ചിലർ എന്റെ അവസരങ്ങൾ തട്ടിയെടുത്തു; ആരോടും ദേഷ്യം കാണിക്കാൻ ഞാൻ നിന്നിട്ടില്ല: അനുശ്രീ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അനുശ്രീ. ബാലതാരമായി സീരിയലിൽ എത്തിയ അനുശ്രീ പ്രേക്ഷകർക്ക് വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ് അനുശ്രീ മിനിസ്‌ക്രീനിൽ എത്തുന്നത്. ആൺകുട്ടി ആയി വേഷമിട്ടാണ് അനുശ്രീ അഭിനയിച്ചത്. 2005 ൽ ആയിരുന്നു ഇത്. അന്ന് മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയ താരം ആ വിശേഷങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രഹസ്യമായിട്ടായിരുന്നു വിവാഹം. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്.അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

അടുത്തിടെയായി അനുശ്രീയും ഭര്‍ത്താവും പിരിഞ്ഞുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്

ഇവരുടെ വിവാഹത്തിന് അനുശ്രീയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതോടെ താരം വിഷ്ണുവിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഈയടുത്താണ് ഇവർക്ക് മകൻ ജനിച്ചത്. ഗർഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. തന്റെയും മകന്റെയും വിശേഷങ്ങൾ അനുശ്രീ യൂട്യൂബ് ചാനലിലൂടെയും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കരിയറിലും പല പ്രതിസന്ധികളും നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് അനുശ്രീ

അതിനിടെ, ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന താൻ കരിയറിലും പല പ്രതിസന്ധികളും നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് അനുശ്രീ ഇപ്പോൾ. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടി കരിയറിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറന്നത്. ഒരുപാട് പേർ തന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അനുശ്രീ ആരോപിക്കുന്നത്.

അങ്ങനെ കുറെ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്

സീരിയൽ മേഖല വലിയൊരു ഇൻഡസ്ട്രി ആണെന്നും വലിയ മത്സരം നടക്കുന്ന മേഖലയാണെന്നും അനുശ്രീ പറയുന്നു. 'നമ്മൾ അറിയാതെ ഒരുപാട് പേർ നമ്മുടെ അവസരങ്ങൾ തട്ടിയെടുക്കാൻ നോക്കും. അങ്ങനെ കുറെ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ നേരിട്ട് അറിഞ്ഞിട്ടുണ്ട്. ആരൊക്കെയാണ് എങ്ങനെയൊക്കെയാണ് ശ്രമിച്ചിട്ടുള്ളതെന്ന്,'

അങ്ങനെയാണ് താൻ കരുതുന്നതെന്നും അനുശ്രീ പറഞ്ഞു

'പക്ഷെ ഇതുവരെ അവരോട് മോശമായി പെരുമാറാനോ അല്ലെങ്കിൽ അവരോട് ദേഷ്യം കാണിക്കാനോ ഞാൻ നിന്നിട്ടില്ല. കാരണം ജീവിതം ഒരു വട്ടം പോലെയാണ്. എന്നാണെങ്കിലും അതൊക്കെ കറങ്ങി തിരിഞ്ഞു നമ്മുടെ അടുത്ത് തന്നെ എത്തും,' അങ്ങനെയാണ് താൻ കരുതുന്നതെന്നും അനുശ്രീ പറഞ്ഞു.

ദുബായിലേക്ക് പോകാൻ ഒരുങ്ങുകയാണ് അനുശ്രീ

അതേസമയം, കുഞ്ഞിനും അമ്മയ്ക്കും ഒപ്പം ദുബായിലേക്ക് പോകാൻ ഒരുങ്ങുകയാണ് അനുശ്രീ. അവിടെ ചിറ്റയുണ്ടെന്നും അവർക്കൊപ്പം നിൽക്കാൻ പോവുകയാണെന്നും അനുശ്രീ അടുത്തിടെ യുട്യൂബ് വ്‌ളോഗിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. യാത്രക്കായി ഒരുങ്ങുന്നതും പർച്ചേസ് നടത്തുന്നതിന്റെയും വിശേഷങ്ങളാണ് താരം പങ്കുവച്ചത്. ഇന്ന് യാത്രക്കായി ബാഗ് പാക്ക് ചെയ്യുന്നതിന്റെ വിശേഷങ്ങളും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X