For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലരുടേയും മുഖംമൂടി തിരിച്ചറിഞ്ഞു, ഭയന്നോടാന്‍ എനിക്ക് മനസില്ല; ചതിച്ചവര്‍ക്ക് നന്ദിയെന്ന് സജി

  |

  മിനി സ്‌ക്രീന്‍ പ്രേക്ഷസര്‍ക്ക് പരിചിതനാണ് സജി ജി നായര്‍. നിരവധി പരമ്പരകളിലൂടെയാണ് സജി മലയാളികള്‍ക്ക് പരിചിതനാകുന്നത്. നടി ശാലു മേനോനെയായിരുന്നു സജി വിവാഹം കഴിച്ചത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ശാലു മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

  Also Read: 'ഇങ്ങനൊന്നും നമുക്ക് പാടില്ല, ബഷീർ വരെ കരഞ്ഞു, പബ്ലിക്കും വന്നിരുന്നു'; മഷൂറയുടെ അപ്പത്തമം​ഗലം!

  നേരത്തെ, ജനപ്രീയ പരമ്പരയായ നന്ദനത്തിലൂടെയാണ് സജി വീണ്ടും അഭിനയത്തില്‍ സജീവമായത്. ഇപ്പോഴിതാ സജി പങ്കിട്ട ഒരു കുറിപ്പാണു വൈറലായി മാറുന്നത്. 2022 നോട് വിട പറയുന്ന സജിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്‌നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്‍മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല എന്നാണ് സജി ജി നായര്‍ പറയുന്നത്.

  Also Read: റിയാസിന്റെയും ഡോക്ടറുടെയും പ്രശ്‌നത്തില്‍ ഇടപെടാന്‍ പറയുന്നു; അവരൊന്ന് മനസ് വെച്ചാല്‍ ശരിയാവുമെന്ന് ശാലിനി

  ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്‌നേഹിച്ചതിന് എന്നും സജി പറയുന്നുണ്ട്. 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ . എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് സജിയുടെ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സജി. മുമ്പും താരം പങ്കുവച്ച കുറിപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു. എല്ലാവരോടും ഒരുപാട് സ്‌നേഹം. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും സമന്‍മാരാണ്. ജനിക്കുമ്പോള്‍ നാമൊന്നും കൊണ്ടു വരുന്നില്ല എത്ര വാരിക്കൂട്ടിയാലും മരിക്കുമ്പോഴും ഒന്നും കൊണ്ടുപോകാനും കഴിയില്ല. പിന്നെന്തിന് പരസ്പരം തമ്മില്‍ തല്ലുന്നു എന്നൊരിക്കല്‍ സജി ചോദിച്ചിരുന്നു. വിശക്കുന്നവന് ആഹാരം നല്‍കുക. സഹജീവികളോട് സ്‌നേഹവും കരുണയും ഉണ്ടാവുക അതു തന്നെയല്ലേ എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് ആരും വലുതും ചെറുതുമല്ല. പിന്നെന്തിന് നാം അഹങ്കരിക്കണം ദൈവം തരുന്നത് കൈ നീട്ടി വാങ്ങുക അത്ര തന്നെ എന്നും സജി പറഞ്ഞിരുന്നു.

  സോളാര്‍ കേസിലൂടെയാണ് ശാലു മേനോന്‍ വിവാദത്തില്‍ പെടുന്നത്. ഇതിന് ശേഷമാണ് താരം വിവാഹം കഴിക്കുന്നത്. 2016 ല്‍ ആയിരുന്നു സജിയുമായി ശാലുവിന്റെ വിവാഹം. തുടര്‍ന്നും ശാലു അഭിനയത്തില്‍ സജീവമായി മാറിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് സജി അഭിനയത്തിലേക്ക് മടങ്ങി എത്തിയത്. കുടുംബശ്രീ ശാരദയിലൂടെയാണ് സജിയുടെ തിരിച്ചുവരവ്.

  ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും പരസ്പരം അടുക്കുന്നത്. ആ ബന്ധം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ുറിച്ചും അവര്‍ തുറന്നു പറഞ്ഞിരുന്നു. ഏഴ് കൊല്ലത്തെ പ്രൊഫഷണല്‍ നാടകത്തിന് ശേഷമാണ് സജി സീരിയല്‍ ലോകത്തേക്ക് എത്തുന്നത്. കരിയര്‍ അതോടെ മാറി മറയുകയായിരുന്നു. തുടര്‍ന്ന്, കൃഷ്ണകൃപാസാഗരം മുതല്‍ സ്വാമി അയ്യപ്പന്‍ വരെയുള്ള സീരിയലുകളില്‍ അഭിനയിച്ചു. തമിള്‍, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. നാരദനായി അഭിനയിച്ചാണ് സജി കയ്യടി നേടുന്നത്.

  17 കൊല്ലം സ്ഥിരം നാരദനായി അഭിനയിച്ച നടനാണ് സജി. യുഗപുരുഷന്‍ മുതല്‍ മഹാഗുരുവരെ കുമാരനാശാനായി തകര്‍ത്തഭിനയിച്ചു. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് ശാലു മേനോന്‍ സംസാരിച്ചിരുന്നു. കേസ് കോടതിയില്‍ നടക്കുകയാണെന്നാണ് ശാലു പറയുന്നത്. താന്‍ പരിപാടികള്‍ക്കും മറ്റും പോകുന്നതും അത് മൂലമുണ്ടായ അഭിപ്രായ ഭിന്നതകളുമാണ് പിരിയാന്‍ കാരണമെന്നാണ് ശാലു പറഞ്ഞത്.

  എന്തിനാണ് വെറുതെ ഇഷ്യൂസ് ഒക്കെയായി മുന്‍പോട്ട് പോകുന്നത്. ഡിവോഴ്‌സ് തന്നെയാണ് ലക്ഷ്യമെന്നാണ് ശാലു പറഞ്ഞത്. മീഡിയേഷന്‍ ഒക്കെ നടന്നിരുന്നു. എന്നാല്‍ എനിക്ക് അത് മുന്‍പോട്ട് കൊണ്ട് പോകാന്‍ ആകില്ല എന്ന് മനസിലായിരിക്കുന്നു. അപ്പോള്‍ അത് വസാനിപ്പിക്കുന്നതല്ലേ നല്ലത് എന്ന് തോന്നിയെന്നാണ് ശാലു നേരത്തെ പറഞ്ഞത്.

  Read more about: shalu menon
  English summary
  Shalu Menon's Husband Saj G Nair's Post About Last Year Goes Viral And This Is Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X