ഇക്ക എന്ന് വിളിക്കാന്‍ പറഞ്ഞത് സജിന്‍, വിശേഷമായില്ലേ ചോദ്യങ്ങള്‍ ഇപ്പോഴില്ല: ഷഫ്‌ന പറയുന്നു
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷഫ്‌ന. ബാലതാരമായി സിനിമയിലെത്തിയ ഷഫ്‌ന സിനിമയിലും സീരിയലിലുമെല്ലാം സജീവമാണ്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്‌ന. ഷഫ്‌നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമാണ്. സാന്ത്വനത്തിലെ ശിവനായി മിന്നും പ്രകടനമാണ് സജിന്‍ കാഴ്ചവെക്കുന്നത്.
സജിനെ ഭര്‍ത്താവായി ലഭിച്ച താന്‍ ഭാഗ്യവതിയാണെന്നാണ് ഷഫ്‌ന പറയുന്നത്. താനത് അന്നും ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക എന്നാണ് ഷഫ്‌ന പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷഫ്‌ന മനസ് തുറന്നത്. ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നും ഷഫ്‌ന പറയുന്നു.

സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയല്ല സജിന്‍ ജീവിതത്തില്‍ എന്നാണ് ഷഫ്‌ന പറയുന്നത്. എല്ലാം തുറന്നു പറയുന്ന വ്യക്തിയാണ്. സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണെന്നാണ് ഷഫ്‌ന പറയുന്നത്. അതേസമയം ഷോര്‍ട്ട് ടെംപേര്‍ഡ് ആണെന്നും ഷഫ്‌ന പറയുന്നു. പക്ഷെ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പഴയത് പോലെയാകുമെന്നും താരം പറയുന്നു.
തങ്ങളുടേത് ഒരു മിശ്രവിവാഹം ആയതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ് ഷഫ്‌ന പറയുന്നത്. തന്റെ വീട്ടിലായിരുന്നു പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. കുറച്ച് സമയത്തിനുള്ളില്‍ എല്ലാം മാറി. ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണെന്നും താരം പറയുന്നു.
സാരിയില്‍ സെക്‌സിയായി പ്രിയങ്ക; ഹോട്ട് ചിത്രങ്ങള്‍ കാണാം
Recommended Video
ഇക്കയുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ്. കല്യാണം കഴിഞ്ഞ് ഒരുവര്‍ഷം ആയപ്പോഴേക്കും വിശേഷം ഒന്നും ഇല്ലേ വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോഴതില്ലെന്നും താരം പറയുന്നു. സജിനെ ഇക്കയെന്ന് വിളിക്കാന്‍ പറഞ്ഞത് സജിന്‍ തന്നെയാണെന്നാണ് ഷഫ്‌ന പറയുന്നത്. വിവാഹം നടക്കുമെന്ന് ഉറപ്പായപ്പോഴാണ് എന്ത് വിളിക്കുമെന്ന തോന്നലുണ്ടായത്, അപ്പോള്‍ സജിന്‍ തന്നെയാണ് ഇക്ക എന്നു വിളിക്കാന്‍ പറഞ്ഞതെന്ന് ഷഫ്‌ന പറയുന്നു.


Click it and Unblock the Notifications











