For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് എങ്ങനെ ഇത്രയും ഭാഗ്യമുണ്ടായി! അത്ഭുതം തോന്നാറുണ്ടെന്ന് ദർശന ദാസ്; ആശംസകളുമായി ആരാധകരും

  |

  കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇന്ന് നടി ദർശന ദാസ്. ദത്തുപുത്രി, ഫോർ ദി പീപ്പിൾ, കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാ​ഗം എന്നിങ്ങനെ വിവിധ പരമ്പരകളിലൂടെയാണ് നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നിലവിൽ മൗനരാഗം എന്ന സീരിയലിലാണ് ദർശന ദാസ് അഭിനയിക്കുന്നത്.

  വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ നടിക്കായി. ഇപ്പോൾ മൗനരാ​​ഗം സീരിയലിൽ അടക്കം ശ്രദ്ധേയമായ വേഷമാണ് ദർശന ചെയ്യുന്നത്.

  Also Read: ആ ഷര്‍ട്ടാണ് ഇപ്പോള്‍ എന്റെ തലയിണ; അദ്ദേഹം കൂടെയുള്ളത് പോലെ തന്നെ തോന്നും, കരഞ്ഞോണ്ട് സുപ്രിയ മേനോന്‍

  2020 ന്റെ തുടക്കത്തിലാണ് സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ ദർശന വിവാഹം ചെയ്യുന്നത്. ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴത് മനോഹരമായ ദാമ്പത്യത്തിലെത്തി നിൽക്കുന്നു. ഇന്ന് പ്രേക്ഷകർക്കെല്ലാം അറിയുന്നതാണ് ഇവരുടെ പ്രണയ കഥ.

  അടുത്തിടെ ഞാനും എന്റാളും ഷോയിൽ മത്സരാർഥികളായി ഇവർ എത്തിയിരുന്നു. ഇതോടെയാണ് ദർശനയും അനൂപും കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതരായതും ഇവരുടെ ജനപ്രീതിവർധിച്ചതും. വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹം ആയത് കൊണ്ട് തന്നെ ദർശനയുടെ കുടുംബം ഇവരുമായി അകന്ന് നിൽക്കുകയായിരുന്നു.

  ഞാനും എന്റാളും ഷോയിലൂടെ അനൂപിന്റേയും ദർശനയുടേയാണ് ദർശനയുടെ കുടുംബം വീണ്ടും ഒന്നിച്ചത്. പിണക്കം മറന്ന് അച്ഛനും അമ്മയും ഞാനും എന്റാളും വേദിയിൽ എത്തുകയായിരുന്നു. ഷോയിൽ വെച്ച് ദർശനയുടെ അച്ഛൻ തനിക്ക് ഉണ്ടായ വിഷമത്തെ കുറിച്ചൊക്കെ മനസ്സു തുറന്നിരുന്നു. എന്നാൽ അച്ഛനും അമ്മയുമായി രമ്യതയിലാകുന്നത് ചാനലിൽ സംപ്രേഷണം ചെയ്തതിന്റെ പേരിൽ ദർശനയും അനൂപും ഒരുപാട് വിമർശനങ്ങൾ കേട്ടു.

  എന്നാൽ അതൊന്നും കാര്യമാക്കാതെ വളരെ സ്നേഹത്തോടെ മുന്നോട്ട് പോവുകയാണ് ഇന്ന് ഇവർ. സോഷ്യൽ മീഡിയയിൽ സജീവമായ ദർശനയും അനൂപും തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. മൂന്നാം വിവാഹ വാർഷികത്തിന്റെ ആഘോഷങ്ങളും ക്രിസ്തുമസ് ആഘോഷങ്ങളുമൊക്കെ ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

  ഇപ്പോഴിതാ, ദർശനയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. അനൂപിനെ കിട്ടിയ താന്‍ എത്ര ഭാഗ്യവതിയാണ് എന്ന് പറഞ്ഞാണ് ദർശന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഞാനും എന്റാളും എന്ന ഷോയില്‍ വച്ച് കല്യാണം കഴിച്ചപ്പോഴുള്ള വേഷത്തിൽ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ദർശനയുടെ പോസ്റ്റ്.

  'ചിലപ്പോള്‍ ഞാന്‍ നിന്നെ നോക്കുമ്പോള്‍, എനിക്ക് എങ്ങിനെ ഇത്രയും ഭാഗ്യമുണ്ടായി എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്' എന്നാണ് ദര്‍ശന കുറിച്ചിരിക്കുന്നത്. ദർശനയുടെ പോസ്റ്റിന് സിഐഡി എസ്കേപ്പ് എന്നാണ് അനൂപിന്റെ രസകരമായ കമന്റ്.

  Also Read: 'കുട്ടികൾക്ക് വേണ്ടി കരിയർ വേണ്ടെന്ന് വെച്ചു; അവരെ ഇട്ടിട്ട് പോവാൻ ഇഷ്ടമില്ലായിരുന്നു': മീര നായർ പറയുന്നു

  അതേസമയം, വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞെങ്കിലും അച്ഛന്റെയും അമ്മയുടെയും പിണക്കം മാറിയിട്ടില്ല എന്ന് ഷോയിൽ പറഞ്ഞതിന് പിന്നാലെ ആയിരുന്നു മറ്റു മത്സരാർത്ഥികൾ ചേർന്ന് ദർശനയുടെ അച്ഛനെയും അമ്മയെയും ഷോയിൽ എത്തിച്ചത്. സംവിധായകൻ ജോണി ആന്റണിയും, ഹരി പത്തനാപുരവും എല്ലാവരും ചേർന്ന് ദര്‍ശനയുടെ അച്ഛനെയും അമ്മയെയും കണ്ട് പിണക്കങ്ങള്‍ മാറ്റുകയായിരുന്നു. ഷോയിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്.

  Read more about: actress
  English summary
  Serial Actress Darshana Das Says She Sometimes Wonder How Damn Lucky She Is In Latest Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X