'ആഡംബരം കാണിക്കാനല്ല, എന്റെ സന്തോഷത്തിനായി ചെയ്തതാണ്!'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഗൗരിയും മനോജും

അടുത്തിടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗൗരി കൃഷ്ണന്‍ വിവാഹിതയായത്. ഗൗരി പ്രധാന വേഷത്തിൽ എത്തിയ പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജിനെയാണ് വിവാഹം ചെയ്തത്. നവംബർ 24 ന് കോട്ടയത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയൽ മേഖലയിലുള്ള പ്രമുഖരും സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. വലിയ രീതിയിൽ മീഡിയ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ പ്രേക്ഷകർ എല്ലാം ചടങ്ങുകൾ ലൈവായി കണ്ടിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഗൗരി നേരിട്ടത്. നടിയുടെ മേക്കപ്പിനെയും ആഭരണങ്ങളെയും ഒപ്പം കല്യാണ ദിവസത്തെ പെരുമാറ്റത്തെയെല്ലാം കുറ്റപ്പെടുത്തി നിരവധി പേർ രംഗത്ത് എത്തുകയുണ്ടായി. വിവാഹം കഴിഞ്ഞ് നൽകിയ ആദ്യ അഭിമുഖത്തിൽ തന്നെ ഇതിനെല്ലാമുള്ള മറുപടിയും ഗൗരിയും മനോജും നൽകിയിരുന്നു.

കല്യാണം കഴിഞ്ഞുള്ള ആദ്യ വീഡിയോ

ഇപ്പോഴിതാ, തങ്ങളുടെ യൂട്യൂബ് ചാനലിലെ ക്യൂ ആൻഡ് എയിലൂടെയും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഗൗരിയും മനോജും. കല്യാണം കഴിഞ്ഞുള്ള ആദ്യ വീഡിയോ ആണ്. തിരക്കൊക്കെ ഒതുങ്ങിയത് ഇപ്പോഴാണ്. കുറച്ചു ചോദ്യങ്ങൾ ഉണ്ട്. പലതിനും അഭിമുഖങ്ങളിൽ നിന്ന് മറുപടി കിട്ടിയെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ബാക്കി ചോദ്യങ്ങൾക്ക് ഞങ്ങൾ പറ്റുന്നത് പോലെ മറുപടി നൽകാമെന്ന് പറഞ്ഞാണ് ഗൗരി വീഡിയോ ആരംഭിക്കുന്നത്.

ഗൗരിയുടെ പൊട്ടിച്ചിരി ഇഷ്ടമാണോ

ഗൗരിയോടും മനോജിനോടുമായും ചോദ്യങ്ങൾ ആരാധകർ ചോദിച്ചിട്ടുണ്ട്. ഗൗരിയുടെ പൊട്ടിച്ചിരി ഇഷ്ടമാണോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇഷ്ടമാണ് എന്നായിരുന്നു മനോജിന്റെ മറുപടി. സന്തോഷിക്കുമ്പോൾ ആണല്ലോ ചിരിയുണ്ടാവുക അത് എന്നും നിലനിൽക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിവാഹശേഷം ജീവിതത്തിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന് സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് മനോജ് പറഞ്ഞത്.

സാർ എന്ന് വിളിക്കുമ്പോൾ ഗ്യാപ്

ഒരുപാട് സ്വഭാവ ഗുണങ്ങൾ ഉള്ള ഗൗരിയിൽ മനോജിന് ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എല്ലാ കാര്യങ്ങളും ഓപ്പണായി പറയുകയും കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. സജഷൻസ് എടുക്കും. അതൊക്കെ ഇഷ്ടമുള്ള സ്വഭാവമാണെന്നാണ് മനോജ് പറഞ്ഞത്. ആവശ്യമില്ലാതെ ശുണ്ഠി കാണിക്കുന്നതാണ് ഇഷ്ടമില്ലാത്ത സ്വഭാവമായി ചൂണ്ടിക്കാട്ടിയത്.

മനോജിന് നല്ല വ്യക്തിത്വമാണ് അതുപോലെ സ്ത്രീകളോട് നല്ല ബഹുമാനമാണ് അതാണ് മനോജിൽ കൂടുതൽ ഇഷ്ടമുള്ള കാര്യമായി ഗൗരി പറഞ്ഞത്. സാർ എന്ന് വിളിക്കുമ്പോൾ ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട്. അത് മാറ്റി വരുകയാണെന്നും രണ്ടുപേരും ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. വലിയ കല്യാണ സങ്കൽപ്പങ്ങൾ ഒന്നും തങ്ങൾക്ക് ഉണ്ടായിരുന്നില്ല. ആഗ്രഹിച്ച രീതിയിൽ തന്നെ ആയിരുന്നു വിവാഹമെന്നും ഇരുവരും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വലിയ മേക്കപ്പോ കാര്യങ്ങളോ ഇഷ്ടമില്ല

മേക്കപ്പ് ഒന്നും ഇഷ്ടമില്ലാഞ്ഞിട്ടും വിവാഹത്തിന് അങ്ങനെ അണിനൊരുങ്ങിയത് എന്താണെന്ന ചോദ്യത്തിന് മനോജാണ് ആദ്യം മറുപടി നൽകിയത്. വലിയ മേക്കപ്പോ കാര്യങ്ങളോ ഇഷ്ടമില്ലാത്ത ആളാണ് ഗൗരി പക്ഷെ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ അല്ലെ ഇങ്ങനെ അണിനൊരുങ്ങാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് അങ്ങനെ ഒരുങ്ങിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

ആഡംബരം കാണിക്കാനല്ല

ഒരു പെൺകുട്ടിക്ക് കല്യാണ ഒരുക്കം ഒരിക്കൽ അല്ലേ ഉണ്ടാവുകയുള്ളു. സിംപിൾ ആയിട്ട് ഒരുങ്ങിയിട്ട് പിന്നീട് അതിൽ ഖേദം തോന്നാൻ പാടില്ല എന്നത് കൊണ്ടാണ് അങ്ങനെ മേക്കപ്പ് ചെയ്തതെന്ന് ഗൗരിയും പറഞ്ഞു. ആഡംബരം കാണിക്കാനല്ല. പകരം എന്റെ മനസിന്റെ സന്തോഷത്തിനായി ചെയ്തതാണെന്നും നടി കൂട്ടിച്ചേർത്തു. നാല് വ്യത്യസ്ത മേക്കപ്പുകളിൽ വന്നത് മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവാണ് ആർഭാടമല്ലെന്നും പറഞ്ഞു.

മനോജ് സാർ തന്നെയാണ് ഭർത്താവായി വരേണ്ടത് എന്ന് തോന്നിയത് എപ്പോഴാണ് എന്ന ചോദ്യത്തിന് അതിന് വ്യക്തമായ ഒരു മറുപടിയില്ല എന്നായിരുന്നു ഗൗരിയുടെ ഉത്തരം. എല്ലാം സ്വാഭാവികമായി സംഭവിച്ചു പോയതാണ് എന്നാണ് ഇരുവരും പറയുന്നത്. വീണ്ടും സീരിയലിൽ കാണുമോ എന്ന ചോദ്യത്തിന് മനോജാണ് മറുപടി നൽകുന്നത്. ഇപ്പോൾ പഠിച്ച് ജോലി നേടുക എന്നതാണ്. അതിന് ശേഷം ആലോചിക്കാം എന്നാണ് പറയുന്നത്. യൂട്യൂബിൽ കഴിയുന്നത് പോലെ ആക്റ്റീവാകാൻ ശ്രമിക്കാമെന്നും ഗൗരി പറയുന്നുണ്ട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X