പാലു എന്റെയും മകളാണ്; അവളെ കൂടി പരിഗണിച്ചാകും എന്റെ ഭാവി പ്ലാൻ ചെയ്യുക! വിവാഹത്തെ കുറിച്ചും ആര്യ പാർവതി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ആര്യ പാർവ്വതി. ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും നൃത്ത വീഡിയോകളിലൂടെയുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഏതാനും മാസങ്ങൾക്ക് മുൻപാണ് ആര്യയ്ക്ക് ഒരു അനിയത്തി ജനിച്ചത്. 23-ാം വയസ്സിൽ ചേച്ചിയാകുന്ന സന്തോഷം ആര്യ പങ്കുവച്ചപ്പോൾ ആരാധകരും അത് ഏറ്റെടുത്തു. അതിനുശേഷം യൂട്യൂബ് ചാനലിലൂടെയായി എല്ലാ വിശേഷങ്ങളും ആര്യ പങ്കുവെച്ചിരുന്നു.

അമ്മയെ കാണാന്‍ ലേബര്‍ റൂമില്‍ കയറിയതിനെക്കുറിച്ചും, വാവ വന്നശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ആര്യ വീഡിയോയിലൂടെ പറയുകയുണ്ടായി. ഇപ്പോഴിതാ പുതിയ വീഡിയോയിൽ അനിയത്തിയുടെ പേരിന്റെ വിശേഷങ്ങളും പ്രസവ ശേഷം അമ്മയ്ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആര്യ പാർവ്വതി.

Arya Parvathi

പാലു എന്നാണ് അനിയത്തികുട്ടിയെ ആര്യയും അമ്മയുമെല്ലാം വിളിക്കുന്നത്. ശിവബാബ ഭക്തയായ അമ്മ അദ്ദേഹം അദ്ദേഹത്തിന്റെ മകളെ വിളിക്കുന്ന പേര് സ്വന്തം മകൾക്ക് ഇടുകയായിരുന്നുവെന്ന് ആര്യ പറയുന്നു. അമ്മയുടെ പിരീഡ്‌സ് റെഗുലർ ആയി. ആരോഗ്യം ഒക്കെ നല്ല രീതിയിൽ പോകുന്നുണ്ടെന്നും ആര്യ പറഞ്ഞു. പാലുവിന് സീരിയലിൽ നിന്നും ഓഫറുകൾ വന്നിരുന്നു. എന്നാൽ ഈ പ്രായത്തിൽ സീരിയലുകളിലേക്ക് വിടാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി.

ഒറ്റമോൾ ആയിരുന്നപ്പോഴും, അനുജത്തി വന്നപ്പോഴും ജീവിതത്തിൽ എന്തേലും മാറ്റങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആര്യയുടെ മറുപടി. 'ചെറുപ്പം മുതലേ വീട്ടിൽ നിന്നും മാറി നിന്ന ആളാണ് ഞാൻ. ഇപ്പോൾ ബാംഗ്ലൂരിൽ ആണ് താമസം. അനിയത്തി വന്ന ശേഷം അമ്മയുടെ സ്നേഹം മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഒരിക്കലും ഇല്ല. എനിക്കും മകളെ പോലെയാണ് പാലു. എന്നെ അമ്മ ശ്രദ്ധിക്കുന്നില്ല, അച്ഛൻ കെയർ ചെയ്യുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. എനിക്ക് അവളെ അമ്മയും അച്ഛനും ടേക്ക് കെയർ ചെയ്യണം എന്ന ചിന്ത മാത്രമാണ് ഉള്ളത്',

'മോൾ എന്നെ ചേച്ചിയമ്മ എന്ന് വിളിക്കുന്നത് ഇഷ്ടമാണ്, എങ്കിലും അമ്മ എന്ന് വിളിച്ചുകേൾക്കുന്നതാണ് സന്തോഷം. അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നല്ല ടെൻഷനായിരുന്നു. അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ഓർത്തിട്ടായിരുന്നു ആശങ്ക. എന്നെ അമ്മ ഗർഭം ധരിച്ചപ്പോഴും നല്ല കോമ്പ്ലിക്കേറ്റഡ് ആയിരുന്നു. അതുകൊണ്ടുതന്നെ പേടി ഉണ്ടായിരുന്നു, എങ്കിലും ഒരുപാട് സന്തോഷവും തോന്നി. ദൈവം നിശ്ചയിക്കുന്ന കാര്യങ്ങളാണ് നടക്കുക. ഞാൻ എല്ലാത്തിലും ഹാപ്പി ആണ്. ആഗ്രഹിച്ചതിനെക്കാളും ദൈവം എനിക്ക് തന്നു. അതിൽ ഞാൻ ഭാഗ്യവതിയാണ്',

Arya Parvathi

'എന്നെ അമ്മ പ്രസവിക്കുന്നത് ഇരുപതുവയസ്സിലോ മറ്റോ ആണ്. ഈ പ്രായത്തിൽ അമ്മ വീണ്ടും അമ്മ ആയപ്പോൾ കോൺഫിഡന്റ് ആയിരുന്നു. രണ്ടാമത് ഡെലിവറി ആകുന്ന ഏതൊരു സ്ത്രീയ്ക്കും എല്ലാം അറിയാമായിരിക്കുമല്ലോ', ആര്യ പറയുന്നു. ഇപ്പോൾ എന്റെ വിവാഹത്തെക്കുറിച്ചൊന്നും പറയുന്നില്ല, കമ്മിറ്റഡ് ആണോ അല്ലയോ എന്ന കാര്യം അച്ഛനും അമ്മയുമുള്ള സമയം ആലോചിച്ച ശേഷം പറയും.

പാലുവിന് നല്ല വിദ്യാഭ്യാസം കൊടുക്കണം, നല്ല രീതിയിൽ പഠിപ്പിക്കണം എന്ന ആഗ്രഹമുണ്ട്. കല്യാണം കഴിഞ്ഞു ഞാൻ പോയാലും എല്ലാം വിട്ട് പോകുകയല്ലല്ലോ. എന്റെ ജീവിതം അങ്ങനെ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളെ ചുറ്റി പറ്റി എന്റെ ജീവിതം മുൻപോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ ഭാവിയിലെ എല്ലാ കാര്യങ്ങളും പാലുവിനെ കൂടി കൺസിഡർ ചെയ്താകും ഞാൻ പ്ലാൻ ചെയ്യുക. പാലുവിനു കൂടി സന്തോഷം നൽകുന്ന രീതിയിലാകും തീരുമാനമെടുക്കുക', ആര്യ പാർവ്വതി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X