For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിങ് സെറ്റിലെ പരിചയം വിവാഹത്തിലേക്ക്; മാസം തികയാതെ കുഞ്ഞിന്റെ ജനനം, പിന്നാലെ ഇടവേള!: മീര കൃഷ്‌ണ പറയുന്നു

  |

  ഒരുകാലത്ത് മലയാള മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരമാണ് മീര കൃഷ്ണ. സ്ത്രീഹൃദയം, ദേവീമാഹാത്മ്യം, ആകാശദൂത് എന്നിങ്ങനെ നിരവധി സീരിയലുകളിലാണ് മീര തിളങ്ങിയത്. മികച്ച നർത്തകി കൂടിയാണ് താരം. ചില സിനിമകളിലും മീര അഭിനയിച്ചിട്ടുണ്ട്. 2003 ൽ മാർഗം എന്ന സിനിമയിലൂടെയാണ് മീര കൃഷ്ണ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടാണ് മിനിസ്‌ക്രീനിൽ സജീവമാകുന്നത്.

  വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മീര ഇപ്പോൾ കൂടുതലും തമിഴ് സീരിയലുകളിലാണ് അഭിനയിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന മൂന്നുമണി എന്ന പരമ്പരയാണ് നടി മലയാളത്തിൽ അവസാനമായി ചെയ്തത്. നിലവിൽ അമ്മ വേഷങ്ങളിലാണ് മീര കൂടുതലായി തിളങ്ങുന്നത്. മലയാളത്തിൽ നടിയെ ഇപ്പോൾ കാണുന്നില്ലെങ്കിലും മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന മുഖമാണ് മീരയുടേത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

  Also Read: വിജയുടെ ഡ്യൂപ്പ് ഷൂട്ടിം​ഗിനെ മരണപ്പെട്ടു!, ആ സംഭവം എന്നെ അലട്ടി; സംഭവിച്ചതിനെക്കുറിച്ച് ബാബു ഷാഹിർ

  തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ചൊക്കെയാണ് നടി സംസാരിക്കുന്നത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. വിവാഹശേഷവും മീര കൃഷ്ണ അഭിയത്തിൽ സജീവമാണ്. തമിഴ് സംവിധായകനും കൊറിയോഗ്രാഫറുമായ ശിവയാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ഷൂട്ടിൽ സെറ്റിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം. പ്രൊപ്പോസലുമായി വീട്ടിലേക്ക് വരുകയായിരുന്നു. അങ്ങനെയാണ് വിവാഹം നടന്നതെന്ന് മീര പറയുന്നു.

  വിവാഹശേഷമാണ് തമിഴ് പരമ്പരകളിലേക്ക് എത്തുന്നത്. മീര അഭിനയിച്ച തെലുങ്ക് സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ. 'ഞങ്ങളുടേത് ഒരിക്കലുമൊരു പ്രണയവിവാഹം ആയിരുന്നില്ല. ഷൂട്ടിങ് സെറ്റിൽ വെച്ച് എന്നെ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന് വീട്ടുകാർ വന്ന് മുതിർന്നവർ തമ്മിൽ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു.

  അങ്ങനെയാണെങ്കിലും ഒരു പ്രണയവിവാഹം എന്ന് പറയാം. ഒരു പെണ്ണിനെ ചെറുക്കൻ കണ്ടിഷ്ടപ്പെട്ടാൽ ആണല്ലോ വിവാഹം തീരുമാനിക്കുന്നത്, ഞങ്ങളുടെ പെണ്ണുകാണൽ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു എന്ന് മാത്രം, മീര പറഞ്ഞു. ഞങ്ങളുടെ ആദ്യത്തെ കുട്ടി ഏഴാം മാസത്തിലാണ് ജനിച്ചത്. ഇപ്പോൾ അവൻ വളരെ ആരോഗ്യവാനാണ്. പക്ഷെ ആ സമയത്ത് വീട്ടുകാർ നന്നായി നോക്കാൻ ഉപദേശിച്ചത് കൊണ്ട് അഭിനയത്തിൽനിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് മലയാളത്തിൽ നിന്നും അവസരങ്ങൾ വന്നപ്പോൾ ഭർത്താവും പിന്തുണച്ചു.

  രണ്ടാമത്തെ കുട്ടിയെ ഗർഭിണി ആയിരിക്കുമ്പോഴാണ് എന്റെ ആദ്യത്തെ തമിഴ് സീരിയലിൽ അവസരം ലഭിക്കുന്നത്. സീരിയലിലെ എന്റെ കഥാപാത്രവും ഗർഭിണി ആയിരുന്നതിനാൽ, ഗർഭകാലത്ത് തന്നെ ഷൂട്ടിംഗ് നടന്നു. കുട്ടി ജനിച്ച ശേഷം, അമ്മയായി അഭിനയിക്കാൻ അവസരമുണ്ടായി. അതിനു ശേഷം എന്റെ അമ്മ നിർബന്ധിച്ചത് കൊണ്ട് ഞാൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. രണ്ടാമത്തെ മകന് നാലര വയസ്സായപ്പോൾ ആണ് നായഗി സീരിയലിൽ അവസരം ലഭിക്കുന്നത്', മീര പറഞ്ഞു.

  Also Read: 'അമ്മയും മോനും'; പൊടിയുടെ അമ്മയെ ചേര്‍ത്ത് നിര്‍ത്തി റോബിന്‍, അടുത്ത മാസം ഫുള്‍ ഫാമിലി ഫോട്ടോ കാണാന്‍ പറ്റുമോ?

  ഭർത്താവിനെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. അദ്ദേഹം മുത്താണ്. തനിക്ക് വളരെ നല്ലൊരു സുഹൃത്താണ്. പ്രൊഫഷണലി ഒരു കൊറിയോഗ്രാഫർ ആണ്, പക്ഷെ ഇപ്പോൾ രാഘവ ലോറൻസ് സാറിന്റെ കൂടെ സംവിധാന മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്. വളരെ നല്ലൊരു ഡാൻസറാണ്. മക്കളെയും, ഭാര്യയെയും പ്രൊഫഷനെയും എല്ലാം ഒരേ പോലെ ശ്രദ്ധിക്കുന്ന ആളാണ്.

  സൂപ്പർസ്റ്റാർ രജനികാന്തിന് അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. പിന്നീടാണ് സഹസംവിധായകനാകുന്നത്. കാഞ്ചന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ തന്നെ കൊറിയോഗ്രാഫിയും ചെയ്തിട്ടുണ്ട്. മൊട്ട പയ്യാ കെട്ട പയ്യാ എന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് അദ്ദേഹമാണ്. രാഘവ ലോറൻസുമായി അടുത്ത ബന്ധമാണ് തങ്ങൾക്കെന്നും മീര കൃഷ്ണ പറയുന്നുണ്ട്.

  Read more about: serial actress
  English summary
  Serial Actress Meera Krishna Opens Up About Her Marriage, Husband And Career Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X