വർഷങ്ങൾക്ക് ശേഷമൊരു കണ്ടുമുട്ടൽ; പ്രണയത്തിന്റെ നൊസ്റ്റു അടിക്കുന്നുവെന്ന് ആരാധകർ; വരദയുടെ പോസ്റ്റ് വൈറൽ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് വരദ. കഴിഞ്ഞ പതിനേഴ് വർഷത്തിലധികമായി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് കാണുന്ന മുഖമാണ് വരദയുടേത്. സിനിമയിലൂടെയാണ് തുടക്കമെങ്കിലും സീരിയലിലാണ് വരദ കൂടുതൽ ശോഭിച്ചത്. അതുകൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താരം. മുപ്പത്തിയഞ്ചുകാരിയായ വരദ നിലവിൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മാം​ഗല്യം എന്ന പരമ്പരയിലാണ്.

ഒരിടവേളയ്ക്ക് ശേഷം വരദ അഭിനയിക്കുന്ന സീരിയലാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി യുട്യൂബ് വ്ലോ​ഗിങും യാത്രകളുമായി തിരക്കിലായിരുന്നു താരം. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും വരദ പങ്കുവയ്ക്കാറുണ്ടായിരുന്നു. വീണ്ടും സീരിയലിൽ സജീവമായെങ്കിലും വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കാര്യത്തിൽ വരദ പിന്നോട്ട് പോയിട്ടില്ല. ഇപ്പോഴിതാ വരദയുടെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്.

Varada, Sreenish Aravind, Pearle Maaney

ഏറെ നാളുകൾക്ക് ശേഷം പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും കണ്ട സന്തോഷം പപങ്കുവെച്ചിരിക്കുകയുമാണ് വരദ. മുൻപ് പ്രണയം എന്ന പരമ്പരയിൽ ശ്രീനിഷും വരദയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് ശ്രീനിഷിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയ പരമ്പരയായിരുന്നു പ്രണയം.

'വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി, നാളുകള്‍ക്ക് ശേഷം നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം', എന്നായിരുന്നു ചിത്രം പങ്കുവെച്ച് വരദ കുറിച്ചത്. താരങ്ങളടക്കം നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. 'ലക്ഷ്മി മമ്മി ആന്‍ഡ് ഡാഡി' എന്നായിരുന്നു നടി മേഘ മഹേഷ് കമന്റ് ചെയ്തത്. പ്രണയത്തില്‍ ഇവരുടെ മകളുടെ വേഷത്തിലെത്തിയത് മേഘയായിരുന്നു. പ്രണയം സീരിയലിന്റെ നൊസ്റ്റു എന്ന് പറഞ്ഞും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

മികച്ച സ്വീകാര്യതയാണ് അന്ന് പ്രണയം പരമ്പരയ്ക്ക് ലഭിച്ചത്. ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രത്തെയായിരുന്നു ശ്രിനിഷ് അവതരിപ്പിച്ചത്. ലക്ഷ്മി ശരണ എന്നായിരുന്നു വരദയുടെ കഥാപാത്രത്തിന്റെ പേര്. ഇവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയം പൂര്‍ത്തിയാക്കിയതിന് ശേഷം മറ്റു പരമ്പരകളിലേക്ക് പോവുകയായിരുന്നു താരങ്ങൾ. അതിനിടെയാണ് ശ്രീനിഷ് ബിഗ് ബോസിലേക്കും എത്തുന്നത്. അമ്മുവിന്റെ അമ്മ എന്ന പരമ്പരയ്ക്ക് ഇടയിലായിരുന്നു ഇത്. ബിഗ് ബോസിൽ എത്തിയതോടെയാണ് ശ്രീനിഷിന്റെ കരിയറും ജീവിതവുമെല്ലാം മാറി മറിഞ്ഞത്.

Varada, Sreenish Aravind, Pearle Maaney

ശ്രീനിഷ് പേളി മാണിയെ കണ്ടുമുട്ടുന്നതും സുഹൃത്തുക്കളായി മാറിയതും, ആ ബന്ധം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെല്ലാം എത്തുന്നത് ബിഗ് ബോസിലൂടെയാണ്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒന്നായിരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പേളി പറഞ്ഞപ്പോള്‍ സഹതാരങ്ങള്‍ വരെ വിമര്‍ശിച്ചിരുന്നു. ഈ ബന്ധം അധികം പോവില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. വിമര്‍ശകരുടെ വായടപ്പിച്ച് ജീവിച്ച് കാണിക്കുകയായിരുന്നു പേളിയും ശ്രീനിയും.

ഇന്നിപ്പോൾ ഇവര്‍ക്ക് കൂട്ടായി നില ബേബിയുമുണ്ട്. രണ്ടാമത്തെ കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇരുവരും. അതിനിടെ വ്ലോഗിക്കും പോഡ്‌കാസ്റ്റും ഒക്കെയായി തിരക്കിലാണ് ഇരുവരും. ശ്രീനിഷിനെ പോലെ തന്നെ വരദയുടെ ജീവിതത്തിലും ഇതിനിടയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭർത്താവ് ജിഷിനുമായി അകന്നു കഴിയുന്നതാണ് അതിൽ ഒന്ന്. ജിഷിനും വരദയും പിരിഞ്ഞോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ചര്‍ച്ചകളും ഇപ്പോഴും സജീവമാണ്. എന്നാൽ അതിനൊന്നും മറുപടി നൽകാതെ മകനൊപ്പം സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടി.

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X