For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈഗോ, നീയോ ഞാനോ എന്ന വാശി, ദേഷ്യം; തമ്മിൽ പൊരുത്തപ്പെടാൻ സമയമെടുത്തെന്ന് ശ്രീജയുടെ ഭർത്താവ് സെന്തിൽ!

  |

  ഒരുകാലത്ത് മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടി ശ്രീജ ചന്ദ്രന്‍. നിരവധി പരമ്പരകളിലാണ് താരം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ളത്. 1995 ൽ പുറത്തിറങ്ങിയ കഥാപുരുഷൻ എന്ന സിനിമയിലുടെ ബാലതാരമായി സിനിമയിലെത്തിയ ശ്രീജ പിന്നീട് ഒരു ഘട്ടത്തിൽ സീരിയലിലേക്ക് ചുവടുമാറ്റുകയായിരുന്നു.

  തുടക്കത്തില്‍ മലയാളത്തിലാണ് സജീവമായിരുന്നതെങ്കിലും പതിയെ താരം മലയാളം ഉപേക്ഷിച്ച് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. നിലവിൽ പൂർണമായും തമിഴിൽ ആണ് ശ്രീജ അഭിനയിക്കുന്നത്. ബാലചന്ദ്രമേനോനാണ് ശ്രീജയെ മലയാള സിനിമയിൽ നായികയായി കൊണ്ടുവരുന്നത്. കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ അഭിനയിച്ചത്.

  Also Read: ചിലര്‍ കമന്റിടാറുണ്ട് ഇവര്‍ കെളവിയായപ്പോഴാണ്...; 60 ആയാലും കെളവിയെന്ന് സമ്മതിച്ചു തരില്ല: യമുന

  പിന്നീട് വാൽക്കണ്ണാടി, സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ശ്രീജ എത്തിയിരുന്നു. അതിനിടയിലാണ് സീരിയലിലേക്കുള്ള ചുവടുമാറ്റം. ഒരു പരമ്പരയിൽ കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ പങ്കാളിയായി തെരഞ്ഞെടുത്തത്.

  തമിഴ് നടനും റേഡിയോ ജോക്കിയുമായ സെന്തിൽ കുമാറിനെയാണ് ശ്രീജ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. സെന്തിൽ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

  ഇപ്പോഴിതാ, ശ്രീജയെ വിവാഹം കഴിച്ച ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സെന്തിൽ. യാതൊരു ബാലൻസുമില്ലാത്ത ഒരു ജീവിതമായിരുന്നു തന്റേത്.

  ലക്ഷ്യബോധം ഇല്ലാതെ തോന്നിയ പോലെ പോയിരുന്നത് മാറി ഒരു ചിട്ടയെല്ലാം വന്നുവെന്നും. വളരെ ദേഷ്യക്കാരനായ താൻ ശാന്തനായെന്നുമാണ് സെന്തിൽ പറയുന്നത്. സമയം തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

  യാതൊരു ബാലന്സുമില്ലാത്ത ജീവിതമായിരുന്നു. ലക്ഷ്യബോധം ഇല്ലാതെ തോന്നിയ പോലെ പോവുകയായിരുന്നു ജീവിതം. ഇപ്പോൾ അതെല്ലാം മാറി ഒരു ചിട്ടയൊക്കെ വന്നു. ഞാൻ വളരെ ദേഷ്യക്കാരനായ ഒരാളായിരുന്നു.

  പക്ഷെ പുള്ളിക്കാരി എന്നേക്കാൾ വലിയ ദേഷ്യക്കാരിയാണ്. അതുകൊണ്ട് ആരെങ്കിലും കൂളാവണ്ടേ എന്ന് കരുതി ഞാൻ ശാന്തനായി. ഞങ്ങൾ തമ്മിൽ പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തുവെന്നും സെന്തിൽ പറഞ്ഞു.

  ഉള്ളിലെ ഈഗോ, നീയോ ഞാനോ എന്ന വാശി, ദേഷ്യം, ഇതെല്ലാം മാറി പരസ്പരം മനസ്സിലാക്കി ജീവിതം സെറ്റിലാകാൻ കുറച്ചു സമയം വേണ്ടി വന്നു.ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ശ്രീജയുടേത്. ഞാൻ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന പലതും പുള്ളിക്കാരിക്ക് ഒരു കാര്യമേ ആയിരുന്നില്ല. ഒരു സെലിബ്രിറ്റി ആയിരുന്നിട്ടും ശ്രീജയ്ക്ക് സ്വന്തമായൊരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലുമില്ല.

  ഇന്ന് അഭിനേതാക്കൾ ദിവസേന ഓരോ ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്നത് സാമൂഹികമായി നിർബന്ധമായ ഒരു കാര്യം പോലെയാണ്. പക്ഷെ ശ്രീജയ്ക്ക് അതിനെ കുറിച്ച് യാതൊരു ചിന്തയുമില്ല. ദിവസവും മേക്കപ്പ് ഇടണം, ഫോട്ടോകൾ എടുക്കണം, സ്വന്തം ജീവിതത്തിലെ ഓരോ കാര്യവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കണം, ഇതെല്ലാം ചെയ്‌ത് എനിക്ക് കൂടുതൽ പോപ്പുലാരിറ്റി കിട്ടണം അങ്ങനെയുള്ളത് ചിന്തകൾ ശ്രീജയ്ക്ക് അൽപം പോലുമില്ലെന്നും താരം പറയുന്നു.

  Also Read: 'ഒരു വീട് സെറ്റ് ആവാൻ കാത്തിരുന്നതാണ്, പെട്ടെന്ന് ഒരു ദിവസം നൂറിന്റെ മെസേജ് വന്നു'; പ്രിയപ്പെട്ടവർ പറഞ്ഞത്!

  ആഡംബരങ്ങളോട് ഭ്രമമില്ല, മുന്തിയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണം എന്നില്ല, വിദേശങ്ങളിൽ ടൂർ പോകണം എന്നില്ല. നാട്ടിൽ പോകുന്നതാണ് ആൾക്ക് ഏറ്റവും ഇഷ്ടം, എന്നെ നാട്ടിലേയ്ക്ക് കൊണ്ട് പോകുമോ എന്നതിൽ കവിഞ്ഞൊരു ആഗ്രഹം അവൾ ഇതുവരെ പറഞ്ഞിട്ടില്ല. വീട്, പൂച്ച, ചെടി ഇതെല്ലാം ആണ് അവളുടെ ലോകം.

  ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ചെടികൾ വാങ്ങിയാണ്. ചിലപ്പോഴെല്ലാം എനിക്ക് ദേഷ്യം വരും. എന്തിനാണ് ഇത്രയധികം ചെടികൾ എന്ന് ചോദിച്ചാൽ ഞാൻ സ്വർണ്ണമോ, ഡയമണ്ടോ ഒന്നും അല്ലല്ലോ ആവശ്യപ്പെടുന്നത് എന്ന ചോദ്യം വരും. അത് കേൾക്കുമ്പോൾ കാശ് ലാഭമാണല്ലോ എന്ന് ആലോചിച്ചു ഞാൻ മിണ്ടാതെയിരിക്കുമെന്നും സെന്തിൽ പറയുന്നു.

  Read more about: serial actress
  English summary
  Actress Sreeja Chandran's Husband Senthil Kumar Opens Up About Their Marriage Life Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X