കല്യാണത്തിന് ഇത്രയും ആഡംബരം വേണോ എന്നൊക്കെയായിരുന്നു ചോദ്യം, നാട് നന്നാവില്ലെന്ന് തോന്നി; മനസ്സുതുറന്ന് ഗൗരി!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കൊക്കെ സുപരിചിതയാണ് നടി ഗൗരി കൃഷ്ണ. അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ പൗര്‍ണ്ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയാണ് നടി കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. പൗർണമിത്തിങ്കൾ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടിനെയാണ് ഗൗരി കൃഷ്‌ണൻ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് നവംബർ 24 ന് ആയിരുന്നു നടിയുടെ വിവാഹം. ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മനോജ് പേയാട് തിരുവനന്തപുരം സ്വദേശിയാണ്. അഭിനയത്തോടൊപ്പം വ്ലോഗറായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വലിയ രീതിയിലാണ് വൈറലായി മാറിയത്. സീരിയൽ ആരാധകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിവാഹം കൂടിയായിരുന്നു ഇത്.

മലയാള സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ മുഴുവൻ ഗൗരിയുടേയും മനോജിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതേസമയം, വിവാഹ ചടങ്ങുകളുടെ വീഡിയോകളും മറ്റും പുറത്തു വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഗൗരിക്ക് എതിരെ ഉയർന്നു വന്നത്. പലതും അനാവശ്യ വിവാദങ്ങളിലേക്കും നീങ്ങിയിരുന്നു. ഇതിനെല്ലാം മറുപടിയുമായും താരങ്ങൾ എത്തിയിരുന്നു.
ഇപ്പോഴിതാ, വിവാഹ സമയത്ത് ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും മറ്റും വീണ്ടും മനസ് തുറക്കുകയാണ് ഗൗരി കൃഷ്ണൻ. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിലാണ് നടി ഇതേ കുറിച്ചൊക്കെ വീണ്ടും സംസാരിക്കുന്നത്. പരിപാടിയുടെ പ്രോമോ വീഡിയോയിൽ നിന്നുള്ള ഭാഗങ്ങളാണ് വൈറലായി മാറുന്നത്. വിശദമായി വായിക്കാം.
കല്യാണ സമയത്ത് ഫോട്ടോഗ്രാഫര്‍മാരും മീഡിയക്കാരും ചുറ്റും നിന്നതിനാല്‍ സദസില്‍ ഇരിക്കുന്നവര്‍ക്ക് കെട്ട് കാണാൻ ആവുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരോട് മാറി നില്‍ക്കാന്‍ പറഞ്ഞത്. കല്യാണ പന്തലിൽ ഞാന്‍ നാണിച്ചില്ല, സംസാരിച്ചു, എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കുന്നത്, ഈ പെണ്ണിനെന്താ കാരണവന്‍മാരില്ലേ എന്നൊക്കെ ആയിരുന്നു ഓരോരുത്തരുടെ ചോദ്യങ്ങള്‍. അച്ഛനേയും അമ്മയേയും കടത്തിലാക്കി എന്തിനാണ് ഇത്രയധികം ആഡംബരം എന്ന് ചോദിച്ചവരും ഉണ്ടെന്ന് ഗൗരി ഷോയിൽ പറയുന്നുണ്ട്.
ഈ വക ചോദ്യങ്ങൾ ഉന്നയിച്ചവരില്‍ കൂടുതൽ പേരും സ്ത്രീകളാണ്. എന്നാണ് ഈ നാട് നന്നാവാന്‍ പോവുന്നതെന്ന് താൻ അപ്പോള്‍ ഓര്‍ത്തു എന്നും ഗൗരി പറയുന്നത് പ്രോമോയിൽ കാണാം. അതേസമയം, ഒരാള്‍ അനുവാദം ചോദിക്കാതെ ഫോട്ടോ എടുത്തതിനെക്കുറിച്ചും ഗൗരി കൃഷ്ണ സംസാരിക്കുന്നുണ്ട്.
നിങ്ങള്‍ ഫോട്ടോ എടുക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പിന്നെയും ക്ലിക്ക് ചെയ്യുകയായിരുന്നു. അതോടെ ഞാന്‍ ഫോണ്‍ പിടിച്ച് വാങ്ങി. അയാളുടെ കൈയ്യില്‍ ചോറ്റുപാത്രം അങ്ങനെ എന്തോ ഉണ്ടായിരുന്നു. അതുവെച്ച് എന്റെ കവിളിലേക്ക് ആഞ്ഞടിച്ചെന്നും ഗൗരി പറയുന്നുണ്ട്.

സീരിയൽ ലൊക്കേഷനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്. അവര്‍ പ്രതീക്ഷിച്ച എന്തോ എന്നില്‍ നിന്നും കിട്ടാത്തത് കൊണ്ടാവാം. ആ സീരിയലിലെ ഒരു വ്യക്തി രാത്രി ഒരു മണിക്ക് തന്നെ വിളിക്കുന്ന സാഹചര്യമുണ്ടായെന്നും കോസ്റ്റിയൂംസ് ഒക്കെ എടുത്തെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും ഗൗരി ഷോയിൽ പറയുന്നുണ്ട്.
അതേസമയം, വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് ഗൗരി. പിഎസി ഒരുക്കങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യൂട്യൂബിൽ സജീവമായിരിക്കും എന്നുമാണ് ഗൗരി വിവാഹ ശേഷം പറഞ്ഞത്.


Click it and Unblock the Notifications











