ഡിവൈനെ ഞെട്ടിച്ച് ഡിംപിളിന്റെ സർപ്രൈസ്; സ്വഭാവത്തിലാണ് കാര്യം, നാത്തൂന് കണ്ണ് കിട്ടാതിരിക്കട്ടെയെന്ന് ആരാധകർ!
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഡിംപിള്‍ റോസ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ റോസ് പിന്നീട് മിനിസ്‌ക്രീനിലെ സജീവ താരമാവുകയായിരുന്നു. നിരവധി പരമ്പരകളിൽ ഡിംപിൾ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് നടി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡിംപിൾ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്.
യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം ഡിംപിൾ പങ്കുവയ്ക്കാറുണ്ട്. അമ്മ ഡെന്‍സി ടോണിയും ഡോണിന്റെ ഭാര്യ ഡിവൈനുമെല്ലാം യൂട്യൂബിൽ സജീവമാണ്. പാച്ചു എന്ന് വിളിക്കുന്ന ഡിംപിളിന്റെ മകനും വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഡിംപിളും കുടുംബവും. അതിനിടെ താരത്തിന്റെ പുതിയൊരു വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

നാത്തൂന് നൽകിയ സർപ്രൈസിനെ കുറിച്ചാണ് ഡിപിളിന്റെ പുതിയ വീഡിയോ. ഫ്രൂട്ട്‌സും ബേക്കറി പലഹാരങ്ങളും സ്വീറ്റ്‌സുമൊക്കെ വാങ്ങി ഡിവൈനെ ഞെട്ടിക്കുകയായിരുന്നു ഡിംപിള്‍. വീട്ടിലേക്ക് വരുമ്പോഴെല്ലാം ഡിവൈന് ഇഷ്ടമുള്ള സാധനങ്ങള്‍ കൊണ്ടുപോകാറുണ്ട്. പുള്ളിക്കാരിക്ക് ഇപ്പോള്‍ സ്വീറ്റ്‌സൊക്കെ ഭയങ്കര ഇഷ്ടമാണെന്നാണ് ഡിംപിൾ പറയുന്നത്. സർപ്രൈസ് ഒപ്പിക്കാനായി സാധനങ്ങൾ വാങ്ങുന്നതൊക്കെ ഡിംപിൾ കാണിക്കുന്നുണ്ട്.
അച്ഛനൊപ്പമാണ് ഡിംപിൾ സാധങ്ങൾ വാങ്ങാൻ ഇറങ്ങിയത്. പാച്ചു താൻ ഇറങ്ങുന്നത് കണ്ടു, അതുകൊണ്ടാണ് ഡാഡിയേയും കൂടെക്കൂട്ടിയത്. കണ്ടില്ലായിരുന്നെങ്കില്‍ അവനെ കൊണ്ടുവരില്ലായിരുന്നു എന്നാണ് ഡിംപിൾ പറയുന്നത്. പുറത്ത് പോകുന്നതിനെ കുറിച്ചൊന്നും ഡിവൈനോട് പറഞ്ഞിരുന്നില്ല. സാധനങ്ങൾ വാങ്ങി തിരികെ വന്ന് ഹോളിൽ മനോഹരമായി അറേഞ്ച് ചെയ്യുകയായിരുന്നു ഡിംപിൾ. ഒരു തട്ടിലായി ഫ്രൂട്ട്‌സും താഴെയായി സ്വീറ്റ്സും ഒരുക്കി.
ഇതെന്താണ് സംഭവമെന്നായിരുന്നു ഇറങ്ങി വന്ന ഡിവൈന്‍ ചോദിച്ചത്. സർപ്രൈസ് കണ്ട് സന്തോഷത്തിൽ കണ്ണു പൊത്തുന്നുണ്ടായിരുന്നു ഡിവൈൻ. താഴെ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് എന്നോട് താഴേക്ക് വരാന്‍ പറഞ്ഞതെന്ന് ഡിവൈൻ പറഞ്ഞു. പറയാതെയുള്ള സര്‍പ്രൈസായതിനാല്‍ എല്ലാവരും നല്ല കോലത്തിലാണ്. പൊളിയാതെ സര്‍പ്രൈസ് കൊടുക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഡിംപിൾ പറഞ്ഞു.
അതേസമയം, വീഡിയോ ഒക്കെ എടുക്കുന്ന കാര്യം നേരത്തെ പറയണ്ടേ, അതനുസരിച്ച് നല്ല കോലത്തില്‍ വന്നേനെ എന്നാണ് ഡിവൈൻ പറഞ്ഞത്. പൊതുവെ ഫ്രോക്കിലാണ് എല്ലാവരും ഡിവൈനെ കാണാറുള്ളത്. മുടിയൊക്കെ അഴിച്ചിട്ട് കൈയ്യില്‍ ഫോണുമായാണ് വീഡിയോകളില്‍ ഡിവൈന്‍ വരാറുള്ളത്. എന്നാൽ ഇത്തവണ വീട്ടിൽ ഇടുന്ന നൈറ്റി ആയിരുന്നു വേഷം. മുടിയൊക്കെ കെട്ടി വീട്ടിലെ സാധാരണ വേഷത്തിലായിരുന്നു താരം.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇതുപോലൊരു നാത്തൂനെ കിട്ടിയതില്‍ ഡിവൈന്‍ ഭാഗ്യവതിയാണെന്നായിരുന്നു ഒരു കമന്റ്. ഡ്രസിംഗില്‍ അല്ല സ്വഭാവത്തിലാണ് കാര്യം. ഇത് ശരിക്കും നല്ലൊരു സര്‍പ്രൈസായി. ആ ചേച്ചിയേയും രണ്ടുപേരും കൂടെക്കൂട്ടി, അത് നല്ല കാര്യമായി. ഡിംപിളും ഡിവൈനും ഒന്നിച്ചുള്ള വീഡിയോ കാണാന്‍ ഇഷ്ടമാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി യൂട്യൂബിൽ സജീവമാണ് ഡിംപിൾ. കുടുംബവിശേഷങ്ങൾക്ക് പുറമെ ബ്യൂട്ടി ടിപ്‌സും ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോകളും യാത്രാ വിശേഷങ്ങളുമെല്ലാം ഡിംപിൾ പങ്കുവയ്ക്കാറുണ്ട്. രണ്ടരലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സ് ആണ് ഡിംപിളിന്റെ ചാനലിൽ ഉള്ളത്.


Click it and Unblock the Notifications