ചിന്തിച്ച് വേണം കല്യാണം കഴിക്കാൻ; നമ്മുടെ ജീവിതം എങ്ങനെയാണോ അതിന് പറ്റിയ ആളെ കണ്ടുപിടിക്കണം: അനുശ്രീ

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയളിലൂടെ ബാലതാരമായി എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ജിത്തു മോൻ എന്ന ആൺകുട്ടിയുടെ വേഷത്തിൽ എത്തിയ അനുശ്രീ പിന്നീടങ്ങോട്ട് അമ്പതോളം സീരിയലുകളിലാണ് അഭിനയിച്ചത്. 2005 മുതൽ മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് താരം.

അനുശ്രീ എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. പതിനഞ്ചാം വയസിലാണ് അനുശ്രീ ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. ഏഴുരാത്രികൾ എന്ന പരമ്പരയിലൂടെ ആയിരുന്നു ഇത്. പൂക്കാലം വരവായി എന്ന സീരിയലിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്.

സംഭവബഹുലം ആയിരുന്നു അനുശ്രീയുടെ വിവാഹം.

അതേസമയം, അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനുശ്രീ. വിവാഹവും കുഞ്ഞിന്റെ ജനനവും ഒക്കെയാണ് അനുശ്രീയെ വാർത്തകളിലെ താരമാക്കിയത്. സംഭവബഹുലം ആയിരുന്നു അനുശ്രീയുടെ വിവാഹം. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തുവന്നത്.

സീരിയൽ രംഗത്ത് ക്യാമറമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള സ്=രഹസ്യവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് മാധ്യമങ്ങളും സഹ പ്രവർത്തകമെല്ലാം വിവാഹ വിശേഷം അറിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയും വിവാഹത്തെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല.

ഈ അടുത്ത് ഇവർക്ക് ഒരു മകനും ജനിച്ചു

അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ അനുശ്രീ ഗർഭിണി ആയിരുന്നു. ഈ അടുത്ത് ഇവർക്ക് ഒരു മകനും ജനിച്ചു. ഗർഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അമ്മയുടെ പരിചരണത്തിൽ ആയിരുന്നു പിന്നീട് അനുശ്രീ.

പ്രസവം കഴിഞ്ഞ് മാസങ്ങളായെങ്കിലും അനുശ്രീ ഇപ്പോഴും സ്വന്തം വീട്ടിൽ തന്നെയാണ്. താനും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും തങ്ങൾ പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിഷ്ണു ഇല്ലാതെയാണ് അനുശ്രീ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകൾ എല്ലാം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇവർക്കിടയിലെ പ്രശ്‍നങ്ങൾ ആരാധകർ അറിയുന്നതും.

സ്വന്തം കുടുംബജീവിതം കോമ്പ്രമൈസ് ചെയ്യാൻ ആരും ശ്രമിക്കില്ല

അടുത്തിടെ തന്റെ വിവാഹം എടുത്തുചാട്ടമായി പോയെന്ന് അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചിന്തിച്ച് വേണം വിവാഹം കഴിക്കാൻ എന്ന് പറയുകയാണ് അനുശ്രീ. സ്വന്തം കുടുംബജീവിതം കോമ്പ്രമൈസ് ചെയ്യാൻ ആരും ശ്രമിക്കില്ലെന്നും ഒരുപോലെയുള്ള ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരെ വേണം വിവാഹം കഴിക്കാൻ എന്നുമാണ് അനുശ്രീ പറയുന്നത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ.

നമ്മുടെ ഫാമിലി ലൈഫ് എങ്ങനെയാണോ അതിൽ മൂവ്ഓൺ ചെയ്ത് പോവുക

'ചിന്തിക്കണം, ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാൻ. കാരണം നമ്മുടെ കുടുംബജീവിതം അത് ഒരിക്കലും കോമ്പ്രമൈസ് ചെയ്ത് കൊടുക്കാൻ നമ്മൾ ശ്രമിക്കത്തില്ല. പക്ഷെ കോമ്പ്രമൈസ് ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ മാക്‌സിമം കോമ്പ്രമൈസ് ചെയ്യാം. എന്നാൽ നമ്മുടെ ഫാമിലി ലൈഫിന് താഴെയോ അല്ലെങ്കിൽ മോളിലോ ഒരിക്കലും പോകാതെ ഇരിക്കുക. നമ്മുടെ ഫാമിലി ലൈഫ് എങ്ങനെയാണോ അതിൽ മൂവ്ഓൺ ചെയ്ത് പോവുക,'

മോളിലോട്ട് ആണെങ്കിൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല


'അങ്ങനെയൊരു ബന്ധം കണ്ടുപിടിക്കുക. കാരണം താഴോട്ട് ആണെങ്കിൽ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. മോളിലോട്ട് ആണെങ്കിൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല. നമ്മുടെ ലൈഫിന്റെ ഒരു വേവ് ലെങ്ത് നോക്കിയിട്ട് അതിന് പറ്റുന്ന ഒരാളെ കണ്ടു പിടിച്ച് കല്യാണം കഴിക്കുക. അത്രയേ ഉള്ളൂ,' അനുശ്രീ പറഞ്ഞു.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X