ഈ സ്നേഹം പ്രണയമായി മാറിയേക്കാമെന്ന് അൻഷിത, ആദ്യം കണ്ടപ്പോഴേ ഇഷ്ടമായെന്ന് അർണവ്; മനസുതുറന്ന് താരങ്ങൾ!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അൻഷിത അഞ്ജി. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലൂടെയാണ് അൻഷിത പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും സജീവമായ അൻഷിതയ്ക്ക് അവിടെയും ആരാധകർ ഏറെയാണ്. തമിഴിൽ ചെല്ലമ്മ എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. തമിഴ് സീരിയൽ രംഗത്ത് പ്രശസ്തനായ നടൻ അർണവാണ് ചെല്ലമ്മയിൽ അൻഷിതയുടെ നായകൻ.
അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ആരോപണവുമായി അർണവിന്റെ ഭാര്യ ദിവ്യ എത്തിയിരുന്നു. അൻഷിത മൂലം തന്റേയും അർണവിന്റേയും ദാമ്പത്യ ജീവിതം തകർന്നുവെന്നും അൻഷിതയ്ക്ക് വേണ്ടി അർണവ് തന്നെ ഒഴിവാക്കിയെന്നും ദിവ്യ ആരോപിച്ചിരുന്നു. എന്നാൽ അൻഷിതയും അർണവും ഇതിനെ തള്ളിക്കളയുകയായിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഇവരുടെ പ്രതികരണം.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ഇരുവരും. അൻഷിതയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നു, ഒരു നല്ല ഫ്രണ്ട് എന്ന നിലയിൽ, ഒരു അഭ്യുദയ കാംക്ഷിയെന്ന നിലയിൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണെന്ന് പറയുകയാണ് അർണവ്. തന്റെ കുടുംബത്തിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടയാളാണ് അൻഷിതയെന്നും അർണവ് പറയുന്നു. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ദിവ്യയുമായുള്ള പ്രശ്നങ്ങൾ നടക്കുമ്പോഴും, ഞാൻ ജയിലിൽ പോയപ്പോഴും, പുറത്തു വന്നപ്പോഴുമെല്ലാം എനിക്ക് പിന്തുണയുമായി നിന്ന ആളാണ് അൻഷിതയെന്നും അർണവ് പറഞ്ഞു. എന്റെ കല്യാണത്തിന് ഇവനാകും ബിരിയാണി വിളമ്പുന്നത് എന്നായിരുന്നു അൻഷിതയുടെ കമന്റ്. അത് ശരിവെച്ചു കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, അതിലപ്പുറം നിങ്ങൾ തെറ്റിദ്ധരിക്കുന്നത് പോലെ ഒന്നുമില്ലെന്ന് അർണവും പറഞ്ഞു.
അതിനിടെ, ഞങ്ങൾക്കിടയിൽ അത്തരം ഒരു സ്നേഹം അല്ല, പക്ഷേ നിങ്ങൾ പേടിക്കേണ്ട ഭാവിയിൽ ഒരുപക്ഷേ ഈ സ്നേഹം പ്രണയമായി മാറിയേക്കാമെന്ന് അൻഷിത പറയുന്നുണ്ട്. സാധ്യത ഉണ്ടെന്നാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, ഞങ്ങൾ തമ്മിൽ ഒരു പ്രണയമോ, കല്യാണമോ ഒന്നും സംഭവിക്കില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും അടി കൂടിക്കൊണ്ടിരിക്കുമെന്നാണ് അർണവ് പറയുന്നത്.
അർണവ് ഒരു തൊട്ടാവാടിയായ നല്ല പയ്യനാണ്, പക്ഷേ ഞങ്ങൾ തമ്മിലൊരു വിവാഹബന്ധം ഒരിക്കലും ശരിയാവില്ല. പക്ഷേ അവന് എന്ത് പ്രശ്‍നമുണ്ടായാലും അതിന് വേണ്ടി ഞാൻ മുന്നിൽ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അൻഷിത പറഞ്ഞു. ഗോസിപ്പുകൾ വരുമ്പോൾ അൻഷിതയെ കുറിച്ച് ആലോചിച്ചായിരുന്നു ടെൻഷനെന്നും അർണവ് വ്യക്തമാക്കി. അൻഷിതയുടെ വിവാഹം കഴിഞ്ഞിട്ടില്ല, ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ. പലരും പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥകൾ, വിവാദങ്ങളെല്ലാം അവളുടെ ഭാവിയെ ബാധിക്കുമോ എന്നതായിരുന്നു എന്റെ ടെൻഷൻ, അർണവ് പറഞ്ഞു.

ഞങ്ങൾക്കിടയിൽ എപ്പോഴും വഴക്ക് പതിവാണ്, പക്ഷേ ഞാനാണ് സോറി പറഞ്ഞ് പിണക്കം മാറ്റുന്നത്. അർണവ് തന്റെ ഭാഗത്താണ് തെറ്റെങ്കിലും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കും. എനിക്ക് ആരോടും അങ്ങനെ പിണങ്ങി ഇരിക്കാൻ പറ്റില്ലെന്നും അൻഷിത പറഞ്ഞു. ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ ആലോചിച്ചാൽ എനിക്കിഷ്ടപ്പെടുന്നത് അവൾക്കിഷ്ടപ്പെടില്ല. ഇതുപോലെ സ്‌ക്രീനിൽ കാണുന്നവർക്ക് ഞങ്ങൾ നല്ല ജോഡികളായി തോന്നും, പക്ഷേ ഒരു ദാമ്പത്യത്തിലേക്ക് വന്നാൽ ഞങ്ങൾ തമ്മിൽ ചേരുകയേ ഇല്ലെന്നും അർണവ് പറഞ്ഞു.
രണ്ടു പേരും തമ്മിൽ യോജിക്കുന്ന ഒരു സംഗതി ചാരിറ്റി ചെയ്യുന്ന കാര്യത്തിലാണ്. ഞാൻ ഇവളോടും പറഞ്ഞിട്ടുണ്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാ ആഴ്ചകളിലും എന്റെ വീടിന്റെ മുൻപിൽ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ സാധിക്കണമെന്നാണ്. ഒരു സ്ഥലം വാങ്ങി അവിടെ ഭക്ഷണശാല ആരംഭിച്ച് ദിവസവും ആയിരം - രണ്ടായിരം പേർക്ക് ഭക്ഷണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവണമെന്നാണ് എന്റെ സ്വപ്നമെന്നും അർണവ് പറഞ്ഞു.


Click it and Unblock the Notifications