ഇത്രയും പിശുക്കണോ എന്ന് ചിലർ ചോദിക്കും, ഞങ്ങൾ ഇങ്ങനെയാണ്; വിവാഹവാർഷികം ആഘോഷിച്ചതിനെ കുറിച്ച് ശ്രീക്കുട്ടി

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിതയായ നടിയാണ് ശ്രീക്കുട്ടി. സീരിയലിൽ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീക്കുട്ടി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി അടുത്തിടെയാണ് വീണ്ടും അഭിനയത്തിൽ സജീവമായത്. സീരിയലിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രീക്കുട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പതിനൊന്നാം വിവാഹ വാര്‍ഷികം വളരെ ലളിതമായി ആഘോഷിച്ചതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി. ഇന്നലെയാണ് ശ്രീക്കുട്ടിയും ഭർത്താവ് മനോജും വിവാഹവാർഷികം ആഘോഷിച്ചത്. ഇന്നലെ രാവിലെ തന്നെ ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചെറിയ റീൽസ് വീഡിയോ പങ്കുവെച്ച് വിവാഹവാർഷികമാണെന്ന് ശ്രീക്കുട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. മൈ ലൈഫ് ടൈം സബ്‌സ്‌ക്രിപ്ഷന്‍ എന്ന ക്യാപ്ഷനോടെ ആയിരുന്നു ശ്രീക്കുട്ടിയുടെ പോസ്റ്റ്. അതിനു പിന്നാലെയാണ് വിവാഹവാർഷിക ദിനത്തിലെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയുമായി നടി എത്തിയത്.

Sreekutty

വിവാഹ വാര്‍ഷികമായിട്ട് രാവിലെ ഭര്‍ത്താവിനൊപ്പം ക്ഷേത്രത്തില്‍ പോയി. തിരിച്ചുവന്ന് മകൾക്കൊപ്പം ഞങ്ങളൊരു കുഞ്ഞു കേക്ക് മുറിച്ചു. കൈവള്ളയില്‍ ഒതുങ്ങുന്ന വിധം ചെറിയ ഒരു കേക്കാണ് വാങ്ങിയത്. ഞങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും കൊടുക്കുന്നില്ല. അതുകൊണ്ടാണ് ചെറിയ കേക്കിൽ ഒതുക്കിയത്. ഇത്രയും പിശുക്കണോ എന്നൊക്കെ ചിലർ ചോദിച്ചേക്കാം, ഞങ്ങൾ ഇങ്ങനെയാണ്. മൂന്ന് പേര്‍ അടങ്ങുന്ന കുടുംബത്തിന് ഇത് ധാരാളമാണെന്ന് ശ്രീക്കുട്ടി വീഡിയോയിൽ പറഞ്ഞു.

വിവാഹ വാര്‍ഷികത്തിന് മനോജ് ഒരു ഡയമണ്ട് മോതിരം സമ്മാനമായി തന്ന സന്തോഷവും ശ്രീക്കുട്ടി പങ്കുവെച്ചു. കഴിഞ്ഞ വിവാഹ വാര്‍ഷികത്തിനാണ് ഒരു ക്യാമറ നൽകിയത്. യൂട്യൂബ് ചാനല്‍ തുടങ്ങണം, ഒരു ക്യാമറ വേണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ വിവാഹ വാര്‍ഷികത്തിന് അതൊരു സമ്മാനമായി തരുകയായിരുന്നു. ആ ക്യാമറ ജീവിതത്തില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞു.

പ്രണയ വിവാഹമായിരുന്നു ശ്രീക്കുട്ടിയുടെയും മനോജിന്റെയും. ഓട്ടോഗ്രാഫ് പരമ്പരക്കിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. പരമ്പരയിലെ ക്യമറാമാനായിരുന്നു മനോജ്. സീരിയസായി നടന്നിരുന്ന മനോജിന്റെ ആ രീതി മാറ്റാനായി തമാശയ്ക്ക് പ്രണയം നടിച്ചു നടക്കുകയായിരുന്നു. എന്നാൽ പിന്നീടത് സീരിയസാവുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. പതിനെട്ടാം വയസ്സിലായിരുന്നു ഇരുവരുടെയും വിവാഹം.

Sreekutty

വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള ഒളിച്ചോട്ട വിവാഹമായിരുന്നു ഇവരുടേത്. സീരിയലിലെ സഹപ്രവർത്തകരായിരുന്നു പ്രണയത്തിനും വിവാഹത്തിനുമെല്ലാം കൂട്ടുനിന്നത്. ഇന്ന് ഒരു മകളുണ്ട് ഇവർക്ക്. ഭർത്താവുമായി തനിക്ക് 12 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും മകളുണ്ടായ ശേഷം വീട്ടുകാർ തങ്ങളെ സ്വീകരിച്ചുവെന്നും ശ്രീക്കുട്ടി മുൻപൊരിക്കൽ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

എനിക്കൊരു സഹോദരിയാണുള്ളത്. അവളുടെ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ ഞാന്‍ വിവാഹിതയായത് വീട്ടുകാരെ സങ്കടപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ഞങ്ങളെ അംഗീകരിച്ചില്ലെങ്കിലും മകളുടെ വരവോടെ അതെല്ലാം മാറി. ഏറ്റവും മികച്ച ഒരാള്‍ തന്നെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റേത് ശരിയായ തീരുമാനമായിരുന്നെന്നും അവർക്ക് മനസ്സിലായി എന്നായിരുന്നു ശ്രീക്കുട്ടിയുടെ വാക്കുകൾ. അതേ സമയം, ഇടവേളയ്ക്ക് ശേഷം സസ്നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി തിരിച്ചെത്തിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X