'ബിനു ചേട്ടൻ കാണിച്ച തമാശ!, അന്ന് ഞാൻ മരിച്ചു എന്നാണ് എല്ലാവരും കരുതിയത്': രശ്മി അനിൽ പറയുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രശ്മി അനിൽ. സിനിമയിലും ടെലിവിഷൻ പരമ്പരകളിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. കോമഡി ഷോകളിലൂടെയാണ് രശ്മി ശ്രദ്ധനേടുന്നത്. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ എല്ലാം രശ്മി പരിപാടികൾ ചെയ്തിട്ടുണ്ട്. കോമഡി ഷോകളിലെ രശ്മിയുടെ ചില ഡയലോഗുകൾ ഒക്കെ വൈറലായിട്ടുണ്ട്.

കുട്ടപ്പൻച്ചേട്ടന്റെ ഫോട്ടോ ഉണ്ടോ.. ഇല്ലാ എന്ന് പറയുന്ന ഡയലോഗ് പ്രേക്ഷകർ മറക്കാത്ത ഒന്നായിരിക്കും. അധ്യാപനത്തിൽ നിന്നാണ് രശ്മി അഭിനയ ലോകത്തേക്ക് എത്തിയത്. മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനകം രശ്മി നേടിയിട്ടുണ്ട്.

reshmi anil

ചെറുപ്പം മുതൽ അഭിനയത്തോടുണ്ടായിരുന്ന അടങ്ങാത്ത ആഗ്രഹമാണ് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും മിനി സ്‌ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും രശ്മിയെ എത്തിച്ചത്. മൂന്നാം ക്ലാസിലും നാലിലും ഒക്കെ പഠിക്കുമ്പോഴാണ് അഭിനയ മോഹം രശ്മിയുടെ തലക്ക് പിടിക്കുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ സ്വന്തമായി നാടക രചനയും സംവിധാനവും ചെയ്യുമായിരുന്നുവെന്ന് രശ്മി പറഞ്ഞിട്ടുണ്ട്.

മലയാള ഹാസ്യ കലാരംഗത്തുള്ളവരിൽ മുൻനിരയിൽ തന്നെയുള്ള ആളാണ് രശ്മിയും. എല്ലാവരുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആൾ കൂടിയാണ് രശ്മി. ഹാസ്യ താരം ബിനു അടിമാലിയും രശ്മിയുടെ സൗഹൃദ വലയത്തിൽ ഉള്ള ആളാണ് നിരവധി ഷോകളിൽ ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ബിനു അടിമാലിക്ക് ഒപ്പം ഷോ ചെയ്തപ്പോൾ ഉണ്ടായിട്ടുള്ള രസകരമായ സംഭവം ഓർക്കുകയാണ് രശ്മി അനിൽ. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.

'ബിനു ചേട്ടൻ നമ്മൾ എന്ത് പറഞ്ഞാലും കൗണ്ടർ അടിക്കും. സ്ക്രിപ്റ്റെല്ലാം പറഞ്ഞ് അവിടെ നിന്ന് സ്റ്റേജിലേക്ക് ചെന്നിട്ട് വായിൽ തോന്നുന്നത് എന്താണോ അത് അപ്പോൾ പറയും. അവിടെ നിന്ന് ചിരിച്ച് ഒരു വഴിയാകും. ഞാൻ എത്ര തവണ സ്റ്റേജിൽ തലകറങ്ങി വീണിട്ടുണ്ടെന്ന് അറിയാമോ. മനോരമയിൽ വെച്ചും സീ കേരളത്തിലാകെ വെച്ചും ചിരിച്ച് തലകറങ്ങി വീണു.

'ചിരിക്കുമ്പോൾ ബ്ലഡ് എല്ലാം തലയിലേക്ക് ഇരച്ചു കയറുമല്ലോ. ചിരിക്കുക എന്ന് പറഞ്ഞാൽ നമ്മൾ സൈലന്റായിട്ടാണ് ചിരിക്കുക. അപ്പോൾ നിന്ന നിപ്പിൽ തലകറങ്ങി വീഴും. അങ്ങനെ ഒരിക്കൽ ഞാൻ വീണപ്പോൾ മരിച്ചു എന്നാണ് കരുതിയത്. ഞാൻ മുന്നോട്ട് ആണ് വീണത്. ഞാൻ ഒരു അമ്മുമ്മയുടെ വേഷമാണ് ചെയ്തിരുന്നത്,'

'വടിയൊക്കെ കുത്തി കൈ ഇങ്ങനെ വിറച്ചു കൊണ്ടാണ് നടക്കുന്നത്. അപ്പോൾ ബിനു ചേട്ടൻ എന്നെ നോക്കിയിട്ട് പറഞ്ഞു, ഇതെന്താ ഗിയർ ഇട്ട് വരുന്ന അമ്മുമ്മയോ എന്ന്. എനിക്ക് അത് സഹിക്കാൻ പറ്റണില്ല. ഞാൻ ചിരിച്ചു ചിരിച്ചു അങ്ങ് വീണു. അപ്പോൾ തന്നെ എല്ലാവരും ഓടി വന്നു. എന്റെ കയ്യൊക്കെ തണുത്ത് ഇരിക്കുകയായിരുന്നു,'

resmi anil

'എല്ലാവരും എന്തോ സംഭവിച്ചിട്ടുണ്ട്, ഓഫീസിൽ കൊണ്ടുപോകണം എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് ഇതൊക്കെ കേൾക്കാം. ഉള്ളിൽ ബോധമുണ്ടല്ലോ. എനിക്ക് ഒന്നുമില്ല ഞാൻ ഇപ്പോൾ എഴുന്നേൽക്കും എന്നൊക്കെ പറയാൻ തോന്നുന്നുണ്ട്. പിന്നെ നാരങ്ങ വെള്ളം ഒക്കെ തന്ന് ഞാൻ എഴുന്നേറ്റു,'

'പിന്നെയാണ് ഞാൻ അറിയുന്നത്, പ്രൊഡ്യൂസർ ഞാൻ മരിച്ചാൽ പത്ത് 25 ലക്ഷം രൂപയെങ്കിലും കിട്ടുമെന്ന് കണക്ക് കൂട്ടിയെന്ന്. ഫ്ലോറിൽ അല്ലേ മരിച്ചത് അതുകൊണ്ട് കുടുംബമൊക്കെ കുഴപ്പമില്ലാതെ പോകുമായിരിക്കും എന്നായിരുന്നു പുള്ളിയുടെ ചിന്ത,'

'ഇതുപോലെ സീ കേരളത്തിൽ ബിനു ഏട്ടനോടൊപ്പം സ്കിറ്റ് കളിച്ചിട്ട് തല കറങ്ങി വീണു. അന്ന് ഈ പ്രൊഡ്യൂസർ അവിടെ ഉണ്ട്. ആരും നോക്കണ്ട അഞ്ച് മിനിറ്റ് കഴിയുമ്പോൾ എഴുന്നേറ്റ് പൊക്കൊളുമെന്ന വിളിച്ച് പറഞ്ഞു,' രശ്മി അനിൽ പറഞ്ഞു.

താൻ ഒരുപാട് ചിരി എന്ജോയ് ചെയ്യുന്ന ആളാണെന്നും രശ്മി പറയുന്നുണ്ട്. ചിലപ്പോൾ ഓർത്തു ഓർത്ത് ചിരിക്കും. ഉച്ചത്തിൽ ആയിരിക്കും ചിരിക്കുക. ആരെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോൾ അതിൽ എന്തെങ്കിലും കോമഡി ഉണ്ടെങ്കിലും പരിസരം മറന്ന് ചിരിച്ചുപോകുമെന്നും രശ്മി പറയുന്നു.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X