പ്രണയ വിവാഹമല്ല; വരനെ രഹസ്യമാക്കി വച്ചത് എന്തുകൊണ്ട്; വരനെ പരിചയപ്പെടുത്തി ഹരിത നായര്‍
മിനി സ്‌ക്രീന്‍ ലോകത്ത് വീണ്ടുമൊരു താരവിവാഹം കൂടി. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്. ഇന്നായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം നടന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്‌ക്രീനിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത.
കഴിഞ്ഞ ദിവസമാണ് ഹരിത വിവാഹിതയാകുന്നു എന്ന വാര്‍ത്ത താരം പങ്കുവെക്കുന്നത്. കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ ഹരിതയ്ക്കൊപ്പം അഭിനയിക്കുന്ന മെര്‍ഷീന നീനു, കാജല്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഹരിതയ്ക്ക് ഒരു പ്രീ എന്‍ഗേജ്‌മെന്റ് പാര്‍ട്ടി ഒരുക്കിയിരുന്നു. അതേസമയം കഴിഞ്ഞ കുറച്ചു നാളായി ഹരിത വിവാഹിതയാവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആരാണ് വരന്‍ എന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത തന്റെ വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഹരിത.

വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഹരിത വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയത്. സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്‍. ഞാന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു. ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ്. ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ക്കിടിയിലൊരു കമ്പാറ്റലിറ്റിയുണ്ടായിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന് സനോജ് പറയുന്നുണ്ട്.
തന്റെ വരനെ ഹരിത ഇത്രയും കാലം പരസ്യപ്പെടുത്തിയിരുന്നില്ല. അത് എന്തുകൊണ്ടാണെന്ന് ഹരിത പറയുന്നുണ്ട്. താനൊരു പ്രൈവേറ്റ് പേഴ്‌സണ്‍ ആണെന്നാണ് സനോജ് പറയുന്നത്. അതുകൊണ്ട് മാത്രമാണ്. പലരും വിചാരിക്കുന്നുണ്ടാകും എന്താണ് പരസ്യപ്പെടുത്താത് എന്നൊക്കെ. ഞാന്‍ ഇദ്ദേഹത്തിന്റെ പ്രൈവസിയെ മാനിക്കുന്നുവെന്ന് മാത്രം. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കുകയാണ്. കാരണം ഇപ്പോള്‍ ഇത് ഒഫീഷ്യലായിരിക്കുകയാണെന്ന് ഹരിത പറയുന്നു.
ഷാദി ഡോട്ട് കോമിലൂടെയായിരുന്നു ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യത്തെ പെണ്ണുകാണലായിരുന്നു. ആദ്യത്തെ കോണ്ടാക്ട് ആയിരുന്നു രണ്ടു പേരുടേയുമെന്ന് സനോജ് പറയുന്നു. എല്ലാം പ്രോപ്പര്‍ അറേഞ്ച് മാര്യേജ് പോലെ തന്നെയായിരുന്നു. വി ഹാവ് ടു ബി ഫോറെവര്‍ എന്ന് ഹരിത പറയുന്നു. പ്രണയ വിവാഹത്തില്‍ എന്തൊക്കെ ഉണ്ടാകുമോ അതൊക്കെ ഞങ്ങളും നേരിട്ടിട്ടുണ്ട്. അതിനാല്‍ ലവ് കം അറേഞ്ച് എന്നു വേണമെങ്കില്‍ പറയാം എന്നാണ് സനോജ് പറയുന്നു.

വളരെ സിമ്പിളാണ് ഹരിത എന്നാണ് സനോജ് റിയാന്‍ പറയുന്നത്. കല്യാണത്തിന് ശേഷം ഹരിതയില്‍ മാറ്റം വരണം എന്നു തോന്നുന്ന എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു സനോജിനോട് പിന്നാലെ ചോദിച്ചത്. ഇതുവരെ ഒന്നും കാണുന്നില്ല. എന്തെങ്കിലും വരികയാണെങ്കില്‍ പറയാമെന്നാണ് സനോജ് പറയുന്നത്. എനിക്ക് ആകെ കണ്ടീഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ വിവാഹം കഴിക്കാന്‍ വരുന്നയാള്‍ എന്റെ പ്രൊഫഷന്‍ എന്താണെന്നോ ഞാന്‍ എന്താണെന്നോ അറിഞ്ഞു കൊണ്ട് വരരുത് എന്നായിരുന്നുവെന്ന് ഹരിത പറയുന്നു.
പുള്ളിയ്ക്ക് ഇപ്പോഴും അറിയില്ല ഞാന്‍ ഏത് സീരിയലില്‍ ആണ് അഭിനയിക്കുന്നത് എന്നും എന്താണ് കഥാപാത്രം എന്നും. അതാണ് എനിക്ക് ഇഷ്ടമായത്. ലൈം ലൈറ്റിലുള്ള ആളാണെന്ന് കണ്ടല്ല സമീപിച്ചത്. ഞാന്‍ എല്ലാവരേയും പോലെ ഒരു ജോലി ചെയ്യുന്നു, അത്രയേയുള്ളൂ. അതെനിക്ക് ഇഷ്ടമായി. ഞങ്ങള്‍ പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്നവരാണെന്നും ഹരിത പറയുന്നുണ്ട്.


Click it and Unblock the Notifications