For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാളെ ദ്രവിച്ചു പോകുന്ന ശരീരമല്ലേ സഹകരിക്കണം! എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ശാലിനി

  |

  അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പല താരങ്ങളും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയും അത്തരക്കാരനെ തുറന്ന് കാണിക്കുകയും ചെയ്യുകയാണ് ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരമായിരുന്നു ശാലിനി.

  Also Read: ഇന്റിമേറ്റ് സീനുകൾ അത്ര എളുപ്പമൊന്നുമല്ല, ചിരി വരും, ചിലപ്പോൾ മടുപ്പാവും; സ്വാസിക പറയുന്നു

  അവതാരകയായ ശാലിനി ബിഗ് ബോസിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇപ്പോഴിതാ ശാലിനി പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടയാളുടെ മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു ശാലിനിയുടെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

  സഹായിക്കാന്‍ മനസ് തോന്നി. പിന്നെ ഇങ്ങോട്ടും ഒരു സഹകരണം ആണ് ഞാന്‍ ചോദിക്കുന്നത്. നല്ല ഒരു സൗഹൃദം. കൂടെ ശാലിനിയ്ക്ക് രക്ഷപ്പെടാം. നാളെ ദ്രവിക്കാന്‍ പോവുന്ന ശരീരം അല്ലേ. ശാലിനി ബുദ്ധി ഉള്ള കുട്ടി അല്ലേ. എനിക്കും കുടുംബം ഉണ്ട്. അതുകൊണ്ട് തന്നെ വിശ്വസിക്കാം. ആരും അറിയൂല. ഒരുപാട് ഇഷ്ടമാണ് ശാലൂ. പ്ലീസ് എന്നായിരുന്നു അയാള്‍ ശാലിനിയ്ക്ക് അയച്ച മെസേജ്. ഓ ജാഡയായിരിക്കും അല്ലേ. സിനിമയില്‍ ഒക്കെ അവസരങ്ങള്‍ കിട്ടിയിട്ടുണ്ടല്ലോ. വെറുതെ ഒന്നും ആറും തരില്ലാന്നു ചോദിക്കുന്നവര്‍ക്ക് മനസിലാക്കാം. പിന്നെ എന്തിനിത്ര അഹങ്കാരമെന്നും മെസേജുണ്ട്.

  Also Read: ഒന്നുകിൽ സീരിയൽ നിർത്താൻ പറഞ്ഞു; സീരിയലുകളുടെ ശാപം അതാണ്; വിഷ്ണു പ്രസാദ് പറയുന്നു

  ഇയാളുടെ പേരടക്കം ശാലിനിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്. അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍ നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ശാലിനി പറയുന്നത്.

  ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം. അവര്‍ കാണാതെ അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ലഅത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണെന്നും ശാലിനി കൂട്ടിച്ചേര്‍ക്കുന്നു.

  പിന്നാലെ നിരവധി പേര്‍ ശാലിനിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇത്തരക്കാരെ സമൂഹമധ്യത്തിലേക്ക് കൊണ്ടു വരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇനിയൊരിക്കലും ഒരാളും ഇങ്ങനെ ചെയ്യാനുള്ള ധൈര്യം കാണിക്കരുതെന്നും അതിനായി അവന്റെ യഥാര്‍ത്ഥ പേര് പുറത്ത് കൊണ്ടു വരുകയും സൈബര്‍ സെല്ലിനെ ബന്ധപ്പെടണമെന്നും മറ്റ് ചിലര്‍ പറയുന്നു.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് ശാലിനിയെ മലയാളികള്‍ അടുത്തറിയുന്നത്. ശാലനിയുടെ ജീവിത കഥ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയില്‍ തന്റെ ലാളിത്യം കൊണ്ടാണ് ശാലിനി ശ്രദ്ധ നേടിയത്. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് എത്താന്‍ ശാലിനിയ്ക്ക് സാധിച്ചില്ല.

  English summary
  Shalini Nair Of Bigg Boss Fame Shares A Post About A Guy Who Asked For Favours For A Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X