണ് ആ​ഗ്രഹമെന്നും അൻഷിത പറഞ്ഞു. സോഷ്യൽമീഡിയകളിലും ഏറെ ആരാധകരുള്ള താരമാണ് ഇപ്പോൾ അൻഷിത. പുറത്തിറങ്ങുമ്പോൾ പലരും തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കുകയും ചെയ്യുന്നത് സന്തോഷം പകരുന്നുണ്ടെന്നും അൻഷിത പറയുന്നു.

Read more about: serial malayalam actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X