ഞാനും അമ്മയും വലിയ രീതിയിൽ പ്ലാൻ ചെയ്തതാണ്, പക്ഷെ സംഭവിച്ചത് ഇങ്ങനെയും; വിവാഹത്തെ കുറിച്ച് അനുശ്രീ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുശ്രീ. ബാലതാരമായി സീരിയലിൽ എത്തിയ അനുശ്രീയോട് വലിയ സ്നേഹമാണ് പ്രേക്ഷകർക്കുള്ളത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം.

ആൺകുട്ടി ആയി വേഷമിട്ടാണ് അനുശ്രീ അഭിനയിച്ചത്. 2005 ൽ ആയിരുന്നു പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. അന്ന് മുതൽ മിനിസ്‌ക്രീനിൽ സജീവമായിരുന്ന അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്

അടുത്തിടെ വിവാഹിതയും ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയുമായ അനുശ്രീ ആ വിശേഷങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. വളരെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു അനുശ്രീയുടേത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്.അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഇവരുടെ വിവാഹത്തിന് അനുശ്രീയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതോടെ താരം വിഷ്ണുവിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു.

താനും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അനുശ്രീ തന്നെ വെളിപ്പെടുത്തിയിരുന്നു

ഈയടുത്താണ് ഇവർക്ക് മകൻ ജനിച്ചത്. ഗർഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ പ്രസവശേഷം വിഷ്ണുവുമായി അകൽച്ചയിലാണ് അനുശ്രീ. താനും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അനുശ്രീ തന്നെ വെളിപ്പെടുത്തിയിരുന്നു. വിഷ്ണുവിന്റെ സാന്നിധ്യമില്ലാതെയാണ് അനുശ്രീ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് എല്ലാം നടത്തിയത്. ഇതോടെയാണ് ഇവർക്കിടയിലെ പ്രശ്‍നങ്ങൾ ആരാധകർ അറിയുന്നത്.

നേരത്തെ താനും അമ്മയും ചേർന്ന് വിവാഹത്തെ കുറിച്ച് പ്ലാൻ ചെയ്തതിനെ കുറിച്ചും അനുശ്രീ സംസാരിച്ചിരുന്നു

അടുത്തിടെ ഒരു അഭിമുഖത്തിൽ എത്തിയ അനുശ്രീ തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. നേരത്തെ താനും അമ്മയും ചേർന്ന് വിവാഹത്തെ കുറിച്ച് പ്ലാൻ ചെയ്തതിനെ കുറിച്ചും അനുശ്രീ സംസാരിച്ചിരുന്നു. വിവാഹ പ്ലാനിങ്ങിനെ കുറിച്ച് അനുശ്രീ പറഞ്ഞ ആ കാര്യങ്ങളാണ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. അനുശ്രീയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

കല്യാണ ചെലവ് മാത്രം ഒരു കോടി രൂപ

'ഞാനും എന്റെ അമ്മയും വളരെ വൈകിയാണ് ഉറങ്ങുന്നത്. ഇപ്പോൾ കുഞ്ഞും കൂടി ഉള്ളത് കൊണ്ട് ഒരുപാട് വൈകും. കല്യാണത്തിൽ മുൻപ് ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കുമായിരുന്നു. ഡയറി ഒക്കെ എടുത്ത് വെച്ച് കണക്കെഴുത്ത് ആയിരുന്നു. അപ്പോൾ ഇങ്ങനെ എഴുതി എഴുതി വന്നപ്പോൾ കല്യാണ ചെലവ് മാത്രം ഒരു കോടി രൂപ.

കല്യാണത്തിന്റെ ഡെക്കറേഷനും എല്ലാം കൂടിയാണ്. പിന്നെ ആഭരണങ്ങൾ വേറെ. ചെറുക്കന് വാങ്ങി കൊടുക്കുന്ന വണ്ടി വേറെ അങ്ങനെ ഞങ്ങളുടെ കല്യാണ പ്ലാനിങ് വേറെ ലെവൽ ആയിരുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ കല്യാണം സിംപിൾ ആയത് നന്നായെന്ന് തോന്നുന്നു,' അനുശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.

അനുശ്രീ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്

അതേസമയം, യൂട്യൂബ് വ്ലോഗിങ് എല്ലാമായി സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ ഇപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളൊക്കെ അനുശ്രീ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദുബായിലാണ് അനുശ്രീ ഇപ്പോൾ. അമ്മയുടെ സഹോദരിയെ കാണാനും കുറച്ച് ദിവസങ്ങള്‍ അവർക്കൊപ്പം നിൽക്കാനുമായാണ് താരം ദുബായിലെത്തിയിരിക്കുന്നത്. യൂട്യൂബിലൂടെ ഇതിന്റെ വിശേഷങ്ങൾ ഒക്കെ അനുശ്രീ പങ്കുവച്ചിരുന്നു.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X