For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങൾ പ്രണയിച്ചോളു, സെക്‌സും ചെയ്തോളു, പക്ഷെ വിവാഹത്തിന് മുമ്പ് രണ്ടല്ല മൂന്നുവട്ടം ചിന്തിക്കണം': അനുശ്രീ

  |

  വളരെ ചെറുപ്പം മുതൽ മിനിസ്ക്രീൻ പ്രേക്ഷകർ കാണുന്ന മുഖമാണ് നടി അനുശ്രീയുടേത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയാണ് അനുശ്രീ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. പരമ്പരയിൽ ആൺകുട്ടിയുടെ വേഷത്തിൽ അഭിനയിച്ച അനുശ്രീ പിന്നീടങ്ങോട്ട് നായികയായും അല്ലാതെയും ഏകദേശം അമ്പതോളം സീരിയലുകളിലാണ് അഭിനയിച്ചത്.

  2005 മുതൽ മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായി അനുശ്രീയുണ്ട്. പതിനഞ്ചാം വയസിലാണ് അനുശ്രീ ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. ഏഴുരാത്രികൾ എന്ന പരമ്പരയിലൂടെ ആയിരുന്നു ഇത്. അനുശ്രീ എന്നാണ് ശരിക്കും പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്ത് നടി അറിയപ്പെടുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്.

  Also Read: 'എനിക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു, ആത്മഹത്യ ഭീഷണി മുഴക്കിയാണ് സമ്മതിപ്പിച്ചത്'; ശാന്തി വില്യംസ് പറഞ്ഞത്

  വിവാഹത്തോടെയാണ് നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. സീരിയലിൽ സജീവമല്ലെങ്കിലും നിരന്തരം ഓരോ വാർത്തകളിലൂടെയും പ്രേക്ഷകർ അനുശ്രീയുടെ പേര് ചർച്ച ചെയ്തിട്ടുള്ളതാണ്. സംഭവബഹുലമായ വിവാഹവും കുഞ്ഞിന്റെ ജനനവും ഭർത്താവായുള്ള പിണക്കങ്ങളും ഒക്കെയാണ് അനുശ്രീയെ വാർത്തകളിൽ നിറച്ചത്.

  പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അനുശ്രീയുടെ വിവാഹ കഴിഞ്ഞു എന്ന പുറത്തുവന്നത്. സീരിയൽ രംഗത്ത് തന്നെ ക്യാമറമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. വളരെ രഹസ്യമായി നടന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. അനുശ്രീയുടെ വീട്ടുകാരുടെ സമ്മതമില്ലാത്തതിനാൽ വീടുവിട്ടിറങ്ങി പോയി അനുശ്രീ വിഷ്ണുവിനെ വിവാഹം കഴിക്കുകയായിരുന്നു.

  അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ അനുശ്രീ ഗർഭിണി ആയിരുന്നു. അടുത്തിടെ ഇവർക്ക് ഒരു മകനും ജനിച്ചു. എന്നാൽ ഇപ്പോൾ അനുശ്രീയും വിഷ്ണുവും അകന്നു കഴിയുകയാണ്.

  തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. വിഷ്‌ണു ഇല്ലാതെയായിരുന്നു അനുശ്രീ ചടങ്ങുകൾ നടത്തിയത്.

  തന്റെ വിവാഹം ഒരു എടുത്തുചാട്ടമായിരുന്നെന്ന് അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രണയിക്കുന്നവർക്ക് അനുശ്രീ നൽകിയ ഉപദേശമാണ് ശ്രദ്ധനേടുന്നത്. ആരോടും പ്രണയിക്കരുതെന്നോ പ്രണയിക്കുമ്പോൾ സെക്സ് ചെയ്യരുതെന്നോ താൻ പറയില്ല. എന്നാൽ വിവാഹത്തിലേക്ക് കടക്കുമ്പോൾ ഒരു മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം എന്നാണ് അനുശ്രീ പറഞ്ഞത്.

  പ്രണയിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുശ്രീ. നടിയുടെ വാക്കുകൾ ഇങ്ങനെ.

  'പ്രണയിക്കുന്നവരോട് ഞാൻ ഒരിക്കലും പ്രണയിക്കേണ്ടന്ന് പറയത്തില്ല. കാരണം നമ്മൾ വേണ്ട എന്ന് പറയുമ്പോഴാണ് അവർക്ക് അതിനോടുള്ള വാശി കൂടുന്നത്. അതുകൊണ്ട് വേണ്ടായെന്ന് ഞാൻ ഒരിക്കലും പറയില്ല. പ്രണയിച്ചോളു. ആവശ്യത്തിനധികം പ്രണയിച്ചോളൂ. ഇന്നത്തെ കാലത്ത് അമ്മമാര് പറയുന്നത് അവന്റെ കൂടെ പോകരുത്. അവന്റെ കൂടെ ഇരിക്കരുത് എന്നൊക്കെയാവും. അങ്ങനെയൊന്നുമില്ല,'

  Also Read: 'എന്റെ രാജകുമാരിക്ക് ഒരു വയസ്', സന്തോഷം പങ്കുവച്ച് സൗഭാഗ്യ; സുദാപൂവിന് ആശംസകളുമായി ആരാധകരും

  'നിങ്ങൾക്ക് സെക്‌സ് ചെയ്യാനാണ് ഇഷ്ടമെങ്കിൽ അയാളുടെ കൂടെ അതും ചെയ്തോളു. അതൊന്നും വേണ്ടായെന്ന് ഞാൻ പറയില്ല. പക്ഷെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. അത്രയേ ഉള്ളു. നാളെ അതൊരു തെറ്റായ രീതിയിലേക്ക് പോകരുത്. സെക്‌സ് ചെയ്യുന്നതിൽ ഒന്നും തെറ്റില്ല,'

  'പക്ഷെ കല്യാണം കഴിക്കുന്നതിന് രണ്ടല്ല മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം. കാരണം അങ്ങനൊയൊരു എടുത്തു ചാട്ടം ബാധിക്കുന്നത് ഒരാളെ മാത്രമായിരിക്കില്ല മുഴുവൻ കുടുംബത്തെയും ആയിരിക്കും. അപ്പുറത്ത് ഉള്ള ആളുടെയും കുടുംബത്തെ ബാധിക്കും,' അനുശ്രീ പറഞ്ഞു.

  Read more about: serial actress
  English summary
  Serial Actress Anusree's Gives Advice To Couples Who Are In Love Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X