For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുതിയ ജീവിതമാണ്, ഇപ്പോൾ ഫോക്കസ് അക്കാര്യത്തിൽ മാത്രം; പിന്നിൽ നിന്ന് കുത്തുന്നവർ കുത്തട്ടെ': യമുന

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് നടി യമുന റാണി. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബ പ്രേക്ഷകര്‍ക്കാവും യമുനയെ കൂടുതല്‍ പരിചയം. കൂടുതലും ടെലിവിഷന്‍ പരമ്പരകളിലാണ് യമുന റാണി അഭിനയിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ് യമുന.

  രണ്ടു വർഷം മുൻപായിരുന്നു യമുന റാണിയുടെ രണ്ടാം വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന വിവാഹം ചെയ്തത്. വിവാഹത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ ഒരുപാട് സദാചാര ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു താരത്തിന്.

  Also Read: അവരിപ്പോഴും കാണാറുണ്ട്, അന്ന് രണ്ട് പേർക്കും കൂടി ഭക്ഷണം കൊടുത്ത് വിട്ടു; ശാലിനിയെക്കുറിച്ചും വിജയുടെ അമ്മ

  അടുത്തിടെ സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന ഷോയിൽ ഭർത്താവ് ദേവനൊപ്പം യമുന മത്സരാർത്ഥിയായി എത്തിയിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചുമെല്ലാം യമുനയും ഭർത്താവും ഷോയിൽ സംസാരിച്ചിരുന്നു. ഇപ്പോഴിതാ, സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും മുന്നോട്ട് ഉള്ള ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് യമുന.

  സിനിമകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും തനിക്ക് നഷ്‌ടമായ വർഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താനെന്നും യമുന പറയുന്നുണ്ട്. കൂടാതെ ഇപ്പോഴും തന്നെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്നവർ ഉണ്ടെന്നും നടി പറയുന്നു. ചുറ്റും ഉള്ള കാര്യങ്ങളോട് ഒന്നും പ്രതികരിക്കാതെ ജീവിതത്തിലെ സന്തോഷം മാത്രം നോക്കിയാണ് ഇനിയുള്ള ജീവിതമെന്നും യമുന വ്യക്തമാക്കുന്നുണ്ട്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം.

  'നിരവധി ഓഫറുകൾ വരുന്നുണ്ട്. തെലുങ്കിൽ നിന്ന് വന്നിട്ടുണ്ട്. ഹിന്ദിയിൽ നിന്ന് ഒരെണ്ണം വന്നിട്ടുണ്ട്. എനിക്ക് നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ദൈവം എന്താണ് തീരുമാനിച്ചിരിക്കുന്നത് എന്നറിയില്ല. എന്തായാലും എന്റെ പ്രധാന ഫോക്കസ് ജോലിയിലും കുടുംബത്തിലും തന്നെയാണ്. എന്റെ ദേവേട്ടൻ എന്റെ രണ്ടു മക്കൾ. പിന്നെ എന്റെ സിയോണ മോൾ,'

  'അവളുടെ കാര്യം ഞാൻ എടുത്ത് പറഞ്ഞാൽ പൊങ്ങച്ചമാകും. കാരണം സിയോണ ഇവിടെയില്ല അമേരിക്കയിലാണ്. പക്ഷെ മോളും ഞങ്ങളുടെ വീട്ടിലെ അംഗം തന്നെയാണ്. ഞങ്ങളുടെ ലൈഫ് എങ്ങനെ സന്തോഷത്തോടെ ഭംഗിയാക്കി മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് ഫോക്കസ്. അല്ലാതെ ചുറ്റുമുള്ള ഒരു കാര്യത്തിലും പ്രതികരിക്കാനും ഒന്നിനുമില്ല,'

  'എല്ലാം ക്ളോസ്ഡ് ആയി. നമ്മൾ പുതിയ ചാപ്റ്റർ തുറന്നു. നമ്മൾ മുന്നോട്ട് പോവുകയാണ്. ഇനി ഇപ്പോൾ ആർക്കെങ്കിലും പിന്നിൽ നിന്ന് കുത്തണമെങ്കിൽ കുത്തിക്കോട്ടെ. അവരത് ആ വഴിക്ക് നടത്തിക്കോട്ടെ ഞാൻ അതിലൊന്നും ഒന്നും പറയാനില്ല. നമ്മൾ ഒരാളോട് വൈരാഗ്യം, വിദ്വെഷം പ്രതികാരം ഒക്കെ വെച്ചുകൊണ്ടിരുന്നാൽ നമ്മൾ ആണ് ഡ്രൈൻ ആയിക്കൊണ്ടിരിക്കുക. നമ്മുടെ ജീവിതം ഇല്ലാതായി പോയികൊണ്ടിരിക്കുകയാണ്,'

  Also Read: ഞാനുമായി ബന്ധമില്ലാത്ത സമയത്താണ് അജു അങ്ങനെ പറഞ്ഞത്; അദ്ദേഹത്തിലെ നന്മയാണെന്ന് നടന്‍ നിര്‍മല്‍ പാലാഴി

  'ഇതിനു പുറകെ പോയാൽ നമ്മുക്ക് ഒന്നും നേടാൻ കഴിയില്ല. നമ്മുടെ ജീവിതം അങ്ങനെ അങ്ങ് തീരുകയേ ഉള്ളു. ഞാനും ദേവേട്ടനും ഒരുപാട് സോഷ്യൽ സർവീസുകൾ ചെയ്യുന്നുണ്ട്. പക്ഷെ അതൊന്നും ആരും അറിയരുത് എന്ന് കരുതിയാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ സഹായിച്ചിട്ടുണ്ട്,'

  'കർമയിൽ ഞാൻ ഭയങ്കരമായി വിശ്വസിക്കുന്നുണ്ട്. നമ്മൾ നമ്മുടെ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്. അത് മുന്നോട്ട് നമ്മൾ അനുഭവിക്കുന്നുണ്ട്. നമ്മൾ ചെയ്യുന്നതിനൊക്കെ അപ്പോൾ അപ്പോൾ നമ്മുക്ക് കിട്ടും. കലികാലമാണ് ഇപ്പോൾ. ഞാൻ എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ ആ പാതയിലാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഫലം എന്റെ മക്കൾക്ക് കിട്ടും,' യമുന പറഞ്ഞു.

  Read more about: serial actress
  English summary
  Serial Actress Yamuna Rani Opens Up About Career And Life Future Plans In Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X