വേദന വന്നപ്പോൾ പ്രസവിക്കാനായെന്ന് കരുതി; ആശുപത്രിയിൽ ആണെന്ന ഫീലോന്നുമില്ല!, വിശേഷങ്ങളുമായി ദേവികയും വിജയും
ആശുപത്രിയിൽ നിന്നുള്ള പുതിയ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ദേവികയും വിജയ്യും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. സിനിമകളിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ദേവികയ്ക്ക് ആരാധകർ ഏറെയാണ്. അതുപോലെ തന്നെയാണ് മുൻപ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധ നേടിയിട്ടുള്ള വിജയ് മാധവിന്റെ കാര്യവും.
സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
മഴവിൽ മനോരമയിലെ രാക്കുയിൽ എന്ന സീരിയലിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ദേവികയുടെ വിവാഹം. രാക്കുയിലിൽ ഗാനം ആലപിക്കാനായി വന്നതായിരുന്നു വിജയ്. മുൻപ് പരിചയക്കാരായിരുന്നെങ്കിലും ആ ബന്ധം നല്ല സൗഹൃദമായി മാറുന്നത് അതിന് ശേഷമാണ്.
പിന്നീടാണ് ഇരുവരും വിവാഹിതരാകുന്നതിനെ കുറിച്ച് ചിന്തിച്ചത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. അതിന് ശേഷമാണ് ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്. വിശേഷമായത് മുതൽ ഓരോ കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

ലളിതമായി നടത്തിയ വളകാപ്പ് ചടങ്ങും മറ്റേർണിറ്റി ഫോട്ടോ ഷൂട്ടുമെല്ലാം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസവത്തിനായി ദേവികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്നും നിരന്തരം വിലോഗുമായി ഇരുവരും എത്തുന്നുണ്ട്.
ആശുപത്രിയില്‍ അഡ്മിറ്റായാലും വ്‌ളോഗ് മുടക്കരുതെന്ന് നേരത്തെ തന്നെ ആരാധകർ ഇവരോട് അഭ്യർത്ഥിച്ചിരുന്നു. മാഷ് വിശേഷങ്ങളെല്ലാം പങ്കിടണമെന്ന് ദേവികയും വിജയിനോട് പറഞ്ഞത്. ആ സമയത്തെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് അതെല്ലാം ചെയ്യാമെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്.
പ്രസവത്തിനായി പിആര്‍എസ് ആശുപത്രിയിലാണ് ദേവികയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. വേദന വന്നതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് വന്നത്. ഇന്ന് തന്നെ ഡെലിവറി കഴിയുമെന്നാണ് വിചാരിച്ചത്. ആയിട്ടില്ല, സമയമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. റൂമില്‍ പോയി റെസ്റ്റ് ചെയ്‌തോളൂ, സമയമാവുമ്പോള്‍ വിളിക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ബൈസ്റ്റാന്‍ഡറായി മാഷ് തന്നെയാണ് കൂടെയുള്ളത്. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ വേണം. പാട്ട് കേട്ട് എന്തിനാണ് കരയുന്നതെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. ക്യാമറയുള്ളത് കൊണ്ട് കരയില്ലെന്നൊക്കെ ഞാന്‍ കരുതിയിരുന്നു. എന്നാലും കരഞ്ഞുപോയി.
ഞാന്‍ പറഞ്ഞതല്ലേ കരയരുതെന്ന്, കേട്ടില്ലല്ലോ എന്നായിരുന്നു വിജയ് അപ്പോൾ പറയുന്നുണ്ട്. ആ പാട്ട് കുട്ടിക്കും ഭയങ്കര ഇഷ്ടമായിട്ടുണ്ട്. നല്ല മൂവേമെന്റൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാട്ടുപാടിയുറക്കാം ഞാന്‍ എന്ന ഗാനം വിജയ് പാടിയപ്പോഴായിരുന്നു ദേവിക കരഞ്ഞത്. ഇതിന്റെ വീഡിയോ ഇവർ പങ്കുവച്ചിരുന്നു.
കരയില്ലെങ്കിലേ പാടുന്നുള്ളൂ എന്ന് വിജയ് പറഞ്ഞെങ്കിലും രാജാവായ് തീരും എന്ന വരി വന്നപ്പോള്‍ ദേവിക പൊട്ടിക്കരയുകയായിരുന്നു. ആശുപത്രി വിശേഷങ്ങളൊക്കെ പുതിയ വീഡിയോയിൽ താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

ആശുപത്രിയില്‍ നിന്നും നോക്കിയാല്‍ ആറ്റുകാല്‍ അമ്പലം കാണാം. ശരിക്കും പറഞ്ഞാല്‍ ഇപ്പോൾ ആശുപത്രി ആണെന്ന ഫീലേ ഇല്ല, അമ്പലത്തില്‍ ഇരിക്കുന്ന ഫീലാണ്, എപ്പോഴും പാട്ടൊക്കെ കേള്‍ക്കുന്നുണ്ട്. പൊങ്കാലയല്ലേ, പുറത്തൊക്കെ നല്ല തിരക്കാണ് എന്നും ഇവർ പറയുന്നുണ്ട്.
അതേസമയം, നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി കമന്റ് ചെയ്തിരിക്കുന്നത്. ആരോഗ്യമുള്ളൊരു കുഞ്ഞിനെ ലഭിക്കട്ടെ എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. വയര്‍ കണ്ടാലറിയാം പെണ്‍കുഞ്ഞാണെന്ന്, പ്രാര്‍ത്ഥനയോടെ സന്തോഷവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു. എല്ലാവിധ പ്രാര്‍ത്ഥനകളും കൂടെയുണ്ട് എന്നിങ്ങനെ ഒരുപാട് പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications