'കുഞ്ഞിന്റെ നില ഗുരുതരമാണ്! അവന്റെ വിഷമം കണ്ടിട്ട് സഹിക്കാൻ വയ്യ, എന്ത് ചെയ്യാനാകും...': പ്രിയയുടെ അച്ഛൻ

മലയാള സീരിയൽ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ നടി പ്രിയയുടെ വിയോഗ വാർത്ത വന്നത്. നടി രഞ്ജുഷ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പോലും സാധിക്കും മുമ്പാണ് സീരിയല്‍ ലോകത്തിന് മറ്റൊരാളെ കൂടി നഷ്ടമാകുന്നത്. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ പ്രിയ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്. നടി എട്ട് മാസം ഗർഭിണി ആയിരുന്നതും ആ വിയോഗത്തിന്റെ വേദന ഇരട്ടിയാക്കി.

ചെറുപ്പം മുതൽ അഭിനയത്തിൽ സജീവമായിരുന്നു പ്രിയ. നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് പഠനവും വിവാഹവുമായി ബന്ധപ്പെട്ട് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ചൈനയിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലെ ഗൈനക്കോളജി ഡിപ്പാർട്മെന്റിൽ പ്രിയ ജോലിയിൽ പ്രവേശിക്കുന്നത്.

Dr Priya

ഇതേ ഹോസ്പിറ്റലിൽ വെച്ചാണ് പ്രിയയുടെ മരണവും. ഇതിനിടെ സിസേറിയനിലൂടെ പുറത്തെടുത്ത പ്രിയയുടെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് ഡോക്ടർമാർ. അതിനിടെ പ്രിയയുടെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടിയുടെ അച്ഛൻ. കഴിഞ്ഞ ദിവസം ഡയേറിയയെ തുടർന്നാണ് പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നെന്നും അച്ഛൻ ഫില്മിബീറ്റ്‌ മലയാളത്തോട് പറഞ്ഞു.

'രണ്ടുദിവസം മുൻപാണ് മോൾക്ക് ഇത് സംഭവിക്കുന്നത്. ആശുപത്രിയിൽ ചെന്ന സമയം ഡയേറിയ കൂടി വന്നു. അതിൽ നിന്നും ആരോഗ്യം വഷളായി. പിന്നെ ഓപ്പറേഷൻ ചെയ്തു, കുഞ്ഞിനെ എടുത്തു. പക്ഷേ ആള് അപ്പോഴേക്കും മരിച്ചു. എട്ടാം മാസമായിരുന്നു, 31 ആഴ്ച കഴിഞ്ഞിരുന്നു. പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ഇങ്ങനെ ഒക്കെയായി. ഇതിൽ ആരെയും പഴിക്കാനുമില്ല', അച്ഛൻ പറഞ്ഞു.

'ആശുപത്രിയുടെ അനാസ്ഥ എന്നൊന്നും നമ്മൾ പറയില്ല. മോൾ ഇവിടെ തന്നെ ജോലി ചെയ്തിരുന്ന ആളാണ്‌. ഗൈനക്കോളജിസ്റ്റ് ആയിരുന്നു. സീനിയർ ഡോക്ടറുടെ കീഴിൽ ആണ് പ്രാക്ടീസ് ചെയ്തത്. അവളോട് ഇവിടെ എല്ലാവർക്കും നല്ല സ്നേഹം ആയിരുന്നു. എവിടെയോ എന്തോ, ഇങ്ങനെ ആയിപ്പോയി. കുഞ്ഞിന്റെ സിറ്റുവേഷൻ വളരെ മോശം എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്', അച്ഛൻ കൂട്ടിച്ചേർത്തു.

കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാൽ വല്ല മാറ്റവും ഉണ്ടാകുമോ എന്ന ചോദ്യത്തിന്, കുറവാണെന്നാണ് ആശുപത്രിക്കാർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 'വിവാഹശേഷമാണ് മോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. മോൾ പഠിക്കുകയായിരുന്നു. എംഡി പഠിക്കുകയിരുന്നു. അത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൾ. എന്ത് ചെയ്യാനാകും, നഷ്ടപ്പെട്ടുപോയില്ലേ, ഒരു മോളാണ്', അച്ഛൻ വികാരഭരിതനായി.

Dr Priya

അവളുടെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്. അവന്റെ വിഷമം കണ്ടിട്ട് നമ്മൾക്ക് സഹിക്കാൻ വയ്യ എന്നും പ്രിയയുടെ അച്ഛൻ പറഞ്ഞു. ശരവണൻ ആണ് പ്രിയയുടെ ഭർത്താവ്. വിവാഹശേഷം സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ സംഘടിപ്പിച്ച പരിപാടിയിൽ പ്രിയക്കൊപ്പം ശരവണൻ എത്തിയിരുന്നു. അതേസമയം നടൻ കിഷോർ സത്യ ആണ് പ്രിയയുടെ വിയോഗ വാർത്ത ആരാധകരെ അറിയിച്ചത്.

'മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോക്ടര്‍ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവി ലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു', എന്നാണ് കിഷോര്‍ സത്യ ഫേസ്‌ബുക്കിൽ കുറിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X