തമ്മിലടിപ്പിക്കുന്നത് റോബിന്റെ സ്ഥിരം പരിപാടി; ആരതിയോട് സംസാരിക്കാനില്ല; ഓഡിയോ പുറത്ത് വിട്ട് ശാലു

റോബിന്റെ മറ്റൊരു ഓഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ശാലു പേയാട്. മെട്രോ മാറ്റിനി യൂട്യൂബാ ചാനലിലൂടെയായിരുന്നു റോബിന്റെ ഓഡിയോ ശാലു പുറത്ത് വിട്ടത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം റോബിനെതിരെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശാലുവിന് മറുപടിയുമായി ഇന്നലെ റോബിന്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ കേസ് കൊടുക്കണമെന്നായിരുന്നു റോബിന്റെ പ്രതികരണം.

ഇതിനിടെ ഇപ്പോഴിതാ റോബിന്റെ മറ്റൊരു ഓഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ശാലു പേയാട്. മെട്രോ മാറ്റിനി യൂട്യൂബ് ചാനലിലൂടെയായിരുന്നു റോബിന്റെ ഓഡിയോ ശാലു പുറത്ത് വിട്ടത്. ഓഡിയോയില്‍ റോബിന്‍ പറയുന്ന വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Robin

''ഗൗതം പറയുന്നത് ചേട്ടനോട് പ്രിയദര്‍ശന്‍ സാറിന്റെ കാര്യം പറഞ്ഞപ്പോള്‍ ചെയ്തു കൊടുക്കാം എന്ന് ചേട്ടന്‍ വാക്കു കൊടുത്തെന്ന്. നിങ്ങള്‍ ഉഡായിപ്പാണെന്ന് എന്നോട് പറഞ്ഞു. പുള്ളിക്കാരന് പരിമിധികളുണ്ടെന്നും നിങ്ങള്‍ വിചാരിച്ചത് പോലെ കയറി പോകാന്‍ പറ്റില്ലെന്നും ഞാന്‍ പറഞ്ഞു. അവന്റെ അമ്മ വരെ എന്നോട് പറഞ്ഞു. ശാലു പേയാട് ഉഡായിപ്പാണെന്ന്. ഇതിന്റെ ഇടയ്ക്ക് കുത്തിതിരിപ്പുണ്ടാക്കുന്നത് ഗൗതമാണ്'', എന്നാണ് ഓഡിയോയില്‍ റോബിന്‍ പറയുന്നത്.

റോബിന്‍ എന്നെക്കുറിച്ച് പരസ്യമായി പറഞ്ഞത് പുള്ളിക്കാരന്റെ കൂടെ നില്‍ക്കുന്നവരെ തമ്മിലടിപ്പിച്ച് പുറത്താക്കുന്നത് ഞാനാണെന്നാണ്. എന്നാല്‍ സത്യത്തില്‍ അതെല്ലാം ചെയ്യുന്നത് പുള്ളിക്കാരന്‍ തന്നെയാണ്. അതിനുള്ള തെളിവാണിത്. പുള്ളിക്കാരന്റെ മാനേജരായ ഗൗതം എന്ന പയ്യനെ പുറത്താക്കിയത് ഞാനാണെന്നാണ് പറയുന്നത്. അവന്‍ എന്നെക്കുറിച്ച് കുറ്റം പറഞ്ഞെന്ന് എന്നോട് പറഞ്ഞു. ഇതേകാര്യം തന്നെ അവനോടും പറഞ്ഞു. പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയതിനാല്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യുമെന്നാണ് ശാലു ചാനലിനോട് പറയുന്നത്

അങ്ങനെ ഇവന്‍ തമ്മിലടിപ്പിക്കുന്ന ഓഡിയോ ആണിത്. തമ്മിലടിപ്പിക്കുന്നത് ഇവന്റെ സ്ഥിരം പരിപാടിയാണ്. കൂടുതല്‍ വോയ്‌സുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും. ഫാന്‍സുകാരെ തമ്മിലടിപ്പിക്കും. ദില്‍ഷയുടെ ഫാന്‍സിനെ തമ്മിലടിപ്പിക്കും, റിയാസിന്റെ ഫാന്‍സിനെ തമ്മിലടിപ്പിക്കും. എല്ലാം ഇദ്ദേഹത്തിന്റെ തലച്ചോറാണ്. ഗൗതമിന്റെ അമ്മയ്ക്ക് എന്നെ അറിയത്തില്ല. അവര്‍ പറഞ്ഞു പോലും ഞാന്‍ ഉഡായിപ്പാണെന്ന്. ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്. ഇനിയും ഓഡിയോസുണ്ട്. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഓരോന്നായി വരുമെന്നും ശാലു പേയാട് പറയുന്നുണ്ട്.

പിന്നാലെ കഴിഞ്ഞ ദിവസം റോബിന്‍ വീഡിയോയിലുടെ പറഞ്ഞ കാര്യങ്ങള്‍ക്കും ശാലു പേയാട് മറുപടി നല്‍കുന്നുണ്ട്. സത്യത്തില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കേണ്ടത് അദ്ദേഹമാണ്. കാരണം ഞാന്‍ അദ്ദേഹത്തിന് എതിരെയല്ലേ ആരോപണം ഉന്നയിച്ചത്. അതില്‍ തെറ്റുണ്ടെങ്കില്‍ അദ്ദേഹം എനിക്കെതിരെയല്ലേ കേസ് കൊടുക്കേണ്ടത്. അപ്പോള്‍ ഞാന്‍ കോടതിയില്‍ തെളിവുമായി പോകാമെന്നാണ് ശാലു പറയുന്നത്.

Robin

റോബിന്റെ പ്രതിശ്രുത വധുവായ ആരതിയെക്കുറിച്ചും ശാലു സംസാരിക്കുന്നുണ്ട്. ആരതി എനിക്ക് ഇഷ്ടം പോലെ മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് അവരോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ശാലുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം റോബിന്‍ ശാലുവിന് നല്‍കിയ മറുപടി വെെറലായി മാറിയിരുന്നു.

താങ്കള്‍ പറയുന്നത് നാല് പേരുടെ ജീവിതം ഞാന്‍ നശിപ്പിച്ചെന്നും എന്റെ പ്രവര്‍ത്തികള്‍ താങ്കളേയും ബാധിച്ചു എന്നുമാണ്. നിങ്ങളുടെ കയ്യില്‍ സോളിഡായിട്ടുള്ള തെളിവുണ്ടെങ്കില്‍ ഈ ഇന്ത്യാ മാഹാരാജ്യത്തില്‍ നമ്മളെ സഹായിക്കാന്‍ പോലീസ് സ്‌റ്റേഷനും കോടതിയുമുണ്ട്. ആ തെളിവുകളുമായി പോലീസ് സ്‌റ്റേഷനില്‍ പോവുക. എനിക്കെതിരെ കേസ് കൊടുക്കുക. നിയമപരമായിട്ട് പോകാന്‍ ഇവിടെ കോടതിയുണ്ട്. എന്തുകൊണ്ട് ആ രീതിയില്‍ പോകുന്നില്ല? എന്നായിരുന്നു റോബിന്‍ ചോദിച്ചത്.

കേസ് കൊടുക്കുകയാണെങ്കില്‍ താന്‍ സ്റ്റേഷനില്‍ വരാന്‍ തയ്യാറാണെന്നും അതിന് പറ്റുമോ ശാലുവിന് എന്നും റോബിന്‍ ചോദിച്ചിരുന്നു.

Read more about: robin robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X