ഞാനില്ലെങ്കിൽ നീ എന്തു ചെയ്യുമെന്ന് അമ്മ ചോദിക്കുമായിരുന്നു; അനൂപിനൊപ്പം പോകുന്നത് വരെ ഉപദേശമായിരുന്നു: ദർശന

കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദർശന ദാസ്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതോടെയാണ് നടി അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്. ദർശന അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ് ഡയറക്ടറായ അനൂപിനെയാണ് ദർശന വിവാ​ഹം കഴിച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലായ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.

വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ നടന്ന വിവാഹമായിരുന്നു ഇവരുടേത്. ക്രിസ്ത്യൻ ആയിരുന്നു അനൂപ്. ദർശന ഹിന്ദുവും. രണ്ടു മതക്കാരായതു കൊണ്ട് ദർശനയുടെ മാതാപിതാക്കൾ മകളെ വിവാഹത്തിൽ നിന്ന് വിലക്കുകയായിരുന്നു. എന്നാൽ അനൂപിനൊപ്പം പോകാനായിരുന്നു ദർശനയുടെ തീരുമാനം അങ്ങനെ. ഇരുവരും വിവാഹിതരാവുകയായിരുന്നു.

വിവാഹ വാർഷികം ആഘോഷിച്ചപ്പോഴും ദർശനയ്ക്ക് ഒപ്പം അമ്മ ഉണ്ടായിരുന്നു

കുറച്ചു സുഹുത്തുക്കളുടെ പിന്തുണയോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവർക്കും ഒരു കുട്ടി ആയെങ്കിലും ദർശനയുടെ കുടുംബം ഇവരെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അടുത്തിടെ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ഷോയിൽ വെച്ച്ദർശനയും അനൂപും തുറന്ന് സംസാരിച്ചിരുന്നു.

പിന്നീട് ഷോയിലെ മറ്റു മത്സരാർത്ഥികളുടെ ഇടപെടലുകളിലൂടെ ദർശനയുടെ അമ്മയും അച്ഛനും പിണക്കം മറന്ന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം വിവാഹ വാർഷികം ആഘോഷിച്ചപ്പോഴും ദർശനയ്ക്ക് ഒപ്പം അമ്മ ഉണ്ടായിരുന്നു. ഇപ്പോഴിതാ, പെട്ടെന്ന് കല്യാണത്തിലേക്ക് പോയതിനെ കുറിച്ചും അമ്മയുമായുള്ള ബന്ധത്തെ കുറിച്ചും ദർശനയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

അച്ഛനെയും അമ്മയെയുമൊക്കെ വിട്ട് എന്തായിരുന്നു ദർശനയുടെ മനസ്സിൽ

സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ അച്ഛനെയും അമ്മയെയുമൊക്കെ വിട്ട് പെട്ടെന്ന് കല്യാണത്തിലേക്ക് ഒക്കെ പോകുമ്പോൾ എന്തായിരുന്നു ദർശനയുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. അനൂപിനൊപ്പമാണ് ദർശന അഭിമുഖത്തിൽ പങ്കെടുത്തത്. ദർശനയുടെ വാക്കുകൾ ഇങ്ങനെ.

എന്ത് കാര്യത്തിനും അമ്മ വേണം

'ഞാൻ ഭയങ്കര അമ്മ മോളായിരുന്നു. എവിടെ പോവുകയാണെങ്കിലും എന്ത് ചെയ്യുകയാണെങ്കിലും അമ്മയുണ്ടാകും. എന്ത് കാര്യത്തിനും അമ്മ വേണം എനിക്ക്. അമ്മ തന്നെ എന്നോട് ചോദിക്കുമായിരുന്നു ഞാൻ ഇല്ലെങ്കിൽ നീ എന്ത് ചെയ്യും. നിനക്ക് ഒന്നും ചെയ്യാൻ അറിയില്ലല്ലോ എന്നൊക്കെ.

എല്ലാം പഠിക്കണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ അനൂപിനൊപ്പം പോകുന്നത് വരെ അമ്മ ഇത് പറയാറുണ്ടായിരുന്നു. ഞാൻ പറയും, അതൊക്കെ ഞാൻ ചെയ്യും അമ്മെന്ന്.

ഈ പ്രശ്‌നങ്ങൾ എല്ലാം നടന്നു കൊണ്ടിരിക്കുമ്പോൾ എല്ലായിടത്തും അറിയാമായിരുന്നു. സെറ്റിലൊക്കെ അറിയാം. ഞാൻ അന്ന് എന്റെ കുടുംബത്തിന് വേണ്ടി ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നെങ്കിൽ പിന്നെ ആ സെറ്റിൽ കയറി ചെല്ലുമ്പോൾ പറയും ഇവൾ അയാളെ തേച്ചിട്ട് പോയതാണെന്ന്.

ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണത്

ഇനി രണ്ടുപേരും പരസ്‌പരം തീരുമാനിച്ച് വേണ്ടെന്ന് വെച്ചാലും പറയും, അവൻ അവളെ കുറെ നാൾ കൊണ്ടു നടന്ന് എന്നൊക്കെ. അതൊക്കെ കൊണ്ട് ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണത്. ഇപ്പോൾ നടന്നാൽ നടന്നു. അല്ലാതെ പിന്നെ നടക്കാൻ പോകുന്ന കാര്യമേ അല്ല അത്. പിന്നെ നമ്മുടെ ജീവിതമാണ്.

സീ യിൽ മൂന്ന് മെഗാ സീരിയൽ പൂർത്തിയാക്കി ഏഷ്യാനെറ്റിൽ നിന്ന് അവസരം വരുന്ന സമയത്താണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. അത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് പീക്ക് ടൈമാണ്. അപ്പോൾ ഞങ്ങൾ രണ്ടുപേരും ചിന്തിച്ചു.

നല്ലൊരു ആളെ ഭർത്താവായി വേണമെന്ന് ആഗ്രഹിച്ചിരുന്നു

ഞാൻ എപ്പോഴും ജീവിതത്തിന് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. സീരിയലിൽ നമ്മുക്ക് പകരം ഒരാൾ വരും. ജീവിതത്തിൽ അങ്ങനെയല്ല. നല്ലൊരു ആളെ ഭർത്താവായി വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ ഇൻഡസ്ട്രി ഇതാണ് അപ്പോൾ എന്നെ കുറിച്ച് അറിഞ്ഞിട്ട് വരുന്ന ഒരാൾ ആയിരിക്കണം. ഒരുപാട് പേര് ദോഷങ്ങൾ കേൾക്കാൻ സാധ്യതയുള്ള ഇന്ടസ്ട്രിയാണ്.

എന്റെ കൂടെയുള്ള ആളും അതിനെയെല്ലാം സപ്പോർട്ട് ചെയ്യുന്ന ആളാവണം എന്ന നല്ല ആഗ്രഹവും എനിക്കുണ്ടായിരുന്നു. അതുകൊണ്ട് പറയുന്നവർക്ക് എന്തും പറയാമല്ലോ. നമ്മളാണ് ജീവിക്കേണ്ടത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് വന്നത്,' ദർശന പറഞ്ഞു.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X