For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്; വിജയ് മാധവിന്റെ കുറിപ്പ് വൈറൽ

  |

  സിനിമയിൽ നിന്നും സീരിയലിലേക്കെത്തിയ നടിയാണ് ദേവിക നമ്പ്യാർ. ഇന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു നടിയുടെ വിവാഹം. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവാണ് നടിക്ക് താലിചാർത്തിയത്.

  മഴവിൽ മനോരമയിലെ രാക്കുയിലിൽ എന്ന സീരിയലിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം. രാക്കുയിലിൽ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. അഭിനയം പോലെ അത്ര കംഫർട്ട് അല്ലെങ്കിലും വിജയിനൊപ്പം ഗാനം ആലപിച്ചിരുന്നു ദേവിക. പരമ്പരയിൽ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.

  Also Read: ആ തീരുമാനം എളുപ്പമായിരുന്നില്ല, സമയമെടുത്ത് ആലോചിച്ച ശേഷമാണ്; സീരിയലിലേക്ക് വന്നതിനെക്കുറിച്ച് മിത്ര കുര്യൻ

  അതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുകയാണെന്നുള്ള വിശേഷങ്ങളും പുറത്തുവന്നത്. ഗുരുവായൂരിൽ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതൽ ദേവികയും വിജയ് മാധവും പരിചയക്കാരായിരുന്നു. നല്ല സുഹൃത്തുക്കളുമാണ്. എന്നാൽ ആ സൗഹൃദം വലുതായതും ഇഷ്ടത്തിലേക്ക് മാറിയതും ലോക്ക്ഡൗൺ കാലഘട്ടത്തിലാണ്.

  വിജയ് മാധവ് നടത്തിയിരുന്ന യോഗ കേന്ദ്രത്തിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവികനമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം മനസിലാക്കുകയും സമാന ചിന്താഗതിക്കാരായ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വീട്ടുകാരുടെ സമ്മത പ്രകാരമായിരുന്നു വിവാഹ നിശ്ചയവും വിവാഹവുമെല്ലാം. ഇപ്പോഴിതാ, വിജയ് മാധവ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

  Also Read: പറഞ്ഞ വാക്ക് പാലിക്കണമെന്ന് റോബിനോട് സൂരജ്; ഒടുവില്‍ ആ തമ്മില്‍ത്തല്ല് സംസാരിച്ച് ഒത്തുതീര്‍പ്പാക്കി

  വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ദേവികയ്ക്ക് ഒപ്പമുള്ള പഴയ ഒരു ചിത്രത്തോട് പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ ദേവിക നമ്പ്യാർ തന്റെ ഭാര്യയായി മാറുമെന്ന് താൻ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല എന്നാണ് വിജയ് മാധവ് കുറിക്കുന്നത്. വിജയുടെ കുറിപ്പ് ഇങ്ങനെ.

  'ഞങ്ങളുടെ വിവാഹ നിച്ഛയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു, എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ൽ ഒരു വാലെന്റൈൻസ് സ്പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം വളരെ അപ്രവചനാതീതമാണ്', വിജയ് മാധവ് കുറിച്ചു.

  Also Read: സ്വാസികയെ ഉമ്മ വെക്കാന്‍ തയ്യാറായില്ല, വഴക്കിട്ട് നടി; ഹിറ്റ്‌ലര്‍ വിടാനുള്ള കാരണം ആരോടും പറഞ്ഞിട്ടില്ല

  Recommended Video

  Vijay Madhav Devika Nambiar Wedding Video

  സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

  Read more about: serial actress
  English summary
  Serial Actress Devika Nambiar's husband Vijay Madhav's facebook post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X