'അമിത വണ്ണം, ചന്ദ്ര ആയുർവേദ ചികിത്സയിൽ'; പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ പറഞ്ഞ് നടി!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സിനിമയിലൂടെയാണ് ചന്ദ്ര ആദ്യമായി അഭിനയത്തിലേക്ക് എത്തുന്നത് എന്നാൽ ടെലിവിഷൻ പരമ്പരകളിലൂടെയാണ് നടി കൂടുതൽ ശ്രദ്ധനേടുന്നത്. വില്ലത്തിയായും നായികയായുമെല്ലാം സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമാണ് താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് ചന്ദ്ര.

നിലവിൽ എന്ന് സ്വന്തം സുജാത എന്ന ജനപ്രീയ പരമ്പരയിലെ നായികയാണ് നടി. ചന്ദ്രയുടെ വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞതാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇവർക്ക് കുഞ്ഞുണ്ടായത്.

രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല

സ്വന്തം സുജാത പരമ്പരയുടെ സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലാകുന്നത്‌. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹം നടന്നത്.

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ ചന്ദ്ര എത്തിയിരുന്നു. തന്റെ കരിയറിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം നടി വേദിയിൽ സംസാരിക്കുകയുണ്ടായി. തനിക്കെതിരെ വന്ന ഗോസ്സിപ്പുകളുടെ സത്യാവസ്ഥകളും നടി തുറന്നുപറഞ്ഞിരുന്നു. ചന്ദ്രയുടെ ആ വാക്കുകളൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ഒരു മിറക്കിൾ ആയി കരുതുന്നു

'വിവാഹം കഴിക്കാൻ ലേറ്റ് ആയി എന്ന് തോന്നിയിട്ടില്ല. അത് സമയം ആയപ്പോൾ നടന്നു എന്നാണ് വിശ്വസിക്കുന്നത്, ഞങ്ങളുടെ വിവാഹവും, വാവയുടെ വരവുമെല്ലാം ഒരു മിറക്കിൾ ആയി ഞങ്ങൾ കരുതുന്നു', എന്നാണ് വിവാഹത്തെ കുറിച്ച് ചന്ദ്ര ഷോയിൽ പറഞ്ഞത്.

ഞങ്ങളുടെ വിവാഹം നടന്നു കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയാണ് ജയപാലൻ ചേട്ടൻ. പ്രാർത്ഥനയും വഴിപാടുമായി നടന്ന ഒരാൾ ആയിരുന്നു രശ്മി ചേച്ചി. ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ആയിരുന്നു ചേച്ചിയെന്നും ചന്ദ്ര പറയുന്നു. ചേച്ചിക്ക് രണ്ടുപേരെയും ഇഷ്ടമാണ്. എന്റെ നാളിന്റെ അന്ന് വഴിപാടുകൾ വരെ ചെയ്യാറുണ്ട്. ചേച്ചിക്ക് ക്യാൻസർ ആയിരുന്നു. ഇപ്പോഴും ഞങ്ങൾ മിസ് ചെയ്യുന്നുണ്ടെന്ന് നടി പറഞ്ഞു.

ആരോ അടിച്ചിറക്കിയ കണ്ടന്റാണ്

തങ്ങളുടെ ദാമ്പത്യത്തെ കുറിച്ചും ചന്ദ്ര മനസ് തുറക്കുന്നുണ്ട്. 'ഞാനും ടോഷേട്ടനും വലിയ കാര്യങ്ങൾ സ്മൂത്തായി കൊണ്ട് പോകും. ചെറിയ കാര്യത്തിന് വേണ്ടിയാണ്‌ ഞങ്ങൾ അടി കൂടിയിട്ടുള്ളത്. ഒരു അടിയും ഒരു രാത്രിക്കപ്പുറം നീണ്ടു പോകരുതെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,; ചന്ദ്ര പറഞ്ഞു.

ഞങ്ങളുടെ വിവാഹം അമേരിക്കയിൽ ആണ് നടന്നതെന്ന് ആരോ അടിച്ചിറക്കിയ കണ്ടന്റാണ്. ഞങ്ങൾ അത് വിശദീകരിച്ചതാണ്. പതിനൊന്ന് വർഷം ഞാൻ മലയാളത്തിലേക്ക് വന്നില്ല എന്ന് കരുതിയാണ് ആളുകൾ എന്നെ അമേരിക്കയിലേക്ക് വിവാഹം കഴിപ്പിച്ചു വിട്ടത്. പക്ഷേ ആ സമയത്തും ഞാൻ സജീവമായിരുന്നു. ആർക്കോ കണ്ടന്റിന് വേണ്ടിയാണു ഞങ്ങളെ അങ്ങനെ വിവാഹം കഴിപ്പിച്ച് വിട്ടതെന്ന് ചന്ദ്ര പറഞ്ഞു.

സിനിമ നിർമ്മിക്കണമെന്ന ആഗ്രഹം മനസിൽ ഉണ്ട്

തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും വില്ലത്തി വേഷത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ചുമൊക്കെ ചന്ദ്ര ഷോയിൽ സംസാരിച്ചിരുന്നു. സീരിയൽ കണ്ട് നീ ഗുണം പിടിക്കില്ലെന്ന് ഒരു അമ്മുമ്മ പറഞ്ഞതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. സിനിമ നിർമ്മിക്കണമെന്ന ആഗ്രഹം മനസിൽ ഉണ്ടെന്നും, ഒരു അവസരം ഒത്തുവന്നാൽ നിർമ്മാണ മേഖലയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുണ്ടെന്നും ചന്ദ്ര പറഞ്ഞു.

നല്ല സ്ക്രിപ്റ്റ് സെൻസുള്ള ആളാണ് ടോഷ്, അത്യാവശ്യം സ്ക്രിപ്റ്റുകളൊക്കെ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ട്. ഈ വർഷം അങ്ങനെയൊന്ന് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ചന്ദ്ര പറഞ്ഞു. തന്റെ പേരിൽ പ്രചരിച്ച ഗോസ്സിപ്പിനെ കുറിച്ചും നടി പറഞ്ഞു.

അതവർ പേഴ്സണൽ ആയി എടുത്തു

ഒരു മാസിക അഭിമുഖം ചോദിച്ചിട്ട് നല്കാതിരുന്നപ്പോൾ അവർ ഗോസ്സിപ് അടിച്ചിറക്കിയെന്ന് ചന്ദ്ര പറഞ്ഞു. തിരക്കായപ്പോൾ അവർ ചോദിച്ച സമയത്ത് അഭിമുഖം നല്കാൻ കഴിഞ്ഞില്ല. അതവർ പേഴ്സണൽ ആയി എടുതെന്ന് തോന്നുന്നു. അമിത വണ്ണം കാരണം ഞാൻ ആയുർവേദ ചികിത്സയിൽ ആണെന്നാണ് അവർ എഴുതിവിട്ടത്. ആകെ അമ്പത് കിലോ മാത്രം ഉള്ളപ്പോഴാണ് അങ്ങനെയൊരു വാർത്ത അവർ കൊടുത്തത്. അത് ഞാൻ മൈൻഡ് ചെയ്യാതെ വിട്ടുവെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

More from Filmibeat

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X