എല്ലാം കോംപ്രമൈസ്, എല്ലാം ഇവിടെ നിര്‍ത്തുന്നുവെന്ന് ശാലു പേയാട്; ഒടുവില്‍ ഇരുവരും ഒന്നായോ?

ഇതിനിടെ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശാലു പേയാട്. താന്‍ എല്ലാം ഇവിടെ നിര്‍ത്തുകയാണെന്നാണ് ശാലു പേയാട് പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം റോബിന്‍ രാധാകൃഷ്ണനും ശാലു പേയാടുമാണ്. റോബിനെതിരെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ വാര്‍ത്തയായിരുന്നു.

റോബിന്റെ മറ്റൊരു മുന്‍ സുഹൃത്തായ ആരവും ശാലുവും ചേര്‍ന്നായിരുന്നു റോബിനെതിരെ രംഗത്തെത്തിയത്. പിന്നാലെ റോബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

റോബിന്റെ സിനിമ തട്ടിപ്പാണെന്ന് ശാലു പറഞ്ഞിരുന്നു. മോഹന്‍ലാലിനെ പോലും പറ്റിക്കേണ്ടി വന്നുവെന്നായിരുന്നു ശാലുവിന്റെ തുറന്നു പറച്ചില്‍.

ഇതിനിടെ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശാലു പേയാട്. താന്‍ എല്ലാം ഇവിടെ നിര്‍ത്തുകയാണെന്നാണ് ശാലു പേയാട് പറയുന്നത്.

Shalu Peyad

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശാലുവിന്റെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എല്ലാ വിവാദങ്ങളും ഇവിടെ നിര്‍ത്തുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു.

അത് തെളിയിച്ചുവെന്നും ഇനി താന്‍ തന്റെ ജോലി, തന്റെ കുടുംബം. തന്റെ സന്തോഷത്തിന്റെ പുറകെ പോവുകയാണെന്നുമാണ് ശാലു പേയാട് പറയുന്നത്.

ആരും എന്നെ പിന്തുടര്‍ന്ന് വരരുത്. എന്റെ മനസാക്ഷിയ്ക്ക് ഞാന്‍ ശരിയാണെന്നും ശാലു പേയാട് പറയുന്നു.

ഞാന്‍ കാരണം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്. എന്റെ ഇന്‍ബോക്‌സില്‍ തെറി വിളിച്ചവരെ ഞാനും വിളിച്ചിട്ടുണ്ട്. സെയിം പിച്ച്.

അപ്പോള്‍ എല്ലാം കോംപ്രമൈസ്. ഇനി നിങ്ങളായി എന്നോട് ചൊറിയാന്‍ വരരുത്. ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

ശാലു പേയാടിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആരോപണങ്ങള്‍ക്കും മറുപടികള്‍ക്കും ശേഷമാണ് ശാലുവിന്റെ പുതിയ പ്രതികരണം.

അതേസമയം ഇതോടെ ശാലു റോബിനുമായുള്ള പ്രശ്‌നം അവസാനിപ്പിച്ചോ അതോ ഇരുവരും തമ്മില്‍ രമ്യതയിലെത്തിയോ എന്നൊക്കെയുള്ള സംശയവും സോഷ്യല്‍ മീഡിയയ്ക്കുണ്ട്.

എന്നാല്‍ താന്‍ വിവാദങ്ങളുമായി മുന്നോട്ട് പോകാനില്ലെന്ന് ശാലു കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. തനിക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും ശാലു പേയാട് പറഞ്ഞിരുന്നു.

റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ശാലു പേയാട് രംഗത്തെത്തിയത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു തുറന്നു പറച്ചുകള്‍ നടത്തിയത്.

മലയാള സിനിമയിലെ പലരേയും റോബിന് പരിചയപ്പെടുത്തി കൊടുത്തത് താനാണ്. എന്നാല്‍ പിന്നീട് അത് തനിക്ക് തന്നെ തലവേദനയായെന്നും ശാലു പറഞ്ഞിരുന്നു.

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഗോകുലം ഗോപാലാന്‍ തുടങ്ങിയവരെയെല്ലാം പരിജയപ്പെടുത്തിത് താനാണ്. എന്നാല്‍ പിറ്റേന്ന് വാര്‍ത്ത വരിക ഇവരുടെ പടത്തില്‍ റോബിന്‍ നായകനോ വില്ലനോ എന്നാകും.

റോബിന്‍ അടുത്ത ജനപ്രീയ നായകനാകുമെന്ന ദീലിപ് പറഞ്ഞുവെന്ന വാര്‍ത്ത മൂലം തനിക്ക് വലിയ തലവേദനയാണുണ്ടായതെന്നാണ് ശാലു പറയുന്നത്. റോബിനെ ദിലീപിന് അറിയുക പോലുമില്ല.

താനുമായുള്ള വീഡിയോ കോളിലാണ് ദിലീപിനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ താന്‍ ദീലിപിന്റെ കാല് പിടിക്കേണ്ടി വന്നുവെന്നും ശാലു പേയാട് പറഞ്ഞിരുന്നു.

Shalu Peyad

റോബിന്റെ തള്ളുകള്‍ ഓരോന്നായി പൊളിച്ചു കൊണ്ടുള്ള ശാലുവിന്റെ അഭിമുഖം വൈറലായി മാറിയിരുന്നു. റോബിന്റെ കാര്‍ വാങ്ങാനുള്ള ലോണ്‍ എടുത്ത് നല്‍കിയത് താനാണെന്നും ശാലു പേയാട് പറഞ്ഞിരുന്നു.

അതേസമയം താനും വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് റോബിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോളേജില്‍ വച്ച് നടന്ന പരിപാടിയില്‍ അലറി വിളിച്ചത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

വിവാദങ്ങളില്‍ നിന്നെല്ലാം താനൊരു ലോങ് ലീവെടുക്കുകയാണ്. ഇതിനായി വേള്‍ഡ് ടൂർ പോവുകയാണെന്നാണ് റോബിന്‍ അറിയിച്ചത്.

യാത്രയുടെ ആദ്യത്തെ ലക്ഷ്യസ്ഥാനം ശ്രീലങ്കയായിരിക്കുമെന്നാണ് റോബിന്‍ പറഞ്ഞത്. യാത്രയില്‍ തനിക്കൊപ്പം ആരതിയുണ്ടാകില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു.

കോളേജില്‍ വച്ച് താന്‍ പ്രതികരിച്ചത് ശരിയായ രീതിയിലായിരുന്നില്ലെന്നും തനിക്ക് വീഴ്ച പറ്റിയെന്നും റോബിന്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X