For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്നേഹം വിളമ്പി തന്ന് ഒരുപാടോർമ്മകൾ പങ്കുവെച്ച് എന്നെ യാത്രയാക്കി; ബിഗ് ബോസിന് കുഴപ്പമൊന്നുമില്ലെന്ന് ശാലിനി

  |

  ബിഗ് ബോസ് സീസൺ നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലിനി നായര്‍. നടിയും അവതാരകയുമായ ശാലിനി ബിഗ് ബോസിൽ എത്തിയതോടെയാണ് ജനശ്രദ്ധ നേടുന്നത്. കേവലം ആഴ്ചകൾ മാത്രമാണ് ഷോയിൽ ഉണ്ടായിരുന്നതെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ശാലിനിക്ക് കഴിഞ്ഞിരുന്നു.

  തനി നാട്ടിന്പുറത്തുകാരി കുട്ടി ആയിട്ടാണ് ശാലിനി ഷോയിൽ എത്തിയത്. ഇത് തന്നെയാണ് ശാലിനിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയതും. എന്നാൽ കേവലം മൂന്നാഴ്ച മാത്രമാണ് ശാലിനിക്ക് ബിഗ് ബോസ് വീട്ടിൽ കഴിയാനായത്. ഷോയിൽ നിന്ന് പുറത്തുവന്ന ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലിനി.

  Also Read: ചെറുപ്പത്തിലെ അമ്മ മരിച്ചു, പിന്നെ കെട്ടിയിട്ട പോലൊരു ജീവിതമായിരുന്നു; കുട്ടിക്കാലത്തെ കുറിച്ച് സുബ്ബലക്ഷ്മി

  തന്റെ ചിത്രങ്ങളും ചെറിയ വിശേഷങ്ങളുമെല്ലാം ശാലിനി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ പലപ്പോഴും വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസിന് അപകടം സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള ശാലിനിയുടെ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് താരം. ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയായ രഘുരാജിനൊപ്പമുള്ള ചിത്രവും ശാലിനി പങ്കുവെച്ചിട്ടുണ്ട്.

  'ഒന്ന് കാണാൻ പോയതാ മധുരം കഴിപ്പിച്ച് കൊന്നൂന്ന് പറയാം. പണ്ട് ഒരു മാസത്തേക്ക് റേഷൻ തന്ന പഞ്ചസാര ഒറ്റ ആഴ്ച്ച കൊണ്ട് എല്ലാർക്കും കലക്കി കൊടുത്ത് തീർത്തതിന്റെ പണിഷ്മെന്റ് ടാസ്ക്ക്. സ്നേഹം മാത്രം വിളമ്പി തന്ന് ഒരുപാടോർമ്മകൾ പങ്കുവെച്ച് എന്നെ യാത്രയാക്കി. അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല, സന്തോഷവാനായിരിക്കുന്നു,' എന്നാണ് ശാലിനി കുറിച്ചത്.

  നേരത്തെ ബിഗ് ബോസിന് അപകടം സംഭവിച്ചു എന്ന പോസ്റ്റ് ശാലിനി പങ്കുവച്ചതിന് പുറമെ നിരവധിപേർ അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന് ചോദിച്ച് എത്തിയിരുന്നു. അതിനു പിന്നാലെയാണ് ശാലിനി ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരം പങ്കുവച്ചത്.

  ഒരൊറ്റ ശബ്ദം കൊണ്ട് ബിബി വീട്ടിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും വരച്ച വരയില്‍ നിര്‍ത്തിയിരുന്ന ബിഗ് ബോസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു. കൈയ്യില്‍ പൊട്ടലുള്ളതിനാല്‍ സര്‍ജറി വേണ്ടി വരുമെന്നാണ് അറിഞ്ഞത്. അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു എന്നുമാണ് ശാലിനി അന്ന് ആരാധകരെ അറിയിച്ചത്.

  Also Read: ചെറുപ്പത്തിലെ അമ്മ മരിച്ചു, പിന്നെ കെട്ടിയിട്ട പോലൊരു ജീവിതമായിരുന്നു; കുട്ടിക്കാലത്തെ കുറിച്ച് സുബ്ബലക്ഷ്മി

  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബിഗ് ബോസ് വീട്ടില്‍ ഈ ശബ്ദം എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. തുടക്ക നാളുകളില്‍ ശബ്ദം കേട്ട് തിരിച്ച് സംസാരിക്കും, എന്റെ പേരൊന്ന് വിളിക്കൂ ബിഗ് ബോസ് എന്ന് പറയും.

  ഇടക്കൊക്കെ അത് കേട്ടിട്ടോ എന്തോ അദ്ദേഹം അങ്ങനെ ടാസ്‌ക് ലെറ്റര്‍ വായിക്കാന്‍ വിളിക്കും. അവസാനത്തെ ദിവസങ്ങളില്‍ വീടിനുള്ളില്‍ കയറാന്‍ കഴിഞ്ഞപ്പോഴും ആരും കാണാതെ ബിഗ് ബോസ് ഒന്നുകൂടി ഒന്ന് സംസാരിക്കാന്‍, കണ്‍ഫെഷന്‍ റൂം കാണാന്‍ ഒരവസരം കിട്ടിയെങ്കില്‍ എന്ന്. അത് കേട്ടിട്ടാണോ എന്തോ അവസാനത്തെ ടാസ്‌ക് ലെറ്റര്‍ വായിക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി.

  ആട്ടക്കലാശം ടാസ്‌ക് മറക്കാന്‍ കഴിയാത്ത ഒരോര്‍മ്മ. എവിക്ട് ആയ ശേഷം ഹോട്ടല്‍ റൂമില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് 'മിസ് യു ബിഗ് ബോസ്' എന്നെഴുതിയ ഒരു ലെറ്റര്‍ അദ്ദേഹത്തിന് എത്തിക്കാന്‍ ശ്രമിച്ചു. ഷോ ഗംഭീരമായി അവസാനിച്ചു. എന്നെ അതിശയിപ്പിച്ചു കൊണ്ട് പിന്നീടൊരിക്കല്‍ അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു. നമ്മുടെ പ്രിയപ്പെട്ട ബിഗ് ബോസിന് വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നാണ് ശാലിനി അന്ന് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.

  Read more about: bigg boss malayalam
  English summary
  Shalini Nair Gives Update About Bigg Boss Health Condition On Latest Social Media Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X