എന്റെ ക്ലിപ്പും ഹോട്ട് ഫോട്ടോസുമൊക്കെ ആദ്യമേ ഞാന്‍ കണ്ടിട്ടുണ്ട്; മോര്‍ഫിംഗില്‍ എന്തുമാകാമെന്ന് ശാലു മേനോന്‍

കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍. സിനിമകളിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ശാലു മേനോന്‍. പരമ്പരകളാണ് ശാലു മേനോനെ ജനപ്രീയയാക്കുന്നത്. നിരവധി പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശാലു മേനോന്‍. എന്നാല്‍ ജീവിതത്തില്‍ നിനച്ചിരിക്കാതെ കടന്നു വന്ന വെല്ലുവിളികള്‍ മൂലം ശാലു മേനോന് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു.

പക്ഷെ അവയെ മറികടന്ന് വീണ്ടും അഭിനയ രംഗത്ത് സജീവമായി മാറുകയായിരുന്നു ശാലു മേനോന്‍. ഇപ്പോഴാതി താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്‍. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഗൂഗിളില്‍ ശാലു മേനോന്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ശാലു മേനോന്‍ ഹോട്ട്, ശാലു മേനോന്‍ ക്ലിപ്പ് എന്നൊക്കെ സജഷന്‍ വരുന്നതിനെക്കുറിച്ചാണ് താരം മനസ് തുറന്നത്.

അതൊന്നും കാര്യാക്കുന്നില്ല

ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു, അതിനാല്‍ അതൊന്നും കാര്യാക്കുന്നില്ലെന്നാണ് ശാലു മേനോന്‍ പറയുന്നത്. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്. ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെ അല്ലെന്ന് എന്നാണ് ശാലു മേനോന്‍ പറയുന്നത്.

ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂവെന്നും ശാലു മേനോന്‍ പറയുന്നുണ്ട്. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ഓ വന്നോ വന്നിട്ട് പൊക്കോട്ടോ എന്നാണ് പറയാറെന്നും താരം പറയുന്നു. എപ്പോഴെങ്കലും ആകാംഷയ്ക്ക് വേണ്ടിയെങ്കിലും സ്വയം സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ എന്നായിരുന്നു താരത്തോടുള്ള അടുത്ത ചോദ്യം.

പിന്നീട് ശീലമായെന്നു ശാലു

അതിന് താരം നല്‍കിയ മറുപടി ഇതൊക്കെ വന്ന സമയത്ത് തന്നെ താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ താന്‍ ആദ്യം തന്നെ കണ്ടിരുന്നു. കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ലെന്നും ശാലു മേനോന്‍ പറയുന്നുണ്ട്. ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും തളരുതെന്ന് തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ടെന്നാണ് താരം പറയുന്നത്.

അതേസമയം ആദ്യം പ്രതീക്ഷിക്കാതെ സംഭവിക്കുമ്പോള്‍ മാനസികമായി പ്രശ്‌നമുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് ശീലമായെന്നും ശാലു പറയുന്നത്. പിന്നെ നോക്കുമ്പോള്‍ എല്ലാവര്‍ക്കും ഇതേ അനുഭവമുണ്ടെന്നും എല്ലാ നടിമാരുടേയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ വരാറുണ്ടെന്നും സിനിമയിലുള്ളവരെ വച്ച് ചെയ്യുന്നത് സ്ഥിരമാണെന്നും ശാലു പറയുന്നു.

ജയില്‍ വാസത്തെക്കുറിച്ചും ശാലു

അഭിമുഖത്തില്‍ തന്റെ ജയില്‍ വാസത്തെക്കുറിച്ചും ശാലു മേനോന്‍ മനസ് തുറക്കുന്നുണ്ട്. 49 ദിവസമാണ് താരത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്.
അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ല. പായ് നിലത്ത് വിരിച്ചു കിടക്കണം. ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമാണ് എനിക്ക് കിട്ടിയ പരിഗണന. മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ടാകുന്നതാണ്.

ആരേയും വിശ്വസിക്കരുതെന്ന പാഠം

ഞാന്‍ എല്ലാവരേയും വിശ്വസിക്കുന്നയാളായിരുന്നു. പക്ഷെ അത് പാടില്ല, അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു. പല സ്വഭാവക്കാരേയും അവിടെ കാണാന്‍ പറ്റിയിരുന്നുവെന്നും ശാലു പറയുന്നു.
ആ സമയം ഞാന്‍ കുറച്ച് ബോള്‍ഡായി. ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ. എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നുവെന്നും ശാലു മേനോന്‍ പറയുന്നു.

അതേസമയം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ തനിക്ക് ഭയപ്പെടാന്‍ ഒന്നുമില്ലെന്നും താരം പറയുന്നുണ്ട്. പുറത്ത് വന്ന ശേഷം രണ്ടാം ദിവസം താന്‍ ഡാന്‍സ് സ്‌കൂളിലേക്ക് തിരികെയെത്തിയെന്നും ശാലു പറയുന്നുണ്ട്. നിലവില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ്, മിസിസ് ഹിറ്റ്ലർ എന്നീ പരമ്പരകളിലാണ് ശാലു അഭിനയിക്കുന്നത്.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X