സ്വന്തമായി വീട് പോലുമില്ലാത്തവൾ എന്ന പരിഹാസം ഇനി വേണ്ട!, പുതിയ വീട്ടിലേക്ക് മാറിയ സന്തോഷം പങ്കുവെച്ച് മേഘ്ന

മിനിസ്ക്രീൻ പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് മേഘ്‌ന വിന്സെന്റ്. സൂപ്പർ ഹിറ്റായ ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് താരം. സീരിയലിൽ അമൃത എന്ന നാട്ടിൻ പുറത്തുക്കാരി പെൺകുട്ടിയെ അവതരിപ്പിച്ചാണ് മേഘ്‌ന ശ്രദ്ധ നേടിയത്. നിഷ്കളങ്കയായ അമൃതയുടെ മേഘ്‌ന, കുടുംബ പ്രേക്ഷകർക്ക് വീട്ടിലെ ഒരംഗത്തെ പോലെയായി മാറുകയായിരുന്നു താരം.

മോഹക്കടൽ, ഇന്ദിര, ഓട്ടോഗ്രാഫ് എന്നീ പരമ്പരകൾക്ക് ശേഷമാണ് മേഘ്‌ന ചന്ദനമഴയിൽ എത്തുന്നത്. എന്നാൽ ആ പരമ്പരയ്ക്ക് ശേഷം നടി മിനിസ്‌ക്രീനിൽ നിന്നെല്ലാം അപ്രത്യക്ഷയായി. വിവാഹം കഴിഞ്ഞതോടെ സീരിയലുകളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു മേഘ്ന. പിന്നീട് വിവാഹ മോചിതയതോടെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

വിശേഷങ്ങളൊക്കെ വ്‌ളോഗിലൂടെ മേഘ്ന പങ്കുവയ്ക്കാറുണ്ട്

അഭിപ്രായ ഭിന്നതകളെ തുടർന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ മേഘ്ന വിവാഹ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനു ശേഷം തമിഴ് പരമ്പരകളിലൂടെ ആയിരുന്നു മേഘ്‌നയുടെ തിരിച്ചുവരവ്. അധികം വൈകാതെ തന്നെ മലയാളത്തിലേക്കും മേഘ്ന എത്തി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിൽ നായികയാണ് മേഘ്‌ന ഇപ്പോൾ.

പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത് മടങ്ങി വരവിലും പഴയത് പോലെ ആരാധകരുടെ ഇഷ്ടം നേടാൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് വ്‌ളോഗിലൂടെ മേഘ്ന പങ്കുവയ്ക്കാറുണ്ട്. വീട്ടു വിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ എന്നിങ്ങനെയെല്ലാം മേഘ്‌നയുടെ വ്ലോഗിൽ കാണാം.

പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ വിശേഷങ്ങൾ

ഇപ്പോഴിതാ, മേഘ്‌ന പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ വിശേഷങ്ങളാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. കുറച്ചു നാളുകളായി കുടുംബത്തോടൊപ്പം ചെന്നൈയിൽ ആയിരുന്നു മേഘ്‌നയുടെ താമസം. ഇപ്പോൾ ചെന്നൈയില്‍ നിന്നും കേരളത്തില്‍ സെറ്റിലാവുകയാണ് മേഘ്‌ന.

അടുത്തിടെ പുതിയ വീട് വാങ്ങിയതിന്റെയും അത് മോഡി പിടിപ്പിച്ചതിന്റെയും വിശേഷങ്ങൾ മേഘ്‌ന ചാനലിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ചെന്നൈയിൽ നിന്ന് ഷിഫ്റ്റ് ചെയ്യുന്നതിന്റെ കാഴ്ചകളാണ് മേഘ്‌ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ഒരുപാട് നല്ല ഓര്‍മ്മകള്‍

ചെന്നൈയിലെ വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങളും പക്ഷിക്കൂടുമെല്ലാം മേഘ്‌ന നാട്ടിലേക്ക് കൊണ്ടുവരാനുണ്ട്. ഷിഫ്റ്റിംഗ് അത്ര എളുപ്പമുള്ള പണിയല്ലല്ലോ എന്ന് നടി പറയുന്നുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സ്ഥലമാണ് ചെന്നൈ. ജീവിതത്തിലും കരിയറിലുമെല്ലാം പുതിയ തുടക്കം കിട്ടിയത് ഇവിടെ നിന്നാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയതും. മിസിസ് ഹിറ്റ്‌ലറിലേക്ക് വന്നതുമെല്ലാം ചെന്നൈയില്‍ നിന്നാണ്.

തിരിച്ച് അങ്ങോട്ട് തന്നെ

കേരളത്തില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങളെല്ലാം വീണ്ടും തിരിച്ച് അങ്ങോട്ട് തന്നെ കൊണ്ടുവരികയാണ്. അന്ന് കൂടെയില്ലാത്ത ഹാപ്പിക്കുഞ്ഞും ഇപ്പോള്‍ എനിക്കൊപ്പമുണ്ട്. അത്യാവശ്യ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഉള്ളത് അവിടെവിടെയായി എടുത്ത് വെച്ചിട്ടുണ്ട്. ഓരോന്ന് ഓരോന്ന് എന്റെ ഇഷ്ടത്തിന് അനുസരിച്ച് സെറ്റാക്കണം. തുടങ്ങിയ വിശേഷങ്ങളാണ് മേഘ്‌ന വീഡിയോയിൽ പറയുന്നത്.

വീട് പോലും ഇല്ലാത്തവള്‍ എന്ന് വിളിച്ചവര്‍ക്ക്

അതേസമയം വീഡിയോക്ക് വരുന്ന കമന്റുകളും ശ്രദ്ധ നേടുകയാണ്. ആശംസകൾ നേർന്നു കൊണ്ടാണ് കൂടുതൽ പേരുടെയും കമന്റുകൾ. 'സ്വന്തമായി വീട് പോലും ഇല്ലാത്തവള്‍ എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ സ്വന്തമായി വീടുണ്ടാക്കി കാണിച്ച് കൊടുത്തു. ഗ്രേറ്റ് മേഘ്ന. ഇത് എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാവട്ടെ,' എന്നായിരുന്നു ഒരാളുടെ കമന്റ്.

മേഘ്‌നയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്, എല്ലാവിധ ആശംസകളും നേരുന്നു. എന്നും സന്തോഷത്തോടെ കഴിയാനാവട്ടെ എന്നും ഓരോരുത്തർ കമന്റ് ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാല്‍ അമ്മയായിരുന്നു വീട് പണികളൊക്കെ നോക്കിയതെന്ന് മേഘ്‌ന നേരത്തെ പറഞ്ഞിരുന്നു.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X