മാഷിന് ഇത്തരം കാണിച്ചു കൂട്ടലുകളിൽ വിശ്വാസമില്ല; നടക്കില്ലെന്ന് കരുതിയതാണ്; വളക്കാപ്പിനെ പറ്റി ദേവിക നമ്പ്യാർ

സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്കെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദേവിക നമ്പ്യാർ. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനാണ്.

കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ് വിജയ് മാധവ്. എങ്കിലും ദേവികയെ വിവാഹം ചെയ്ത ശേഷമാണു കൂടുതൽ പേർ വിജയെ അറിയുന്നത്.

ദേവികയുടെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോയും ആരാധകരുമായി പങ്കുവച്ചിരുന്നു

പാട്ടും അഭിനയവും വ്ലോ​ഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരദമ്പതികളാണ് ഇവർ. ഒപ്പം തങ്ങളുടെ ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലുമാണ്. എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ദേവികയുടെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോയും ആരാധകരുമായി പങ്കുവച്ചിരുന്നു.

വളരെ ലളിതമായിട്ടൊരു ചടങ്ങായിരുന്നു നടത്തിയത്. ഇതോടെ വീഡിയോ ചർച്ചയായി മാറിയിരുന്നു. എന്തുകൊണ്ടാണ് ചടങ്ങ് വളരെ ലളിതമാക്കിയത് എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. ഇപ്പോഴിതാ, അതിന് മറുപടി നൽകുകയാണ് ദേവിക. കസിൻ ചേച്ചി ചെയ്യാമെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ചെയ്തതായിരുന്നു എന്നാണ് ദേവിക പറഞ്ഞത്. സമയം മലയാളത്തിനോട് ആയിരുന്നു ദേവികയുടെ പ്രതികരണം.

രസം കൊണ്ട് ആളുകൾ ചെയ്യുന്നതാണ്

വളക്കാപ്പ് ചടങ്ങ് ലളിതമാക്കാൻ അങ്ങനെ കാരണം ഒന്നുമില്ല. മലയാളികൾക്ക് ഇടയിലുള്ള ആചാരമല്ലിത്. യൂട്യൂബിലും മറ്റും കണ്ടിട്ട് ഒരു രസം കൊണ്ട് ആളുകൾ ചെയ്യുന്നതാണ് ഇപ്പോൾ. നമ്മുടെ കൾച്ചറിൽ ഏഴാം മാസം പെണ്ണിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുക എന്ന് മാത്രമാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോസും ഒക്കെ കാണുമ്പോൾ എനിക്കും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.

ഞാൻ മാഷിനോട് പറഞ്ഞപ്പോൾ ഇല്ലാത്ത ഒരു ആചാരം എന്തിനാണ് എന്ന നിലപാടിലായിരുന്നു മൂപ്പർ. മാഷിന് ഇത്തരം കാണിച്ചു കൂട്ടലുകളിൽ വിശ്വാസം ഉള്ള ആളല്ല. ഏഴാം മാസം കൂട്ടി കൊണ്ട് പോയിട്ട് അവിടെ വച്ചിട്ട് വളക്കാപ്പ് ചടങ്ങുകൾ ചെയ്യാം എന്ന് കരുതിയിരുന്നു. പക്ഷെ ചില ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞില്ലെന്ന് ദേവിക പറയുന്നു.

ഒൻപതാം മാസം തുടങ്ങി

ആൾക്കാരെ ബോധിപ്പിക്കാൻ അല്ലെങ്കിൽ വ്‌ളോഗിന് വേണ്ടി ഇല്ലാത്ത കാര്യം എന്തിന് ചെയ്യണം എന്ന മാഷിന്റെ നിലപാട് ശരിയാണെന്ന് എനിക്കും തോന്നി. ഇപ്പോൾ ഒൻപതാം മാസം തുടങ്ങി. മാഷിന്റെ പെങ്ങൾ ഖത്തറിൽ ആണ്. പുള്ളികാരിക്ക് ബേബി ഷവറും, വളക്കാപ്പും ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ വരാൻ കഴിഞ്ഞില്ല.

ഈ ചടങ്ങില്ലല്ലോ ചേച്ചി എന്നാണ് മാഷ് പറഞ്ഞത്

തീർത്തും അപ്രതീക്ഷിതമായിട്ടാണ് എന്റെ ചേച്ചി (കസിൻ) ഹൈദരാബാദിൽ നിന്നും വന്നത്. അപ്പോൾ ഇത് ചെയ്താലോ എന്ന് ചേച്ചി ചോദിച്ചു, നമ്മൾക്ക് ഈ ചടങ്ങില്ലല്ലോ ചേച്ചി എന്നാണ് മാഷ് പറഞ്ഞത്. പക്ഷെ ഹൈദരാബാദിലും ചെന്നൈയിലും ഇത്തരം ചടങ്ങുകൾ ഉണ്ട്. ഒമ്പത് തരം റൈസ് ഒരുക്കും, പിന്നെ കുപ്പിവള ഇടും എന്നൊക്കെ ചടങ്ങിനെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ നമ്മളും എക്സൈറ്റഡ് ആയി.

ഒരിക്കലും നടക്കും എന്ന് കരുതിയിരുന്നില്ല

ചേച്ചി പോകുന്ന ദിവസം ഞാൻ ഹോസ്പിറ്റലിൽ പോയി വന്നപ്പോഴേക്കും ചേച്ചി എല്ലാം റെഡിയാക്കി വച്ചിരുന്നു. അങ്ങനെ പെട്ടെന്ന് ഒരു പത്തു മിനിറ്റിൽ നടന്ന ചടങ്ങാണ് വീഡിയോ ആയി ഇട്ടത്. ഒരിക്കലും നടക്കും എന്ന് കരുതിയിരുന്നില്ല. പക്ഷെ ആഗ്രഹിച്ച ഒരു കാര്യം നടന്നപ്പോൾ ഒരുപാട് സന്തോഷമായി. ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു എങ്കിലും ഇത്രയും സിംപിൾ ആയി നടന്നതിൽ അതിലേറെ സന്തോഷം.

ഒരിക്കലും ഒരു വ്‌ളോഗ് എടുക്കണം എന്ന് ഒരിക്കലും കരുതിയതല്ല. പക്ഷെ ഇതെല്ലാം ചെയ്തു വച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി മാഷ് ഷൂട്ട് ചെയ്തതാണ് അത്. കുറെ ആളുകൾ നല്ല അഭിപ്രായം പറഞ്ഞപ്പോൾ സന്തോഷമായെന്നും ദേവിക പറഞ്ഞു.

More from Filmibeat

Read more about: devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X