ഒരിക്കൽ കൂടി ബിഗ് ബോസിലേക്ക്! സീസൺ 5 ലെ ചലഞ്ചർ ആകുമോ?, പുതിയ വീഡിയോയുമായി ശാലിനി

ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങാനിരിക്കെ കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ ശാലിനി നായർ യൂട്യൂബിൽ പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്.

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനായി അരങ്ങൊരുങ്ങി കഴിഞ്ഞു. അഞ്ച് നാളുകൾക്ക് അപ്പുറം പുതിയ ഒരുകൂട്ടം മത്സരാർത്ഥികളുമായി പുതിയ സീസൺ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.

മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകളൊക്കെ ബിഗ് ബോസ് തന്നെ പുറത്തു വിട്ടു തുടങ്ങിയിട്ടുണ്ട്. ഒരു സോഷ്യൽ മീഡിയ സ്റ്റാറും ഒരു വുഷു ചാമ്പ്യനും ഇത്തവണ ബിഗ് ബോസിലുണ്ടെന്ന് കഴിഞ്ഞ രണ്ടു പ്രോമോകളിലൂടെ മോഹൻലാൽ വെളിപ്പെടുത്തി കഴിഞ്ഞു.

മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ നിന്ന്, ഒരാൾ റീൽ വീഡിയോകളിലൂടെ ശ്രദ്ധനേടിയ അമല ഷാജിയും. മറ്റെയാൾ വുഷുവിൽ തിളങ്ങിയിട്ടുള്ള അനിയൻ മിഥുനുമാണെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ.

shalini nair

ബാക്കി മത്സരാർത്ഥികൾ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ. മത്സരാർത്ഥികൾ ആര് തന്നെ ആയാലും കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും തീ പാറുമെന്നാണ് ബിഗ് ബോസ് ആരാധകരുടെ പ്രതീക്ഷ.

അതിനിടെ ബിഗ് ബോസിലെ കഴിഞ്ഞ വർഷത്തെ മത്സരാർത്ഥിയായിരുന്നു ശാലിനിയുടെ ഒരു പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ സീസണിൽ ആദ്യ ആഴ്ചകളിൽ തന്നെ പുറത്തായ മത്സരാർഥികളിൽ ഒരാളാണ് ശാലിനി.

ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി ഷോയിലെത്തിയ ശാലിനി അതിവേഗം ജനപ്രീതി നേടിയെങ്കിലും ബിഗ് ബോസ് വീട്ടിൽ അധികം നാൾ തുടരാൻ കഴിഞ്ഞിരുന്നില്ല.

ഷോയിൽ നിന്ന് പുറത്തായ ശേഷം ഷോയുടെ വിശേഷങ്ങളും തന്റെ അഭിപ്രായങ്ങളുമൊക്കെ പങ്കുവച്ച് ശാലിനി സജീവമായിരുന്നു. അടുത്തിടെ തത്സമയം ശാലിനി എന്നൊരു യൂട്യൂബ് ചാനൽ തുടങ്ങിയ താരം ബിഗ് ബോസ് സീസൺ 5 നെ കുറിച്ചുള്ള നിരവധി കാര്യങ്ങൾ ആദ്യമേ പുറത്തുവിട്ട് ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, ഒരിക്കൽ കൂടി ബിഗ് ബോസിലേക്ക് എന്ന തലക്കെട്ടോടെ ശാലിനി പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ വർഷം ബിഗ് ബോസിൽ മത്സരിക്കാൻ പോയതിന്റെ ഓർമകളാണ് താരം പങ്കുവയ്ക്കുന്നത്.

എകസൈറ്റ്മെന്റിൽ ഉണ്ടായ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് ശാലിനി പറയുന്നുണ്ട്. ചലഞ്ചർ ആയി പോകുമോ എന്ന ആരാധകരുടെ ചോദ്യത്തിനും ശാലിനി മറുപടി നൽകുന്നുണ്ട്.

പുതിയ സീസൺ ആരംഭിക്കാൻ ഇരിക്കെ കഴിഞ്ഞ സീസണിന്റെ ഓർമ്മകളൊക്കെ വരുകയാണ്. ചലഞ്ചർ കണ്ടസ്റ്റന്റ് ആയി പോകുന്നുണ്ടോ എന്നൊക്കെ ഒരുപാട് ചോദിക്കുന്നുണ്ട്, അങ്ങനെയൊന്നും വന്നിട്ടില്ല. ഇനി അൾട്ടിമേറ്റ് വരുമ്പോൾ അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ അപ്പോൾ നോക്കാമെന്ന് ശാലിനി വീഡിയോയിൽ പറയുന്നുണ്ട്.

നൂറ് ദിവസത്തെ വസ്ത്രങ്ങൾ പാക്ക് ചെയ്ത് കൊണ്ടുപോയത് ശാലിനി കാണിക്കുന്നുണ്ട്. ഇതിൽ പലതും താൻ ധരിക്കാതെ തിരിച്ചു കൊണ്ടുപോരേണ്ടി വന്നെന്നും താരം പറയുന്നു.

പ്രോമോ ഷൂട്ടിനായി പോയപ്പോൾ എടുത്ത വീഡിയോയും പോകുന്നതിന് മുന്നേ എല്ലാവരുടെയും സപ്പോർട്ട് വേണമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും ശാലിനി ഇതിൽ ചേർത്തിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 5 തുടങ്ങുമ്പോൾ പുതിയ വിശേഷങ്ങളുമായി താൻ ഇവിടെ തന്നെയുണ്ടാകുമെന്നും പറഞ്ഞാണ് ശാലിനി വീഡിയോ അവസാനിപ്പിക്കുന്നത്.

ഒരുപാട് പേർ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. നല്ല ഓർമ്മകൾ, പക്ഷെ നിങ്ങൾക്ക് സംഭവിച്ചത് ഓർക്കുമ്പോൾ വേദനയുണ്ട്. ചിലർക്ക് വേണ്ടത്ര സമയം കിട്ടില്ല.

എങ്കിലും ഇപ്പോഴും നിങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷം ഉണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റുള്ളവരുടെ കളികളിൽ ശാലിനി വീണു പോയതാണ് എന്നൊക്കെയുള്ള കമന്റുകളും ഉണ്ട്.

മാർച്ച് 26 നാണ് ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാൻഡ് ലോഞ്ച്. നിരവധി മത്സരാർത്ഥികളുടെ പേരുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

ഹനാൻ, അസ്ല മാർലി, ശോഭ വിശ്വനാഥൻ, ജുനൈസ് വിപി, നെൽസൺ, ജോൺ ജേക്കബ് തുടങ്ങിയവർ ബിഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥികളായി എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും വരുന്ന ഞായറാഴ്ച്ചക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X