വിവാഹ വാർഷികം ആഘോഷിക്കാൻ ദർശനയുടെ അച്ഛൻ വന്നില്ല! അമ്മയുടെ മുഖത്ത് സങ്കടം?, കമന്റിന് മറുപടി നൽകി താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദർശന ദാസ്. ദത്തുപുത്രി, ഫോർ ദി പീപ്പിൾ, കറുത്തമുത്ത്, പൂക്കാലം വരവായി, സ്വന്തം സുജാത എന്നിങ്ങനെ നിരവധി പരമ്പരകളിൽ ദർശന അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ പരമ്പരകളുടെ ഭാഗമായതോടെയാണ് ദർശന ജനപ്രീതി നേടിയത്. നിലവിൽ മൗനരാഗം എന്ന സീരിയലിലാണ് ദർശന അഭിനയിക്കുന്നത്.

ദർശനയുടെ വിവാഹമൊക്കെ പ്രേക്ഷകർക്കിടയിൽ വളരെ ശ്രദ്ധനേടിയിരുന്നു. സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് ദർശന വിവാഹം കഴിച്ചത്. ഒരേ സീരിയലിൽ പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇവർ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരമ്പരയിൽ ഇരുവരും മത്സരാർത്ഥികളായി എത്തുന്നുണ്ട്.

darshana anoop

മലയാള മിനിസ്ക്രീനിലേയും സോഷ്യൽ മീഡിയയിലെയും ശ്രദ്ധേയ താരങ്ങൾ മത്സരാർത്ഥികളാകുന്ന ഷോയാണിത്. ഷോയില്‍ വച്ച് ദർശനയും അനൂപും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അതിന് ശേഷമുണ്ടായ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. വിവാഹത്തോടെ ദർശനമായി പിണങ്ങിയ അമ്മയും അച്ഛനും പിണക്കം മറന്ന് ഷോയിലെത്തുകയും ചെയ്തിരുന്നു.

ഒരുപാട് എതിർത്തിട്ടും അൽപം സമയം ആവശ്യപ്പെട്ടിട്ടും അത് കേൾക്കാതെ മകൾ ഇറങ്ങി പോയി വിവാഹം കഴിച്ചതിലെ വിഷമമാണ് പിണക്കമായി മാറിയത്. ഏറെ ശ്രമിച്ചിട്ടും പിണക്കം മറന്ന് സ്വീകരിക്കാൻ തയ്യാറാകാതെ ഇരുന്ന അച്ഛനെയും അമ്മയെയും ഷോയിലെ സഹ മത്സരാർത്ഥികളായ ഹരി പത്തനാപുരം അടക്കമുള്ളവർ നേരിൽ കണ്ട് സംസാരിച്ചാണ് പിണക്കം മാറ്റി തിരിച്ചു കൊണ്ടുവന്നത്.

ഷോയിൽ എത്തി മകൾ കരണമുണ്ടായ വിഷമങ്ങൾ എല്ലാം ദര്ശനയുടെ അച്ഛൻ തുറന്നു പറഞ്ഞിരുന്നു. അൽപം വൈകിയാണെങ്കിലും പിണക്കം മറന്ന് ഇരുവരെയും സ്വീകരിക്കാൻ തയ്യാറായ അച്ഛനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ, പ്രശ്‌നങ്ങള്‍ എല്ലാം പഅവസാനിച്ച വേളയിൽ തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ദർശനയും അനൂപും. ദര്‍ശനയുടെയും അനൂപിന്റെയും അമ്മയുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിശേഷം താരദമ്പതികൾ പങ്കുവച്ചത്.

സത്യത്തില്‍ രണ്ട് ദിവസം മുന്‍പ് ആയിരുന്നു വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ ദര്‍ശനയ്ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നത് കൊണ്ടും, രണ്ട് പേര്‍ക്കും പനി ആയിരുന്നത് കൊണ്ടും രണ്ട് ദിവസം നീട്ടി വെക്കുകയായിരുന്നു എന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ ആരംഭിച്ചത്. ഒരു സർപ്രൈസ് ഉണ്ടെന്നും താരങ്ങൾ പറയുന്നുണ്ട്.

darshana das

തിരുവനന്തപുരത്തെ ഒരു റസ്റ്റോറന്റിലാണ് താരങ്ങൾ വിവാഹ വാർഷികം ആഘോഷിച്ചത്. ദർശനയുടെ അമ്മ ആയിരുന്നു സർപ്രൈസ്. രണ്ടു അമ്മമാർക്കും ഒപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു. എന്നാൽ ദർശനയുടെ അച്ഛൻ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.

അച്ഛനും ചേച്ചിമാരും ഇല്ലെന്ന് അനൂപ് പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് അവർ എത്താതിരുന്നതെന്ന് വ്യക്തമല്ല. എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ച് ഭക്ഷണവും കഴിച്ചാണ് പിരിയുന്നത്. ആഘോഷത്തിൽ പങ്കെടുത്ത ദർശനയുടെ അമ്മ മകള്‍ക്കും മരുമകനും നൂറ് വര്‍ഷം കൂടെ ഇതുപോലെ സന്തോഷമായി ജീവിക്കാന്‍ കഴിയട്ടെ എന്നും ആശംസിച്ചാണ് മടങ്ങിയത്.

അതേസമയം, നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. ദർശനയുടെ അമ്മയ്ക്ക് എന്തോ വിഷമം പോലെ എന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് സുഖമില്ലാതെ ഇരിക്കുകയായിരുന്നു അല്ലാതെ അമ്മയ്ക്ക് ഒരു വിഷമവുമില്ലെന്ന് ദർശന മറുപടി നൽകിയിട്ടുണ്ട്. ചിലർ അച്ഛനെയും തിരക്കുന്നുണ്ട്. അടുത്ത തവണ ദർശനയുടെ വീടും അച്ഛനെയും ചേച്ചിയെയുമെല്ലാം കാണിക്കണമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X